അറിവിന്റെയും ആശയത്തിന്റെയും വാതായനം തുറക്കുന്ന മാതൃഭൂമി ബുക്സിന്റെ സ്റ്റാളില്‍ പതിവുപോലെ മലയാളത്തിനൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളുടെയും വന്‍ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. പ്രവാസികള്‍ക്ക് പുസ്തക ഗന്ധമറിയാനും സ്വന്തമാക്കാനും വിശാലമായ ശ്രേണി... അത് അനുഭവിച്ചുതന്നെയറിയണം.
കഥ, കവിത, നോവല്‍, ആത്മകഥ, ഓര്‍മക്കുറിപ്പ്, യാത്രാവിവരണം, വിജ്ഞാനസാഹിത്യം, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ തുടങ്ങി വിവിധ സ്വഭാവത്തിലുള്ള മികച്ച പുസ്തകങ്ങളാണ് സ്റ്റാളിലെ ആകര്‍ഷണം. വ്യത്യസ്ത അഭിരുചിയുള്ള വായനക്കാരെ തൃപ്തിപ്പെടുത്താന്‍ പ്രാപ്തമായ വൈവിധ്യമുണ്ടിവിടെ.
സൂസന്നയുടെ ഗ്രന്ഥപ്പുര (അജയ് പി. മങ്ങാട്ട്), സമുദ്രശില (സുഭാഷ് ചന്ദ്രന്‍), കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത (ആര്‍.രാജശ്രീ), മിസ്റ്റിക് മൗണ്ടന്‍ (ശ്രീപാര്‍വതി), ഹൈഡ്രേഞ്ചിയ (ലാജോ ജോസ്) തുടങ്ങിയ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ ഇവിടെയുണ്ട്.

ഇത്തിരി വട്ടത്തിലെ കടല്‍ (അനീസ് സലീം), യുത്തനേസിയ (ബെന്യാമിന്‍), സാറായിയുടെ മരുദേശങ്ങള്‍ (സാറാ ജോസഫ്), എന്നും ഞായറാഴ്ച ആയിരുന്നെങ്കില്‍ (സി.വി ബാലകൃഷ്ണന്‍), ഇന്നര്‍ എന്‍ജിനീയറിങ് (സദ്ഗുരു), കൃഷിക്കാരനായി മാറിയ ടെക്കി (വെങ്കട് അയ്യര്‍), വൃക്ഷങ്ങളുടെ രഹസ്യജീവിതം (പീറ്റര്‍ വോലെബെന്‍), യാത്ര പറയാതെ (എം.വി ശ്രേയാംസ്‌കുമാര്‍) തുടങ്ങിയവയും ലഭ്യമാണ്.
ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഏഴാം നമ്പര്‍ ഹാളില്‍ വിശാലമായി ഒരുക്കിയിരിക്കുന്ന (ZA-6) മാതൃഭൂമി ബുക്സ് സ്റ്റാള്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ കെ.പി രാമനുണ്ണി, ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍കുമാര്‍, മാതൃഭൂമി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി ശശീന്ദ്രന്‍, ക്ലബ് എഫ്.എം പ്രോഗ്രാമിങ് ഹെഡ് പാര്‍വതി മേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കഥ പറയാനോ പാടാനോ വാതോരാതെ സംസാരിക്കാനോ കഴിവുള്ള കുട്ടികള്‍ക്ക് ആര്‍.ജെ. ആയി തിളങ്ങാനുള്ള അവസരവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
Content Highlights: mathrubhumi stall at Sharjah International Book Fair 2019