പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കെ.എസ് രതീഷിന്റെ ക്വസ്റ്റ്യന്‍ ബാങ്ക് എന്ന കഥ ഏറെ ആസ്വാദകപ്രശംസ നേടുകയാണ്. കഥയെ കുറിച്ച് എഴുത്തുകാരന്‍ കെ.എസ് രതീഷിന്റെ വാക്കുകളിലേക്ക്

രുപാട് ചോദ്യങ്ങളില്‍ ചെന്നുതൊടുന്ന മനുഷ്യരാണ് നമുക്ക് ചുറ്റും...
മനുഷ്യ ജീവിതം ലളിതമെന്നും
അവരുടെ ഉത്തരങ്ങള്‍  പ്രവചിക്കാന്‍ കഴിയുന്നതെന്നും പലപ്പോഴും നമ്മള്‍  ചിന്തിക്കാറുണ്ട്...
എന്നിരുന്നാലും ചിലരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്ന തിരിച്ചറിവാണ് എന്നെക്കൊണ്ട് ഈ കഥ പറയിച്ചത്.
കാണാന്‍ കഴിയുന്ന, നമ്മുടെ മുന്നിലൂടെ ചിരിച്ചു നീങ്ങുന്ന ഈ മനുഷ്യര്‍ക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്.
അവര്‍ സ്വയമൊരു ചോദ്യബാങ്കാണ്
ചിലപ്പോള്‍ അതവരുടെ രക്ഷാസ്ഥലികളാണ്..
ഉത്തരമില്ലാതെയാവുന്നത് എനിക്കും നിങ്ങള്‍ക്കും മാത്രമാണ്....

അടച്ചിട്ട നാളുകളില്‍ എനിക്കും അതിജീവനം എഴുത്തും വായനയുമായിരുന്നു.. 
പ്രിയപ്പെട്ട ഒരാളുടെ ചോദ്യത്തോട് എനിക്ക് ഉത്തരമില്ലാതെയായി.
'ഈ കെട്ടകാലത്ത് നമ്മളല്ലെങ്കില്‍ പിന്നെ ആരാണ് ഈ നാടിനെ താങ്ങുക' സ്ഥിരവരുമാനക്കാരന്റെ കണ്ണടച്ച ചോദ്യത്തോട് ഒരു വലിയ ക്വസ്റ്റ്യന്‍ ബാങ്കാണ് അവന്‍ എറിഞ്ഞുതന്നത്.
കഥയ്ക്ക് പോലും ചെന്നിരിക്കാന്‍ കഴിയാത്ത നോവുകള്‍ ഞാനവിടെ  പൂരിപ്പിക്കുകയായിരുന്നു..

സുരക്ഷിത ഇടങ്ങളിലിരുന്ന് അന്യന്റെ നേര്‍ക്ക് വലിച്ചെറിയുന്ന ചോദ്യങ്ങള്‍ എത്ര ദുര്‍ബലമാണെന്ന സത്യത്തിലേക്ക് ഞാന്‍ മുഖമടിച്ച് വീണുപോയി..

ഒരു മനുഷ്യനോട് ചോദിക്കാവുന്ന ഏറ്റവും ലളിതമായ ചോദ്യം ഏതെന്നാണ് ഇനി ഞാനും തിരയുന്നത്..

കഥയുടെ പൂര്‍ണരൂപം വായിക്കാം

Content Highlights: Ratheesh Malayalam story Mathrubhumi weekly