മരണത്തെക്കുറിച്ച് പറയാൻ ദീർഘവീക്ഷണം ആവശ്യമില്ല. ജീവിതത്തിലേക്കുള്ള ചിന്തകൾ തന്നെ ധാരാളമാണ്. മരണത്തെക്കുറിച്ച് മഹന്മാരായ എഴുത്തുകാരുടെ വാക്കുകളിലൂടെ...


ഞാൻ മരണത്തെ ഭയപ്പെടുന്നില്ല. ഞാൻ ജനിക്കുന്നതിന് ശതകോടിക്കണക്കിന് വർഷങ്ങൾ,ക്ക് മുമ്പ് ഞാൻ മരിച്ചിരുന്നു. ചെറിയൊരു അസൗകര്യം പോലും അതുകൊണ്ടുണ്ടായിട്ടില്ല. -മാർക് ട്വെയ്ൻ

നാമെല്ലാവരും മരിക്കാൻ പോകുന്നതിനാൽ തന്നെ എപ്പോൾ, എങ്ങനെ എന്നതെല്ലാം ഒരു പ്രശ്നമല്ലെന്ന് വ്യക്തമായല്ലോ- ആൽബർട് കാമു

മരണം വളരെ നേരത്തേ തന്നെ ആരംഭിക്കുന്നു- ഏതാണ്ട് ജീവിതത്തെ പകുതി പരിചയപ്പെടുന്നതിന് മുമ്പു തന്നെ നിങ്ങളതിനെ കണ്ടുമുട്ടുന്നു- ടെന്നിസീ വില്യംസ്

മരണത്തെ ഭയപ്പെടുന്നിടത്തോളം കാലം മനുഷ്യന് ഒന്നും കൈവശം വക്കാനാവില്ല. പക്ഷേ, അതിനെ ഭയപ്പെടാത്തവന് എല്ലാം അവകാശപ്പെട്ടതാണ്. കഷ്ടപ്പാടുകൾ ഇല്ലായിരുന്നുവെങ്കിൽ മനുഷ്യന് അവന്റെ പരിധികൾ അറിയില്ല, സ്വയം അറിയുകയുമില്ല-ലിയോ ടോൾസ്റ്റോയ്

ജീവിച്ചിരിക്കാനുള്ള കാരണത്തെപ്പറ്റി എന്റെ പിതാവ് പറഞ്ഞതാണെനിക്കോർമ വരുന്നത്, ഒരുപാട് കാലം മരണപ്പെട്ടിരിക്കാൻ വേണ്ടിയാണ് കുറച്ചുകാലം നമ്മൾ ജീവിക്കുന്നത്-വില്യം ഫോക്നർ

ഏകതാനതയും മരണവും ഏതാണ്ട് ഒരുപോലെ തന്നെയാണ്- ഷാർലെറ്റ് ബ്രോണ്ടി

മരണം ഒരു മനുഷ്യനെ നശിപ്പിക്കുന്നുമരണമെന്ന ആശയം അവനെ രക്ഷിക്കുന്നു- ഇ.എം ഫോസ്റ്റർ

ജീവിതത്തെ മരണത്തിൽ നിന്നും വേർതിരിക്കുന്ന നിഴലുകൾ അവ്യക്തമാണ്. ഒന്ന് അവസാനിക്കുന്നിടത്തു നിന്നും മറ്റൊന്ന് ആരംഭിക്കുന്നു. ആരംഭം എപ്പോളായിരിക്കുമെന്ന് ആർക്കറിയാം?- എഡ്ഗർ അലൻ പോ

ജീവിതത്തിന്റെ എതിർപദമല്ല മരണം, ഒരു ഭാഗം മാത്രമാണ്- ഹാരുകി മുറാകാമി

Content Highlights : Famous Quotes on Death by Veteran Authors