ഐറിഷ് എഴുത്തുകാരനും നാടകകൃത്തും വിമര്‍ശകനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന ജോര്‍ജ് ബര്‍ണാഡ് ഷാ എന്ന വിസ്മയ മനുഷ്യന്‍ അന്തരിച്ചിട്ട് ഇന്നേക്ക് എഴുപത്തിയൊന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ജി.ബി ഷായുടെ പ്രശസ്തമായ വചനങ്ങള്‍ വായിക്കാം.

ജീവിതം എന്നത് നിങ്ങളെ കണ്ടെത്തുക എന്നതല്ല, നിങ്ങളെ സൃഷ്ടിക്കുക എന്നതാണ്. 

കാലങ്ങള്‍ക്കുമുമ്പേ ഞാന്‍ പഠിച്ച പാഠമിതാണ: ഒരു പന്നിയുമായി ഒരിക്കലും മല്ലയുദ്ധം നടത്തരുത്. നിങ്ങള്‍ക്കുമേല്‍ ചെളി പറ്റും; പന്നി ഇഷ്ടപ്പെടുന്നതും അതാണ്!

ഭക്ഷണപ്രേമിയേക്കാള്‍ ആത്മാര്‍ഥതയുള്ള കമിതാവ് മറ്റൊരിടത്തുമില്ല.

ഭാവനയാണ് സൃഷ്ടിയുടെ നാന്ദികുറിക്കുന്നത്. ഇഷ്ടപ്പെട്ടതെന്തും ഭാവനയില്‍ കാണൂ, നിങ്ങള്‍ സങ്കല്പിക്കുന്നതാണ് നിങ്ങളുടെ ലക്ഷ്യം. ഒടുക്കം ആ ലക്ഷ്യം നിങ്ങള്‍ സാധൂകരിക്കും.

പലപ്പോഴും ഞാന്‍ എന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കാറുണ്ട്. അതെന്റെ സംഭാഷണത്തിന് മസാല പകരുന്നപോലെയാണ്.

സന്തുഷ്ടകുടുംബമെന്നത് നേരത്തെ വന്നുചേരുന്ന സ്വര്‍ഗമാണ്.

കൃത്യമായ നിരീക്ഷണപാടവമുള്ളതിന് പറയുന്ന പേരാണ് സിനിസിസം. പക്ഷേ അത്തരക്കാര്‍ക്ക് ഇതുവരെ അത് മനസ്സിലായിട്ടില്ല. 

ദൈവത്തെ കണ്ടെത്താന്‍ ഇടയുള്ള ഏറ്റവും മികച്ച സ്ഥലം പൂന്തോട്ടമാണ്. അദ്ദേഹത്തിനുവേണ്ടി അവിടെ പോയി കുഴിക്കൂ...

ആകെയൊരു മതമേയുള്ളൂ, എന്നിരുന്നാലും അതിന് നൂറുകണക്കിന് വ്യാഖ്യാനങ്ങളുണ്ട്.

സന്തോഷം ആസ്വദിക്കാനുള്ള അധികാരം നിങ്ങള്‍ക്കില്ല; അത് ഉത്പാദിപ്പിക്കുന്നില്ല എങ്കില്‍; സ്വത്ത് ഉണ്ടാക്കിയശേഷം ചിലവഴിക്കുന്നപോലെ.

ബുദ്ധിശാലിയും ആകര്‍ഷകത്വവുമുള്ള വനിതകള്‍ക്ക് വോട്ടവകാശം വേണമെന്നില്ല.അവര്‍ പുരുഷന്മാരെ ഭരിക്കാന്‍ അനുവദിക്കണം, പുരുഷന്മാര്‍ അവരാല്‍ ഭരിക്കപ്പെടുന്ന കാലത്തോളം. 

രാജാക്കന്മാര്‍ ജന്മം കൊള്ളുന്നില്ല; കൃത്രിമമായ ഭ്രമാത്മകതയാല്‍ സൃഷ്ടിക്കപ്പെടുകയാണ്. 

ഞാനൊരു നിരീശ്വരവാദിയാണ് ദൈവമേ നന്ദിയുണ്ട് എന്നെ അങ്ങനെയാക്കിയതില്‍!

നാല്പത് കഴിഞ്ഞ എല്ലാ മനുഷ്യരും നീചരാണ്. 

ഹോട്ടലുകളുടെ ഏറ്റവും മഹത്തായ ഗുണം എന്തെന്നാല്‍ ഗൃഹജീവിതത്തില്‍ നിന്നുള്ള ഏക അഭയമാണത്. 

ജീവിതത്തില്‍ രണ്ടേ രണ്ട് ദുരന്തങ്ങളേയുള്ളൂ; ഒന്ന് നിങ്ങളുടെ ഹൃദയാഭിലാഷം നടക്കാതെ പോകുക എന്നതാണ്. രണ്ടാമത് അത് സഫലീകരിക്കുക എന്നതും. 

ആല്‍ക്കഹോള്‍ എന്നത് ഒരു അനസ്‌തേഷ്യയാണ്. ജീവിതം എന്ന സര്‍ജറിയാണ് നമ്മള്‍ അതിലൂടെ സാധ്യമാക്കുന്നത്. 

സ്വാതന്ത്ര്യം എന്നത് ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് മിക്ക മനുഷ്യരും സ്വാതന്ത്രത്തെ ഭയക്കുന്നത്. 

പത്ത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചശേഷമാണ് ശാസ്ത്രം ഒരു പ്രശ്‌നം പരിഹരിക്കുന്നത്. 

Content Highlights : famous Quotes from George Bernard Shaw