ഷാർലെറ്റ് ബ്രോണ്ടി. സർഗാത്മകതയിലെ അല്പായുസ്സുകാരിൽ എക്കാലവും ഒരു വിങ്ങലായി ലോകസാഹിത്യം ഏറ്റുവാങ്ങിയ പേരുകളിലൊന്ന്. ബ്രോണ്ടിയുടെ ബുദ്ധിയോളവും നിലപാടുകളോളവും വളർന്നിട്ടുണ്ടോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എഴുത്തുകാരികൾ എന്നത് ഇന്നുമൊരു ചർച്ചാവിഷയം തന്നെയാണ്. ഷാർലെറ്റ് ബ്രോണ്ടിയുടെ വിഖ്യാതവചനങ്ങൾ, നിലപാടുകൾ ഇവയൊക്കെയാണ്.

ഞാനൊരു പറവയല്ല, അതിനാൽത്തന്നെ ഒരു വലയും എന്നെ കുടുക്കുന്നുമില്ല. സ്വന്തമായ ഇച്ഛാശക്തിയുള്ള സ്വതന്ത്രയായ ഒരു മനുഷ്യനാണ് ഞാൻ.

ശത്രുതയെ ഊട്ടിവളർത്താനോ ചെയ്ത തെറ്റുകളെ അടയാളപ്പെടുത്താനോ ഇടയില്ലാത്തവണ്ണം എനിക്കുമുമ്പിൽ വളരെ ചെറിയ ഒരു ജീവിതമാണുള്ളത്.

മുന്നോട്ടോ പിന്നോട്ടോ നോക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ, ഒപ്പം മുകളിലേക്ക് നോക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുന്നു.

വികാരമില്ലാതെ ജീവിക്കുന്നതിലും നല്ലത് യുക്തിയില്ലാതെ തുടരുന്നതാണ്.

മുൻവിധികൾ; വിദ്യാഭ്യാസത്തിൽ നട്ടുനനയ്ക്കപ്പെടാത്തവരുടെ ഹൃദയത്തിൽ നിന്നും അത് പിഴുതെറിയൽ നന്നേ കഠിനമാണ്. കല്ലുകൾക്കിടയിലെ കളകൾ പോലെ അതവിടെ ഉറച്ചുതന്നെയിരിക്കും.

ഭാഗ്യവശാൽ ആത്മാവിന് ഒരു വ്യാഖ്യാതാവ് ഉണ്ട്-പലപ്പോഴും അർധബോധത്തിലാണെങ്കിലും വിശ്വസ്ഥനായ ഒരാഖ്യാതാവ്- അതാണ് കണ്ണ്!

എന്റെ അരികിലുള്ള ജീവിതത്തിലൂടെ കടന്നുപോകാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു-എന്റെ രണ്ടാംഭാവമാകൂ, ഭൂമിയിലെ ഏറ്റവും മികച്ച കൂട്ടുകാരനും.

പൊതുവേ സ്ത്രീകൾ വളരെ ശാന്തരായി കാണപ്പെടുന്നു. പക്ഷേ പുരുഷൻ ചിന്തിക്കുന്നതൊക്കെത്തന്നെയേ അവളും ചിന്തിക്കുന്നുള്ളൂ.

ഞാൻ എന്നെത്തന്നെ പരിപാലിക്കുന്നു. കൂടുതൽ ഏകാന്തത, കൂടുതൽ സൗഹൃദമില്ലായ്മ, കൂടുതൽ സ്ഥിരതയില്ലാത്ത ഞാൻ എന്നെത്തന്നെ ബഹുമാനിക്കുന്നു.

ഞാൻ കാഴ്ചയെ വിലമതിക്കുന്നു. എന്റെ ഭയം കല്ല് അന്ധനാണല്ലോ എന്നുള്ളതാണ്.

അന്തസ്സുള്ളവളായി ഇരിക്കുന്നതിനേക്കാൾ കൂടുതൽ ഞാനെപ്പോഴും സന്തുഷ്ടയായിരിക്കും.

മനുഷ്യഹൃദയത്തിൽ നിരവധി നിധികൾ മറഞ്ഞിരിപ്പുണ്ട്, അവയെല്ലാം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. നിശബ്ദതയാൽ അടയ്ക്കപ്പെട്ട്, ചിന്തകളും പ്രതീക്ഷകളും സ്വപ്നങ്ങളും ആഹ്ളാദങ്ങളും...സൗന്ദര്യം വെളിപ്പെടുത്തിയാൽ തകർന്നുപോകുന്നവ.

തീർത്തും പങ്കുവെക്കപ്പെടാത്ത സന്തോഷത്തെ സന്തോഷം എന്നു വിളിക്കാനാവില്ല, അതിന് ഒരു രുചിയുമുണ്ടാവില്ല.

കരച്ചിൽ സൂചിപ്പിക്കുന്നത് നിങ്ങളുടെ ദൗർബല്യമല്ല. ജനനം മുതൽ നിങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ അടയാളമാണത്.

ശാന്തതയിൽ മനുഷ്യർ സംതൃപ്തരായിരിക്കുമെന്ന് പറയുന്നത് വെറുതെയാണ്. പ്രവർത്തനനിരതരായിരിക്കണം. അവർക്കതുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ കണ്ടെത്തണം.

സന്തോഷം നട്ടുവളർത്തണം എന്നു പറഞ്ഞതുപോലെ ലോകത്തിലെ ഒരു പരിഹാസവും എനിക്കു പൊള്ളയായി തോന്നിയിട്ടില്ല. സന്തോഷം ഒരു ഉരുളക്കിഴങ്ങല്ല, നട്ടുവളർത്തി വെള്ളവും വളവുമിടാൻ.

കഴിവുള്ളവർക്ക് തങ്ങളിലെ മികവ് എല്ലായ്പ്പോഴും നന്നായിട്ടറിയാം.

തകർന്ന മനസ്സ് അസ്വസ്ഥതയുളവാക്കുന്ന തലയണയാവുന്നു.

നിങ്ങളുടെ ഇഷ്ടം നിങ്ങളുടെ വിധി നിർണയിക്കും.

Content Highlights : Famous Quotes from Charlotte Bronte