സ്വാമി വിവേകാനന്ദൻ പറഞ്ഞ പ്രശസ്തമായ വചനങ്ങൾ വായിക്കാം.

നിങ്ങളുടെ സ്വഭാവത്തിനനുസൃതമായിരിക്കുക എന്നതാണ് ഏറ്റവും വലിയ മതം. വിശ്വസം വേണ്ടത് നിങ്ങളിൽ തന്നെയാണ്.

ശക്തിയാണ് ജീവിതം, ദൗർബല്യം മരണവും.
വികാസം ജീവിതമാണ്. സങ്കോചം മരണവും
സ്നേഹം ജീവിതം, വെറുപ്പ് മരണവും.

ചുരുങ്ങിയത് ദിവസത്തിലൊരിക്കലെങ്കിലും തന്നോട് തന്നെ സംസാരിക്കുക, അല്ലാത്തപക്ഷം ലോകത്തെ ബുദ്ധിമാനായ ഒരാളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് നഷ്ടമായേക്കാം.

ആയിരം വ്യത്യസ്തരീതികളിലൂടെ സത്യം പറയാൻ കഴിയും; എന്നിട്ടും ഓരോന്നും സത്യമാകുന്നു!

ഫലമിച്ഛിക്കാതെ പ്രവർത്തിക്കുന്ന, തികച്ചും നിസ്വാർഥനായ വ്യക്തി മഹത്തായ സന്തോഷത്തിനുടമയാകുന്നു.

ഒരു ദിവസത്തെ പ്രശ്നങ്ങളേതുമില്ലാതെ നിങ്ങൾ നേരിടുന്നുവെങ്കിൽ-ഉറപ്പിച്ചോളൂ, നിങ്ങൾ തെറ്റായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.

ഹൃദയവും മസ്തിഷ്കവും തമ്മിൽ യുദ്ധത്തിലേർപ്പെടുമ്പോൾ ഹൃദയത്തെ അനുസരിക്കൂ...

നയിക്കുമ്പോൾ ദാസനായിരിക്കുക. നിസ്വാർഥനായിരിക്കുക. അനന്തമായ ക്ഷമ പുലർത്തുക. വിജയം നിങ്ങളുടേതാണ്.

നിങ്ങൾ അകത്തുനിന്ന് വളരണം. ആർക്കുമത് പഠിപ്പിക്കാൻ കഴിയില്ല. ആത്മീയനാക്കാനും കഴിയില്ല.നിങ്ങളുടെ ആത്മാവല്ലാതെ മറ്റൊരു അധ്യാപകനുമില്ല!

Content Highlights :Famous Quotes by Swami vivekanandan