ന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നുഭാഷയിതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ഥശങ്കയാല്‍

1873- ഏപ്രില്‍ പന്ത്രണ്ടിന് തിരുവനന്തപുരം കായിക്കര അഞ്ചുതെങ്ങ് ദേശത്ത് 148 വര്‍ഷം മുമ്പ് പിറവികൊണ്ട കുമാരനാശാന്‍ എന്ന മലയാളത്തിന്റെ മഹാകവിയുടെ മഹത്തായ വരികള്‍...മനുഷ്യന്റെ നിസ്സഹായതയെ ഇനിയൊരുഭാഷയാല്‍ അവതരിപ്പിക്കുക അത്രമേല്‍ ദുഷ്‌കരം തന്നെ. കുമാരനാശാന്റെ 'നളിനി അഥവാ ഒരു സ്‌നേഹം' എന്ന ഖണ്ഡകാവ്യത്തിലെ ഈ വരികളിലൂടെ പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത മനുഷ്യന്റെ നിസ്സഹായതയാണ് ഈശ്വരനെ പഴിചാരിക്കൊണ്ട് കവി അവതരിപ്പിച്ചിരിക്കുന്നത്. തികച്ചും അസാധാരണമായ സ്‌നേഹബന്ധത്തിന്റെ കഥ പറയുന്ന നളിനി- ദിവാകരന്‍ പ്രണയകാവ്യമായാണ് 'നളിനി'യെ സാഹിത്യലോകം വാഴ്ത്തുന്നത്. 
നളിനിയ്ക്കു മുമ്പേ രചിക്കപ്പെട്ട വീണപൂവിലും പറഞ്ഞുവെച്ചതത്രയും ലോകതത്വങ്ങള്‍ തന്നെ; 

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ!നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍

എന്നാരംഭിക്കുന്ന വീണപൂവില്‍, പൂവിന്റെ ജനനം മുതല്‍ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങള്‍ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓര്‍മ്മിച്ചുകൊണ്ട് നാല്‍പത്തിയൊന്ന് ശ്ലോകങ്ങളായി അവതരിപ്പിക്കുക വഴി വീണപൂവ് മലയാളസാഹിത്യത്തിലെ റാണിപദമാണ് അലങ്കരിച്ചിരിക്കുന്നത്. 

വീണപൂവ്, നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങി കേരളസമൂഹത്തോട് പരിവര്‍ത്തനം നടത്താന്‍ ആഹ്വാനം ചെയ്ത കാവ്യകൃതികളുടെ രചയിതാവ് ആശയഗാംഭീര്യം കൊണ്ടും സ്‌നേഹഗാനങ്ങള്‍ കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയിരുന്നു.

Content Highlights : 148 Birth Anniversary of Modern Malayalam Poet Kumaranasan