-
നമ്മുടെ ദൈവസങ്കല്‍പം മാത്രമാണ് ശരി, മറ്റുള്ളവരുടേത് തെറ്റ് എന്ന് വിചാരിക്കുന്നത് ശരിയല്ല. നമ്മള്‍ അദ്ദേഹത്തെ നിരാകാരനായി സങ്കല്‍പ്പിക്കുന്നതിനാല്‍ അദ്ദേഹം സഗുണാകാരനാവില്ല എന്നു പറയുകയോ സഗുണനായി നമ്മള്‍ സങ്കല്‍പ്പിക്കുന്നതിനാല്‍ നിരാകാനാവില്ലെന്നോ തര്‍ക്കിക്കരുത്. ഏതു മനുഷ്യനും ദൈവത്തിന്റെ നിജഃസ്ഥിതി അറിയാനാകും.
ശാക്തന്മാരും വൈഷ്ണവരും തമ്മില്‍ ഇങ്ങനെയൊരു വടംവലി നടക്കുന്നുണ്ട്. വൈഷ്ണവന്‍ പറയും, എന്റെ കേശവന്‍ മാത്രമാണ് മോക്ഷദായകന്‍. ശാക്തന്‍ പറയും, എന്റെ ദേവിയാണ് മുക്തിപ്രദായിനി.
ഒരിക്കല്‍ വൈഷ്ണവചരണെ ഞാന്‍ മാഥുര്‍ ബാബൂവിന്റെ അടുത്ത് കൊണ്ടുപോയി. മാഥുര്‍ ബാബു വളരെ മര്യാദയോടെ സ്വീകരിച്ചു. വെള്ളിപ്പാത്രങ്ങള്‍ നിരത്തി സത്കരിച്ചു. വൈഷ്ണവചരണ്‍ പണ്ഡിതനായ വൈഷ്ണവനാണ്. സാമ്പ്രദായികരീതിയില്‍ ആരാധന നടത്തുന്നവനും. മാഥുര്‍ ദേവി ഉപാസകനാണ്. അവര്‍ സൗഹൃദപരമായി ചര്‍ച്ചയില്‍ മുഴുകി. ഒരു ഘട്ടത്തില്‍ വൈഷ്ണവചരണ്‍ പറഞ്ഞു: കേശവന്‍ മാത്രമാണ് രക്ഷകന്‍. ഇത് കേട്ടപ്പോഴേക്കും മാഥുര്‍ ചുവന്നു തുടുത്തു. ദേഷ്യത്തില്‍ മാഥൂര്‍ വൈഷ്ണവചരണെ തെമ്മാടി എന്നു വിളിച്ചു.
ശാക്തേയനാകയാല്‍ മാഥുര്‍ അങ്ങനെ വിളിച്ചത് സ്വാഭാവികം തന്നെ! ഞാന്‍ വൈഷ്ണവചരണെ ഒന്നു നുള്ളി, തടഞ്ഞു.
പുനരാഖ്യാനം- അഷിത
Content Highlights: story Sree Ramakrishna Paramahamsa Malayalam Ashitha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..