ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഇന്ത്യന്‍ കമന്റേറ്റര്‍മാര്‍ക്ക് വകതിരിവ് കുറവാണെന്ന് തോന്നിയിട്ടുണ്ട്


രാമചന്ദ്ര ഗുഹ

മുന്നിലെ കാഴ്ചകളുടെ മൂല്യം കൂട്ടാന്‍ അവര്‍ക്കൊരിക്കലും സാധിക്കാറില്ല. കളിയിലെ ഓരോ നീക്കത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന അക്കൂട്ടര്‍ ടെസ്റ്റില്‍ സ്വന്തം ടീം ജയിക്കണമെന്ന ആഗ്രഹം ലജ്ജയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്യും.

മൈക്കൽ ആതർട്ടനും, ഷെയിൻ വോണും | Screengrab: youtube.com|watchtime_continue=17&v=RH1vdm_9VcQ&feature=emb_logo

ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ കാണുകയെന്നത് രസമാണെപ്പോഴും. ഇന്ത്യ കളിക്കുന്നില്ലെങ്കില്‍ ആ രസം കൂടും. പക്ഷപാതിയാവാതെയും ദേശാഭിമാനത്തിന്റെ വിഷം വമിപ്പിക്കുന്ന വികാരങ്ങളില്ലാതെയും ക്രിക്കറ്റിന്റെ സൗന്ദര്യം മാത്രം ആസ്വദിക്കാന്‍ പറ്റുന്നതുകൊണ്ടാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്റര്‍മാരില്ല എന്നതും ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങളുടെ ആകര്‍ഷണമാകുന്നു. ഹിന്ദിയിലെയോ തമിഴിലെയോ മറാത്തിയിലെയോ കമന്റേറ്റര്‍മാരെ കേള്‍ക്കുക ഹരമാണെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കുന്ന ഇന്ത്യന്‍ കമന്റേറ്റര്‍മാര്‍ക്ക് സൂക്ഷ്മതയും വകതിരിവും കുറവാണെന്ന് തോന്നിയിട്ടുണ്ട്. മുന്നിലെ കാഴ്ചകളുടെ മൂല്യം കൂട്ടാന്‍ അവര്‍ക്കൊരിക്കലും സാധിക്കാറില്ല. കളിയിലെ ഓരോ നീക്കത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന അക്കൂട്ടര്‍ ടെസ്റ്റില്‍ സ്വന്തം ടീം ജയിക്കണമെന്ന ആഗ്രഹം ലജ്ജയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്യും.

മൂന്ന് വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ളവരാണ് എനിക്ക് പ്രിയപ്പെട്ട ടെലിവിഷന്‍ കമന്റേറ്റര്‍മാര്‍. അക്ഷരമാലാക്രമത്തില്‍ അവരുടെ പേരുകള്‍ പറയാം: ഇംഗ്ലണ്ടില്‍നിന്നുള്ള മൈക്കല്‍ ആതര്‍ട്ടന്‍, വെസ്റ്റ് ഇന്‍ഡീസില്‍നിന്നുള്ള മൈക്കല്‍ ഹോള്‍ഡിങ്, ഓസ്‌ട്രേലിയക്കാരന്‍ ഷെയിന്‍ വോണ്‍ എന്നിവരാണവര്‍. മൂന്നുപേരും ഈ വേനല്‍ക്കാലത്തും കമന്ററി ബോക്‌സിലുണ്ടായിരുന്നു. ആതര്‍ട്ടനും ഹോള്‍ഡിങ്ങും തുടക്കംമുതല്‍ക്കേ ഉണ്ടായിരുന്നപ്പോള്‍ പകുതിക്കുവെച്ചാണ് ഷെയിന്‍ വോണ്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നത്. മികച്ച ടെസ്റ്റ് ക്രിക്കറ്ററായിരുന്നു ആതര്‍ട്ടന്‍; അതിലും മികച്ച കളിക്കാരനാണ് ഹോള്‍ഡിങ്; മൂവരിലുംവെച്ച് ഏറ്റവും മികച്ച കളിക്കാരനാണ് വോണ്‍. എന്നിട്ടും താന്‍ ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തെക്കുറിച്ച് ആതര്‍ട്ടന്‍ സംസാരിക്കാറേയില്ല; ഹോള്‍ഡിങ്ങാകട്ടെ അപൂര്‍വം സമയങ്ങളില്‍ മാത്രമേ ഇങ്ങനെ ചെയ്തുള്ളൂ. തുറന്ന സ്വഭാവക്കാരനായ ഷെയിന്‍ വോണ്‍ ഇടയ്‌ക്കൊക്കെ സ്വന്തം കാര്യങ്ങള്‍ പറയാറുണ്ടെങ്കിലും അതൊരിക്കലും പൊങ്ങച്ചരൂപത്തിലോ മര്യാദകെട്ട രീതിയിലോ അല്ല.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

മനോഹരമായ രീതിയില്‍ പരസ്പരം അഭിനന്ദിക്കാനും ഈ മൂവര്‍സംഘം എപ്പോഴും തയ്യാറാണ്. മൂന്ന് രാജ്യങ്ങള്‍ക്കുവേണ്ടി കളിച്ച ഇവര്‍ വ്യത്യസ്തമായ കാര്യങ്ങളാണ് ക്രിക്കറ്റ് ഫീല്‍ഡില്‍ ചെയ്തത്. അതിനാല്‍ ആതര്‍ട്ടന് ബാറ്റിങ്ങിനെക്കുറിച്ചും ഹോള്‍ഡിങ്ങിന് ഫാസ്റ്റ് ബൗളിങ്ങിനെക്കുറിച്ചും വോണിന് സ്പിന്‍ ബൗളിങ്ങിനെക്കുറിച്ചും ആധികാരികമായി സംസാരിക്കാനാവും. 1975- ലാണ് ഹോള്‍ഡിങ് കന്നി ടെസ്റ്റ് മത്സരത്തിനിറങ്ങിയത്, വോണ്‍ ആകട്ടെ 2011 വരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചു. അതിനാല്‍ അവരെല്ലാവര്‍ക്കുംകൂടി നാല് പതിറ്റാണ്ടുകളിലെ മത്സരാനുഭവങ്ങളുണ്ട്. ലോകകപ്പ് നേടിയ ടീമുകളില്‍ കളിച്ച പരിചയമുണ്ട് ഹോള്‍ഡിങ്ങിനും വോണിനും. അതുകൊണ്ടുതന്നെ അക്കാലത്തെക്കുറിച്ച് അഭിമാനപൂര്‍വം പറയാന്‍ (അവരങ്ങനെ ചെയ്യാറില്ലെങ്കിലും) ഇരുവര്‍ക്കും സാധിക്കും. ആതര്‍ട്ടന്‍ ടീമിലുണ്ടായിരുന്ന കാലത്ത് ഇംഗ്ലണ്ട് ലോകകപ്പ് നേടിയിട്ടില്ല. സ്വയം വിലകുറച്ച് സംസാരിക്കുന്ന പ്രകൃതക്കാരനായതുകൊണ്ട് ആതര്‍ട്ടന് ഇതൊരു വിഷമമായി തോന്നുന്നുണ്ടാവില്ല. മൂന്നുപേരും വ്യത്യസ്ത സ്വഭാവക്കാരാണ് എന്നതും മറ്റൊരു പ്രത്യേകത. ഷെയിന്‍ വോണ്‍ വാചാലനാകുമ്പോള്‍ ഹോള്‍ഡിങ് പതിഞ്ഞ മട്ടുകാരനാണ്, ആതര്‍ട്ടനാകട്ടെ കാര്യം മാത്രം പറയുന്നയാളും. സ്വഭാവത്തിലെ ഈ വ്യത്യാസങ്ങളും സാംസ്‌കാരിക പശ്ചാത്തലത്തിലെ വൈജാത്യങ്ങളും നിലനില്‍ക്കുമ്പോള്‍തന്നെ ഈ മൂന്ന് കമന്റേറ്റര്‍മാര്‍ക്കും പൊതുവായി രണ്ട് ഗുണങ്ങളുണ്ട്. ക്രിക്കറ്റിന്റെ ചരിത്രവും സാങ്കേതികതയും നന്നായി അറിയുന്ന ഇവര്‍ക്ക് ദേശീയ പക്ഷപാതിത്വത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കുന്നു.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Ramachandra Guha Mathrubhumi weekly column favorite cricket commentators


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented