മോദിക്ക് പിന്‍ഗാമി യോഗിയായാല്‍


രാമചന്ദ്ര ഗുഹ

മോദിയും ആദിത്യനാഥും തമ്മില്‍ ശ്രദ്ധേയമായ സാമ്യങ്ങളുണ്ട് എന്നതാണ് മറ്റൊരു വസ്തുത. സമഗ്രാധിപത്യ വ്യക്തിത്വങ്ങളാണ് ഇരുവരും. ചുറ്റുമുള്ളവരിലൊക്കെ, അവര്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരോ എം.എല്‍.എ.മാരോ ഉദ്യോഗസ്ഥരോ ശാസ്ത്രവിദഗ്ധരോ പത്രക്കാരോ പൊതുജനങ്ങളോ ആകട്ടെ അവരില്‍ തങ്ങളുടെ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ ശ്രമിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും| Photo: PTI

രേന്ദ്രമോദിയുടെ പിന്തുടര്‍ച്ചക്കാരനായി അമിത് ഷാ വരുമെന്നായിരുന്നു 2020-ലെ പൊതുധാരണ. എന്നാല്‍ ഒരുവര്‍ഷം പിന്നിടുമ്പോള്‍ ആ ധാരണയ്ക്ക് ഇളക്കംതട്ടിയിരിക്കുന്നു. പാര്‍ട്ടിക്കകത്തും പുറത്തുമൊക്കെ എല്ലാവരും ആദിത്യനാഥിനെയാണ് ഉറ്റുനോക്കുന്നത്. ബി.ജെ.പി.യിലെ മുതിര്‍ന്ന നേതാക്കള്‍വരെ ഇക്കാര്യം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഹിന്ദു-മുസ്ലിം വിവാഹങ്ങള്‍ തടഞ്ഞുകൊണ്ട് യു.പി. സര്‍ക്കാര്‍ പാസാക്കിയ നിയമം തങ്ങളുടെ സംസ്ഥാനങ്ങളിലും അനുകരിക്കാനുള്ള ശിവരാജ്സിങ്ങിന്റെയും ബി.എസ്. യെദ്യൂരപ്പയുടെയും ധൃതി കാണുക. കടുത്ത നിലപാടുകാരായ മോദിക്കും ഷായ്ക്കും വിഭിന്നമായി വാജ്‌പേയിക്കാലത്ത് മൃദുനിലപാടുകാരായി അറിയപ്പെട്ടിരുന്നവരാണ് ചൗഹാനും യെദ്യൂരപ്പയും. പക്ഷേ, തങ്ങളുടെ രാഷ്ട്രീയഭാവിക്ക് ഇനി നല്ലത് മതഭ്രാന്തിനുനേരേ കണ്ണടയ്ക്കുന്നതാണ് എന്ന് തിരിച്ചറിഞ്ഞ് ഇരുവരും ആദിത്യനാഥിനൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍.

2012-13ല്‍ 'ഗുജറാത്ത് മാതൃക' രാജ്യമൊട്ടാകെ നടപ്പാക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രധാനമന്ത്രിപദമോഹങ്ങള്‍ നരേന്ദ്ര മോദി വെളിപ്പെടുത്തിയത്. പുരോഗമനപരവും ഭാവിയിലധിഷ്ഠിതവുമായ സാമ്പത്തിക, സാമൂഹിക വീക്ഷണമാണ് 'ഗുജറാത്ത് മാതൃക'യെന്ന് മോദി അവകാശപ്പെട്ടപ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലിരിക്കെ മുസ്ലിങ്ങളെ പാര്‍ശ്വവത്കരിച്ചതും വിയോജിപ്പുകള്‍ക്കെതിരേ പുലര്‍ത്തിയ അസഹിഷ്ണുതയുമൊക്കെ അദ്ദേഹത്തിന്റെ വിമര്‍ശകര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇന്ത്യ മുഴുവന്‍ നടപ്പാക്കേണ്ട ഒരു 'യു.പി. മാതൃക'യെക്കുറിച്ചൊന്നും ആതിഥ്യനാഥ് ഇതുവരെ പറഞ്ഞുതുടങ്ങിയിട്ടില്ല. പക്ഷേ, സ്വന്തം സംസ്ഥാനത്ത് അദ്ദേഹം ഇതുവരെ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ പരിശോധിച്ചാല്‍ എന്തൊക്കെയാണ് 'യു.പി. മാതൃക'യിലുണ്ടാവുക എന്നത് ഏവര്‍ക്കും മനസ്സിലാകും.

മോദിയും ആദിത്യനാഥും തമ്മില്‍ ശ്രദ്ധേയമായ സാമ്യങ്ങളുണ്ട് എന്നതാണ് മറ്റൊരു വസ്തുത. സമഗ്രാധിപത്യ വ്യക്തിത്വങ്ങളാണ് ഇരുവരും. ചുറ്റുമുള്ളവരിലൊക്കെ, അവര്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരോ എം.എല്‍.എ.മാരോ ഉദ്യോഗസ്ഥരോ ശാസ്ത്രവിദഗ്ധരോ പത്രക്കാരോ പൊതുജനങ്ങളോ ആകട്ടെ അവരില്‍ തങ്ങളുടെ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ ശ്രമിക്കും. യാഥാര്‍ഥ്യമായതോ കെട്ടിച്ചമച്ചതോ ആയ എല്ലാ നേട്ടങ്ങളുടെയും ക്രെഡിറ്റ് തങ്ങള്‍ക്ക് മാത്രം കിട്ടണമെന്ന കാര്യത്തില്‍ ഇവര്‍ക്ക് നിര്‍ബന്ധവുമുണ്ട്.
ഇവര്‍ തമ്മില്‍ പ്രധാനപ്പെട്ട ചില വ്യത്യാസങ്ങളുമുണ്ട് എന്നത് പറയാതെവയ്യ. മോദിയുമായി താരതമ്യംചെയ്യുമ്പോള്‍ ആദിത്യനാഥ് പച്ചയായ ഭൂരിപക്ഷവാദിയാണ്. ജാതിമതഭേദമെന്യേ എല്ലാവരെയും ഒന്നിച്ചുനിര്‍ത്തിക്കൊണ്ട് ചിലപ്പോഴെങ്കിലും മോദി സംസാരിക്കാറുണ്ട് ('സബ്കെ സാഥ്'). മെട്രോയില്‍ മുസ്ലിങ്ങള്‍ക്കൊപ്പമിരുന്ന് യാത്രചെയ്ത് അദ്ദേഹം ഫോട്ടോമുഹൂര്‍ത്തം സൃഷ്ടിക്കും. ഇത്തരം കെട്ടുകാഴ്ചകള്‍ക്കൊന്നും ആദിത്യനാഥ് മുതിരാറില്ല. മറ്റ് മതങ്ങളില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരെക്കാള്‍, പ്രത്യേകിച്ച് മുസ്ലിങ്ങളെക്കാള്‍ ഹിന്ദുക്കള്‍ ശ്രേഷ്ഠരാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും അത് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.

Weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

മുഖ്യമന്ത്രിയായിരിക്കെ എതിരാളികളെ നിശ്ശബ്ദരാക്കാനും അടിച്ചമര്‍ത്താനുമായി പോലീസിനെയും മറ്റ് നിയമോപകരണങ്ങളെയും ഉപയോഗിക്കാന്‍ മോദി ഒട്ടും മടിച്ചിരുന്നില്ല. സ്വന്തം സംസ്ഥാനത്ത് ആദിത്യനാഥ് ചെയ്യുന്നതും അതുതന്നെ. പൗരത്വഭേദഗതിനിയമത്തിനെതിരേ യു.പി.യില്‍ സമാധാനപരമായി നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയ നടപടി ഇതിന്റെ തെളിവാണ്. പക്ഷേ, മോദി ചെയ്തതിനെക്കാള്‍ ഒരുപടി മുന്നോട്ടുപോവാന്‍ ആദിത്യനാഥിനായി. പോലീസിനെയും കീഴ്ക്കോടതികളെയും ഉപയോഗിച്ച് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള തന്റെ വിമര്‍ശകരെയും അദ്ദേഹം ആക്രമിച്ചുതുടങ്ങിയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍ക്കും ആക്ഷേപഹാസ്യകലാകാരന്മാര്‍ക്കും എതിരേയൊക്കെ കേസെടുത്തുകൊണ്ട് മോദിയെക്കാള്‍ കടുത്ത ഏകാധിപതിയാണ് താനെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ആദിത്യനാഥ്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Ramachandra Guha Column Mathrubhumi weekly Narendra Modi, Yogi Aditya Nath

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented