മഹാമാരികള്‍ താണ്ടിയ മലയാള നോവല്‍


ഡോ. ബി. ഇക്ബാല്‍

ലോകത്തെ തരിപ്പണമാക്കി മടങ്ങിയ മഹാമാരികള്‍ മിക്കതും പലതരം

തകഴി| ഫോട്ടോ: പുനലൂർ രാജൻ

രോഗങ്ങള്‍ അടിസ്ഥാനപരമായി ഒരു മനുഷ്യാനുഭവമാണ്. മഹാമാരികളാവട്ടെ, ലോകയുദ്ധത്തെക്കാള്‍ തീക്ഷ്ണമായ അനുഭവങ്ങളെയാണ് സൃഷ്ടിക്കുന്നത്. അവ പിന്നീട് അനുഭൂതിചരിത്രത്തിന്റെ ഭാഗമായി മാറുന്നു. ലോകത്തെ തരിപ്പണമാക്കി മടങ്ങിയ മഹാമാരികള്‍ മിക്കതും പലതരം
ആവിഷ്‌കാരങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നോവല്‍ സാഹിത്യത്തിലും മഹാമാരികള്‍ സവിശേഷ ഇടം നേടി. തകഴിയുടെ തോട്ടിയുടെ മകന്‍ എന്ന നോവലിനെ കോവിഡ് കാലത്ത് പുനര്‍വായിക്കുകയാണ് ബി. ഇക്ബാല്‍. രണ്ട് മഹാമാരികള്‍ ചിത്രീകരിച്ച തോട്ടിയുടെ മകന്‍
മഹാമാരി സാഹിത്യത്തിലെ ക്ലാസിക് ആണെന്ന് വാദിക്കുന്നു
.

പ്ലേഗ് മുതല്‍ കോവിഡ് വരെയുള്ള മഹാമാരികള്‍ കേവലം പൊതുജനാരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് മാത്രമല്ല കാരണമായിട്ടുള്ളത്. ശാസ്ത്രം, ചരിത്രം, സംസ്‌കാരം, വിശ്വാസം, കല, സാമ്പത്തികം, ഭരണകൂടം എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തതലങ്ങളിലും മഹാമാരികള്‍ വമ്പിച്ച ചലനങ്ങള്‍ സൃഷ്ടിച്ചാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത്. മഹാമാരികാലത്തെ ജീവിതത്തെയും കാലഘട്ടത്തെയും പ്രതിഫലിപ്പിക്കുന്ന സാഹിത്യകൃതികളും ചിത്രരചനകളും ചലച്ചിത്രങ്ങളും സാഹിത്യകലാരംഗങ്ങളെ സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സര്‍ഗാത്മക സൃഷ്ടികള്‍ പില്‍ക്കാലത്ത് പാന്‍ഡമിക് സാഹിത്യം, പാന്‍ഡമിക് ചിത്രരചന എന്നിങ്ങനെ അറിയപ്പെട്ടു, പാന്‍ഡമിക്ക് സാഹിത്യകൃതികളില്‍ ഏറെ പ്രശസ്തം ഫ്രാന്‍സിലെ നാസി അധിനിവേശത്തെ പ്രതീകവത്കരിച്ചെഴുതിയ ആല്‍ബേര്‍ കാമു വിന്റെ പ്ലേഗ് കോളറയുടെ പശ്ചാത്തലത്തില്‍ പ്രണയം വിഷയമാക്കിയ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ കോളറകാലത്തെ പ്രണയം എന്നീ കൃതികളാണ്. അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട മഹാമാരി സാഹിത്യത്തില്‍ ഏറ്റവും ശ്രദ്ധേയമായ കൃതി പ്രസിദ്ധ ഐറിഷ് കനേഡിയന്‍ സാഹിത്യപ്രതിഭ എമ്മാ ഡോനാഗ് എഴുതിയ ദി പുള്‍ ഓഫ് ദി സ്റ്റാര്‍സ് എന്ന നോവലാണ്. ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെയും 1919-ലെ ഫ്‌ളൂബാധയുടെയും ഒന്നാം ലോക മഹായുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് നോവല്‍ രചിച്ചിട്ടുള്ളത്.

മലയാളസാഹിത്യത്തില്‍ പ്രധാനമായും കോളറയും വസൂരിയും പല സാഹിത്യകൃതികളിലായി പ്രത്യക്ഷപ്പെടുന്നുണ്ട്. വസൂരി (1968) എന്ന പേരില്‍ തന്നെ കാക്കനാടന്‍ എഴുതിയ നോവലില്‍ ഒരു ഗ്രാമത്തില്‍ വസൂരി പടര്‍ന്നുപിടിച്ച് നിരവധി പേരുടെ ദാരുണമരണത്തിന് കാരണമാവുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. എം.ടി.യുടെ അസുരവിത്തിലും വസൂരി കടന്നുവരുന്നു. ദേവകീ നിലയങ്ങോടിന്റെ ആത്മകഥയിലെ (കാലപ്പകര്‍ച്ചകള്‍:സ്മരണകള്‍: 2008) 'ദണ്ണം' എന്ന അധ്യായത്തില്‍ വസൂരിയാണ് വിഷയം. തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ തോട്ടിയുടെ മകന്‍ (1947) എന്ന നോവലില്‍ വസൂരിയും കോളറയും അവയുടെ എല്ലാ ഭീകരതകളോടും സാമൂഹിക വിവക്ഷകളോടുംകൂടി അവതരിപ്പിച്ചിട്ടുള്ളത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. നോവലിലെ മൊത്തം ഒമ്പത് അധ്യായങ്ങളില്‍ രണ്ട് അധ്യായങ്ങളും 132 പേജില്‍ 22 പേജും തകഴി മാറ്റിവെച്ചിട്ടുള്ളത് ആലപ്പുഴയില്‍ തോട്ടികളുടെ ജീവനപഹരിച്ച കോളറയുടെയും വസൂരിയുടെയും കഥ പറയാനാണ്.

WEEKLY
ആഴ്ചപ്പതിപ്പ് വാങ്ങാം

ആധുനിക മഹാമാരിപഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ള സാമൂഹികപ്രവണതകളുടെ സൂചനകള്‍ പലതും തോട്ടിയുടെ മകനില്‍ കാണാവുന്നതാണ്. മഹാമാരികള്‍ ഉച്ചനീചത്വമില്ലാതെ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒരേപോലെ ബാധിക്കുന്ന പ്രതിഭാസങ്ങളാണെന്നാണ് കരുതപ്പെടുന്നത്. 'മഹാമാരികള്‍ ദരിദ്രരെയും ധനികരെയും രാജാക്കന്മാരെയും ചക്രവര്‍ത്തികളെയും ഫറവോമാരെയും പ്രവാചകരെയും ഒരേപോലെ ബാധിക്കുന്നു'. എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വ്യക്തിതലത്തില്‍ പകര്‍ച്ചവ്യാധികള്‍ ആരെയും ബാധിച്ചുവെന്ന് വരാം. എന്നാല്‍ സമൂഹം മൊത്തമെടുക്കുമ്പോള്‍ മഹാമാരികള്‍ പലതും അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ദരിദ്രരെയാണ് കൂടുതല്‍ ബാധിച്ചിട്ടുള്ളതെന്ന് കാണാന്‍ കഴിയും. പല രോഗങ്ങള്‍ക്കും അടിസ്ഥാനകാരണം അതിന് വിധേയരാവുന്നവരുടെ ദരിദ്രാവസ്ഥയാണ്. ദാരിദ്ര്യവും പോഷണക്കുറവും ദുസ്സഹമായ ജീവിതസാഹചര്യങ്ങളുമാണ് ഇവരെ രോഗങ്ങള്‍ക്ക് വിധേയരാക്കുന്നത്. രോഗാവസ്ഥയുണ്ടാക്കുന്ന തൊഴിലില്ലായ്മയും മറ്റും വലിയൊരു ജനസമൂഹത്തെ ദരിദ്രവത്കരണ പ്രക്രിയയ്ക്ക് വിധേയരാക്കുകയും ചെയ്യുന്നു. ദാരിദ്ര്യംമൂലം രോഗവും രോഗംമൂലം ദാരിദ്ര്യവും എന്ന വിഷമവൃത്തിലാണവര്‍.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Malayalam novel in the time of pandemic Dr B Iqbal Mathrubhumi weekly

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented