ആരാധന ചുണ്ടുകള്‍കൊണ്ടല്ല ഹൃദയംകൊണ്ടാണ് അനുഷ്ഠിക്കേണ്ടത്


2 min read
Read later
Print
Share

പക്ഷേ, ക്ലേശിക്കുകയും ദുഃഖാര്‍ത്തരാവുകയും ചെയ്യുന്നത് ആരെല്ലാമാണ്? അടിച്ചമര്‍ത്തപ്പെട്ടവരും (Suppressed) ദാരിദ്ര്യബാധിതരും (Poverty-stricken) ആണ് അവര്‍. അതുകൊണ്ട് ആരാണോ ഒരു ഭക്തനാകുന്നത്, അവന്‍ ശരീരവും ആത്മാവും മനസ്സും കൊണ്ട് അവരെ ശുശ്രൂഷിച്ചിരിക്കണം.

Photo: PTI

മഹാത്മ ഗാന്ധിയുടെ എന്റെ ദൈവം എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം

രാളുടെ അയോഗ്യതയുടെയും (Unworthiness) ദൗര്‍ബല്യത്തിന്റെയും (Weakness) കുമ്പസാരമാണ് പ്രാര്‍ഥന. ദൈവത്തിന് ഒരായിരം പേരുകളുണ്ട്. അല്ലെങ്കില്‍ അതിനെക്കാള്‍ ശരിയായി പറയുന്ന പക്ഷം അവന്‍ പേരില്ലാത്തവനാണ്. നമ്മളെ സന്തോഷിപ്പിക്കുന്ന ഏതെങ്കിലും പേരുകൊണ്ട് നമ്മള്‍ അവനെ പ്രാര്‍ഥിക്കുകയോ അല്ലെങ്കില്‍ ആരാധിക്കുകയോ ചെയ്യുന്നു. ചിലര്‍ അവനെ രാമന്‍ എന്നു വിളിക്കുന്നു, ചിലര്‍ കൃഷ്ണന്‍ എന്നു വിളിക്കുന്നു, മറ്റുള്ളവര്‍ അവനെ റഹിം എന്നു വിളിക്കുന്നു, പിന്നെയും ബാക്കിയുള്ളവര്‍ അവനെ ദൈവം എന്നു വിളിക്കുന്നു. എല്ലാവരും ഒരേ ജീവചൈതന്യത്തെ ആരാധിക്കുന്നു. പക്ഷേ, എല്ലാ ഭക്ഷണങ്ങളും എല്ലാവര്‍ക്കും യോജിക്കാത്തതുപോലെ, എല്ലാ പേരുകളും എല്ലാവരെയും ആകര്‍ഷിക്കുകയില്ല. ഓരോരുത്തരും അവരവരുടെ കൂട്ടുകെട്ടുകള്‍ പ്രകാരം പേരു തിരഞ്ഞെടുക്കുകയും അന്തരാത്മാവ് (In-Dweller) എന്ന നിലയില്‍ അവന്‍ സര്‍വശക്തനും (All-Powerful) നമ്മുടെ ആന്തരിക (Innermost) വികാരങ്ങളെ മനസ്സിലാക്കുകയും നമ്മുടെ അര്‍ഹത(Deserts)പ്രകാരം പ്രതികരിക്കുകയും ചെയ്യുന്ന സര്‍വജ്ഞനുമാണ് (Omniscient).

അതുകൊണ്ട് പ്രാര്‍ഥന അല്ലെങ്കില്‍ ആരാധന ചുണ്ടുകള്‍കൊണ്ടല്ല പക്ഷേ, ഹൃദയംകൊണ്ടാണ് അനുഷ്ഠിക്കേണ്ടത്. എന്നുമാത്രമല്ല, അതുകൊണ്ടാണ് മൂകനും വിക്കുള്ളവനും അറിവില്ലാത്തവനും വിഡ്ഢിക്കും അത് ഒരേപോലെ അനുഷ്ഠിക്കാന്‍ കഴിയുന്നത്. നാവുകളില്‍ തേനൊലിപ്പിക്കുകയും പക്ഷേ ഹൃദയങ്ങള്‍ നിറയെ വിഷമുള്ളവരും ആരെല്ലാമാണോ, അവരുടെ പ്രാര്‍ഥനകള്‍ ഒരിക്കലും കേള്‍ക്കുകയില്ല. അതുകൊണ്ട് അവന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നതിനു മുന്‍പ് അവന്റെ ഹൃദയം ശുദ്ധമാക്കണം. ഹനുമാന്റെ ചുണ്ടുകളില്‍ മാത്രമല്ല രാമനുണ്ടായിരുന്നത്, അവന്റെ ഹൃദയത്തില്‍ അവനെ അവരോധിച്ചിരുന്നു. അവന്‍ ഹനുമാന് തീരാശക്തി നല്കി. അവന്റെ ശക്തിയില്‍ അവന്‍ മല ഉയര്‍ത്തുകയും സമുദ്രം മുറിച്ചുകടക്കുകയും ചെയ്തു.

മൂന്നു സ്ഥലങ്ങളില്‍ ഗീത ഭക്തനെ നിര്‍വചിക്കുകയും എല്ലായിടത്തും അവനെപ്പറ്റി പൊതുവേ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഒരു ഭക്തന്റെ നിര്‍വചനത്തിന്റെ ഒരറിവ് ഒരു മതിയായ വഴികാട്ടിയേ അല്ല. അവ ഈ ഭൂമിയില്‍ അപൂര്‍വമാണ്. അതുകൊണ്ട് ഞാന്‍ ശുശ്രൂഷയുടെ മതത്തെയാണ് മാര്‍ഗമായി നിര്‍ദേശിച്ചത്. ആരാണോ അവന്റെ സഹചരന്മാരെ (Fellow-men) ശുശ്രൂഷിക്കുന്നത്, അവന്റെ ഹൃദയം, ദൈവം അവന്റെ ഇരിപ്പിടത്തിനുവേണ്ടി അന്വേഷിക്കുന്നു. അതുകൊണ്ടാണ് 'കാണുകയും അറിയുകയും ചെയ്ത' നരസിംഹ മേത്ത, 'മറ്റുള്ളവരുടെ ദുഃഖത്തില്‍ അലിയാന്‍ അറിയുന്ന ഒരു യഥാര്‍ഥ വൈഷ്ണവനാണ് അവന്‍' എന്നു പാടിയത്. അതുപോലുള്ളവനായിരുന്നു അബു ബെന്‍ ആദം. അവന്‍ അവന്റെ സഹചരന്മാരെ ശുശ്രൂഷിച്ചതുകൊണ്ട് ദൈവത്തെ ശുശ്രൂഷിച്ചവരുടെ പട്ടികയുടെ മുകളില്‍ അവന്‍ സ്ഥാനംപിടിച്ചു.

Books
പുസ്തകം വാങ്ങാം

പക്ഷേ, ക്ലേശിക്കുകയും ദുഃഖാര്‍ത്തരാവുകയും ചെയ്യുന്നത് ആരെല്ലാമാണ്? അടിച്ചമര്‍ത്തപ്പെട്ടവരും (Suppressed) ദാരിദ്ര്യബാധിതരും (Poverty-stricken) ആണ് അവര്‍. അതുകൊണ്ട് ആരാണോ ഒരു ഭക്തനാകുന്നത്, അവന്‍ ശരീരവും ആത്മാവും മനസ്സും കൊണ്ട് അവരെ ശുശ്രൂഷിച്ചിരിക്കണം. ശരീരംകൊണ്ട് അവരെ ശുശ്രൂഷിക്കുന്ന അസ്പൃശ്യരെപ്പോലെ എങ്ങനെയാണ് 'അടിച്ചമര്‍ത്തപ്പെട്ട' വിഭാഗങ്ങളെ അവനു പരിഗണിക്കാന്‍ കഴിയുക. പാവപ്പെട്ടവര്‍ക്കുവേണ്ടി നൂല്‍നൂല്ക്കുന്നതിന്റെ അത്രത്തോളം സ്വന്തം ശരീരം വിനിയോഗിക്കാന്‍ പോലും വഴങ്ങാത്തവന്‍ സേവനത്തിന്റെ അര്‍ഥം അറിയില്ലെന്ന മുടന്തന്‍ന്യായങ്ങള്‍ മുന്നോട്ടു വെക്കുന്നു (Trot out). പാവപ്പെട്ടവര്‍ അതു ചെയ്യാന്‍ വിളിക്കുന്നതിനു മുന്‍പേ നൂല്‍നൂല്ക്കുന്നത് ആരാണോ, അവനെപ്പോലെതന്നെ മറ്റാരും ചെയ്യുന്നതിനു മുന്‍പേ ദൈവത്തെ ശുശ്രൂഷിക്കുക. 'ആരാണോ എനിക്ക് ഒരു നിസ്സാരവസ്തു അതായത് ഒരു പഴം അല്ലെങ്കില്‍ ഒരു പൂവ് അതുമല്ലെങ്കില്‍ ഒരു ഇലപോലും ഭക്തിയുടെ ഉദ്ദേശ്യത്തില്‍ തരുന്നത്, അവന്‍ എന്റെ ദാസനാണ്', ഭഗവദ്ഗീതയില്‍ ഭഗവാന്‍ പറയുന്നു. എന്നുമാത്രമല്ല, അവന്റെ പാദപീഠമുള്ളത് താണവരും ദരിദ്രരും എല്ലാം നഷ്ടപ്പെട്ടവരും വസിക്കുന്നിടത്താണ്. അതുകൊണ്ട് അത്തരക്കാര്‍ക്കുവേണ്ടി നൂല് നൂല്ക്കുന്നത് മഹത്തരമായ പ്രാര്‍ഥനയാണ്, മഹത്തരമായ ആരാധനയാണ്, മഹത്തരമായ ത്യാഗമാണ്.

മഹാത്മ ഗാന്ധിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Mahatma Gandhi Malayalam Book Mathrubhumi Books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Jayan, Book Cover

5 min

'ജയന്റെ അജ്ഞാതജീവിതം': ഫാക്റ്റും ഫിക്ഷനും ഫാന്റസിയും ചേര്‍ന്ന നോവല്‍

Jul 25, 2022


REPRESENTATIVE IMAGE

5 min

'നമ്മള് ഇരുളരാ,ഒന്നിന് നാലുവട്ടം പോയാ നമ്മളെന്താ തേഞ്ഞുപോമോ'; പൊരുതിപ്പോരാടുന്ന 'തമിഴ് ദളിത് കഥകള്‍'

Jun 1, 2023


Sulichana Nalappat and Kamala Das

8 min

അച്ഛനെപ്പോഴും അഭിമാനത്തോടെ പറഞ്ഞു; ആമിയെ കണ്ടുപഠിക്ക്- സുലോചന നാലാപ്പാട്ട്

May 31, 2023

Most Commented