അശാന്തമാവുന്ന ദ്വീപസമൂഹം


ഡോ. സ്മിത പി. കുമാര്‍

ഇത് കേവലം ഒരുലക്ഷത്തില്‍ താഴെ മാത്രം വരുന്ന ഒരു ജനതയുടെയോ, ഇന്ത്യയുടെ ഭൂപരിധിയിലെ ഒരു തുണ്ട് ഭൂമിയുടെയോ മാത്രം വിഷയമല്ല. മറിച്ച്, വിവിധങ്ങളായ ന്യൂനപക്ഷസംസ്‌കാരങ്ങളുടെ, ഉപദേശീയതകളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി തിരിച്ചറിയേണ്ടത് പ്രധാനമാണ്.

പ്രഫുൽ ഖോഡ പട്ടേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം| Photo: PTI

സാംസ്‌കാരിക ബഹുത്വങ്ങളെയും ഉപദേശീയതകളെയും തിരസ്‌കരിക്കുക എന്നത് ഫാസിസ്റ്റ് മനോഭാവത്തില്‍നിന്ന് വളര്‍ന്നുവരുന്നതാണ്. 'സാംസ്‌കാരിക സജാതീയത്വ'ത്തോടുള്ള ഫാസിസ്റ്റ് അഭിനിവേശം ഒരേസമയം രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യങ്ങളെ പ്രതിനിധാനംചെയ്യുന്നുവെന്നതിന് ചരിത്രം തെളിവ് നല്‍കുന്നുണ്ട്. ഏകാത്മകമായ ആദര്‍ശങ്ങള്‍, മൂല്യങ്ങള്‍, സംസ്‌കാരങ്ങള്‍ എന്നിവ വിപണിതാത്പര്യങ്ങളെയും മേധാവിത്വസംസ്‌കാരത്തെയും ഒരേപോലെ ഉറപ്പിച്ചുനിര്‍ത്തുന്നു. എന്നാലതേസമയം സാംസ്‌കാരിക ബഹുസ്വരത നിലനില്‍പ്പിന്റെ ആണിക്കല്ലായി വര്‍ത്തിക്കുന്ന രാഷ്ട്രശരീരത്തില്‍ ഇത്തരത്തിലുള്ള ഏകശിലാവത്കരണം ഏല്‍പ്പിക്കുന്ന മുറിവുകളും അസ്വസ്ഥതകളും ആഴത്തിലുള്ളതായിരിക്കും. അവ ന്യൂനപക്ഷസംസ്‌കാരങ്ങളിലേക്കും ഭിന്നങ്ങളായ ഉപദേശീയതകളിലേക്കും ഭയം, സംശയം, അനിശ്ചിതത്വം എന്നിവ സന്നിവേശിപ്പിക്കുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ലോകത്തിലെ ഏത് സംഘര്‍ഷമേഖലകളുടെ ചരിത്രമെടുത്ത് പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകുന്നതാണ്. ഈയടുത്ത ദിവസങ്ങളിലായി ലക്ഷദ്വീപുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളാണ് ഈയൊരു വിഷയം ഇവിടെ പരാമര്‍ശിക്കാന്‍ കാരണം. ഇന്ത്യയിലെ മുഖ്യധാരാ സമൂഹത്തില്‍നിന്ന് വലിയൊരളവില്‍ വ്യത്യസ്തപ്പെട്ട് നില്‍ക്കുന്ന ലക്ഷദ്വീപുജനതയെ ഒറ്റ സാംസ്‌കാരികനുകത്തിന് കീഴില്‍ തളയ്ക്കാനുള്ള ശ്രമങ്ങള്‍ ആത്യന്തികമായി ആ സമൂഹത്തിനുള്ളില്‍ വിതറിയിരിക്കുന്ന അസ്വസ്ഥതകള്‍ എഴുതി വിശദീകരിക്കാന്‍ സാധ്യമല്ലാത്തവിധം ആഴത്തിലുള്ളതാണ്. ഇത് കേവലം ഒരുലക്ഷത്തില്‍ താഴെ മാത്രം വരുന്ന ഒരു ജനതയുടെയോ, ഇന്ത്യയുടെ ഭൂപരിധിയിലെ ഒരു തുണ്ട് ഭൂമിയുടെയോ മാത്രം വിഷയമല്ല. മറിച്ച്, വിവിധങ്ങളായ ന്യൂനപക്ഷസംസ്‌കാരങ്ങളുടെ, ഉപദേശീയതകളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി തിരിച്ചറിയേണ്ടത് പ്രധാനമാണ്.

ലക്ഷദ്വീപില്‍ സംഭവിക്കുന്നത്

ലക്ഷദ്വീപ് നമ്മുടെ കാഴ്ചകളിലേക്കും അറിവുകളിലേക്കും കടന്നുവന്നിട്ടുള്ളത് അവിടത്തെ ശാന്തസുന്ദരമായ പ്രകൃതിരമണീയതയുടെയും വ്യത്യസ്തമായ സാംസ്‌കാരിക തനിമയുടെയും അനുഭവങ്ങളിലൂടെയും കഥകളിലൂടെയുമാവും. കേരളക്കരയില്‍നിന്ന് ഏറെയൊന്നും ദൂരത്തിലല്ല ഈ ദ്വീപുകള്‍ എങ്കിലും പ്രവേശനനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വന്‍കരയിലുള്ളവര്‍ക്ക് അവിടേക്ക് എളുപ്പം എത്തിച്ചേരാന്‍ സാധിക്കില്ല. ഒറ്റപ്പെട്ടുനില്‍ക്കുന്ന ഭൂപ്രദേശവും ഒട്ടുമിക്ക വിഭവങ്ങള്‍ക്കും കരയെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവും നിലനില്‍ക്കുന്ന ഈ ദ്വീപസമൂഹങ്ങളിലെ ജനത പ്രകൃതിദുരന്തം ഉള്‍പ്പെടെയുള്ള ഏത് ദുര്‍ഘടങ്ങളെയും അതിജീവിക്കുന്നത് പരസ്പരസഹകരണത്തിലും സൗഹാര്‍ദത്തിലും ഊന്നിയ സംഘടിത മനോഭാവംകൊണ്ടാണ്. ഇവിടം സന്ദര്‍ശിക്കുന്ന ഏതൊരു വ്യക്തിക്കും ഈ സാഹോദര്യം അനുഭവിച്ചറിയാനും സാധിക്കും.

ലക്ഷദ്വീപിന്റെ ശാന്തപ്രകൃതിയെയും നിഷ്‌കളങ്കരായ ജനങ്ങളെയും കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഒരു സമൂഹത്തെയും കുറിച്ച് കേട്ടറിഞ്ഞ് ദ്വീപിലെത്തിയ എനിക്ക് ആദ്യസന്ദര്‍ശനത്തില്‍തന്നെ കാണാന്‍കഴിഞ്ഞത് വളരെ അപൂര്‍വമായൊരു ദൃശ്യമായിരുന്നു. കേവലം പതിനായിരം ആള്‍ക്കാര്‍ മാത്രം താമസിക്കുന്ന, മൂന്നര ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള കവരത്തിയെന്ന കൊച്ചുദ്വീപില്‍ ബ്ലാക് കമാന്‍ഡോകളടങ്ങിയ, ബുള്ളറ്റ് പ്രൂഫ് കാറില്‍ അവിടത്തെ അഡ്മിനിസ്ട്രേറ്റര്‍ സഞ്ചരിക്കുന്നു! ദ്വീപുവാസികള്‍ക്കും അത്തരത്തിലൊരു അനുഭവം അടുത്തകാലത്ത് മാത്രമായിരുന്നു. കൗതുകം വസ്തുതാന്വേഷണത്തിലേക്ക് തിരിഞ്ഞപ്പോള്‍ മനസ്സിലാക്കാന്‍കഴിഞ്ഞത്, കശ്മീരിലെ മുന്‍ പൊലീസ് മേധാവിയാണ് പുതിയ അഡ്മിനിസ്ട്രേറ്ററായി അവിടെ ചാര്‍ജെടുത്തിരിക്കുന്നതെന്നും ഭീകരവാദം തടയാനെന്നപേരില്‍ നിരവധി മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് നേതൃത്വംവഹിച്ച വ്യക്തിയായിരുന്നു പ്രസ്തുത അഡ്മിനിസ്ട്രേറ്റര്‍ എന്നുമായിരുന്നു. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്നതിനാലായിരുന്നത്രെ ദ്വീപില്‍ ബ്ലാക് കമാന്‍ഡോകളും ബുള്ളറ്റ് പ്രൂഫ് കാറുമായി അദ്ദേഹം സഞ്ചരിച്ചിരുന്നത്! എന്നാല്‍ വന്‍കരയിലെ ജനങ്ങള്‍ക്ക് വളരെ സ്വാഭാവികമായി തോന്നുന്ന ഇക്കാര്യം ദ്വീപ്വാസികളില്‍ സൃഷ്ടിച്ച അസ്വസ്ഥതകളും ആശങ്കകളും എത്ര വലുതായിരുന്നുവെന്നത് നേരിട്ടറിയാവുന്ന കാര്യമാണ്.

Weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

ദ്വീപിനെ അറിയാത്ത പരിഷ്‌കാരങ്ങള്‍

ലക്ഷദ്വീപില്‍നിന്ന് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ പ്രധാനമായും നിറയുന്നത് പുതുതായി നിയമിക്കപ്പെട്ട അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ ദ്വീപുകാരുടെ സൈ്വരജീവിതത്തിനും സാംസ്‌കാരികവ്യവഹാരങ്ങള്‍ക്കും വലിയതോതില്‍ ഭീഷണിയായിമാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരണപ്പെട്ടിരുന്നു. അദ്ദേഹം മരണപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം 2020 ഡിസംബര്‍ അഞ്ചിന് ദാദ്ര-നഗര്‍ഹവേലി, ദാമന്‍-ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന പ്രഫുല്‍ ഖോഡ പട്ടേലിനെ ലക്ഷദ്വീപിന്റെ അധികച്ചുമതലകൂടി നല്‍കി കേന്ദ്രം നിയമിക്കുകയായിരുന്നു.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: lakshadweep new regulation, Mathrubhumi Weekly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented