പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സംവിധായകന്‍ കെ.ജി ജോര്‍ജുമായി ബിജു സി.പി നടത്തിയ അഭിമുഖത്തില്‍ നിന്നും..

ആദ്യ സിനിമയായ സ്വപ്നാടനത്തിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?

ഇറ്റ് ഹാപ്പെന്‍ഡ്... സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. അതിനാണല്ലോ... അക്കാലത്ത് കുറച്ച് ഇന്റലക്ച്വലായ ആളുകളൊക്കെ സൈക്കോളജിക്കല്‍ ആര്‍ട്ടിക്കിളുകള്‍ വായിക്കുമായിരുന്നു. ഞാനും സൈക്കോളജി വായിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് നാര്‍ക്കോ അനാലിസിസ് ഒക്കെ വരുന്ന സ്വപ്നാടനത്തിലേക്ക് എത്തിയത്. അക്കാലത്തെ പ്രശസ്ത നടിയായിരുന്ന റാണിചന്ദ്രയായിരുന്നു നായിക. സ്റ്റാര്‍ഡം ഉള്ള ഒരു ഹീറോയിനെയാണ് ആ സിനിമയ്ക്ക് വേണ്ടിയിരുന്നത്. ഡോക്ടര്‍തന്നെയായ മോഹന്‍ദാസ് നായകന്‍. ഡോക്ടര്‍ നല്ല നടനൊന്നുമായിരുന്നില്ല. എന്നാല്‍, നന്നായി സഹകരിക്കും. രാമചന്ദ്രബാബുവായിരുന്നു ക്യാമറ. നന്നായി ചെയ്യാന്‍ പറ്റി. അതുവരെ കണ്ട സിനിമകളില്‍നിന്ന് വ്യത്യസ്തമായത്. പടം നന്നായി ഓടി. നാഷണലും സ്റ്റേറ്റും അവാര്‍ഡുകള്‍ കിട്ടി. ആ പടം കഴിഞ്ഞ് അധികം വൈകാതെ റാണിചന്ദ്രയും കുടുംബവും വിമാനാപകടത്തില്‍ മരിച്ചുപോയി. 

'ജോണ്‍ എബ്രഹാമിന്റെ അടുത്ത സുഹൃത്തായിരിക്കുമ്പോഴും കെ.ജി.ജോര്‍ജിന്റെ സിനിമാവഴികള്‍ തികച്ചും വ്യത്യസ്തമായിരുന്നല്ലോ?

ജോണുമായി അടുത്ത ബന്ധമാണ്. അവസാനം വരെ അത് തുടര്‍ന്നു. വലിയ പ്രതിഭയായിരുന്നു. പക്ഷേ, ഒന്നിലും ഒരു ചിട്ടയില്ലായിരുന്നു. അതാണ് പറ്റിയത്. രണ്ട് സിനിമയിലും ഞാന്‍ ഒപ്പമുണ്ടായിരുന്നു. സിനിമയെടുക്കാന്‍ സ്‌ക്രിപ്റ്റ് ഒന്നും കൃത്യമായി ഉണ്ടാവില്ല. വലിയ സങ്കല്പങ്ങളൊക്കെയായിട്ട് തുടങ്ങും. പക്ഷേ, പതുക്കെപ്പതുക്കെ എല്ലാം കൈവിട്ടു പോകും. ചിട്ടയില്ലായിരുന്നു. അതാണ് പറ്റിയത്. സിനിമയെടുക്കാന്‍ വലിയ ഹാര്‍ഡ് വര്‍ക്ക് വേണം. അലസത പറ്റില്ല. 

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

' ഒരു നോവല്‍ അല്ലെങ്കില്‍ കഥ സിനിമയാക്കാനുള്ളതാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയാണ് ? അല്ലെങ്കില്‍ കെ.ജി. ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് എങ്ങനെയാണ് ?

ഇറ്റ് ഹാപ്പെന്‍സ്. ഒരു കഥ, നോവല്‍ ഒക്കെ മനസ്സില്‍ തൊടുമ്പോളാണ് ഇതില്‍ നമുക്ക് പറ്റിയ പുതിയൊരു ത്രെഡ് ഉണ്ടെന്നുള്ള സ്പാര്‍ക്ക് കിട്ടുന്നത്. വ്യത്യസ്തമായ ഒരു രീതിയില്‍ നമുക്ക് പറയാന്‍ കഴിയണം. സിനിമയുടെ നറേറ്റീവ് സ്‌റ്റൈലിന് പറ്റണം. അത് ഒരു ഇന്റ്യൂഷനാണ്. അത് അങ്ങനെ ആലോചിച്ച് മനസ്സിലാക്കിയെടുക്കുന്നതല്ല. മനസ്സ് പറയും, ഇത് കൊള്ളാമെന്ന്. അത് ഒരു ഇന്‍സ്പിരേഷനാണ്. എന്റെ കാരക്ടറിന്റെ ഒരു പ്രത്യേകതയാണ് അങ്ങനെയുള്ള മനസ്സിലാക്കല്‍ എന്നാ തോന്നുന്നത്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: KG George Interview Mathrubhumi Weekly