പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായ കാമം സാക്ഷാത്കരിക്കുന്നതിനുവേണ്ടി പണ്ഡിതരസികനായ മല്ലനാഗ വാത്സ്യായനമഹര്‍ഷി രചിച്ച കൃതിയാണ് കാമസൂത്രം. ഭഗവദ്ഗീത കഴിഞ്ഞാല്‍ ഇന്ത്യയ്ക്കുവെളിയില്‍ ഏറ്റവുമധികം വായിക്കപ്പെടുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഭാരതീയ കൃതി എന്ന മേന്മയും ഇതിനുണ്ട്. ഡോ.രാധാകൃഷ്ണന്‍ പറയുന്നു, 'കാമം എന്നാല്‍ മനുഷ്യന്റെ വൈകാരികസത്തയാണ്. അവന്റെ വികാരങ്ങളും ആഗ്രഹങ്ങളുംതന്നെ.

ഒരാള്‍ക്ക് തന്റെ വൈകാരിക ജീവിതം നിഷേധിക്കപ്പെട്ടാല്‍ അയാള്‍ പിന്നെ എല്ലാം അടിച്ചമര്‍ത്തി അന്തര്‍മുഖനായി ധാര്‍മികപീഡനത്തിനിരയായിത്തീരും. അതിന്റെ പ്രതിപ്രവര്‍ത്തനം ആരംഭിച്ചാല്‍ മാനസികവും ശാരീരികവുമായ നാശം വരുത്തുന്ന ഒരു പ്രാകൃതലഹരിയിലേക്ക് അയാള്‍ പതിക്കുകയുംചെയ്യും.' രതിയുടെ മാനസികവും ശാരീരികവുമായ സമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൃതികളുടെ നീണ്ട പട്ടികയില്‍ ഏറ്റവും പ്രശസ്തമാണ് കാമസൂത്രം. കാമസൂത്രം ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുസ്തകമാണ്. ഒരു പാട് സിനിമകള്‍, നാടകങ്ങള്‍, സര്‍ഗ്ഗാത്മകകൃതികള്‍ കാമസൂത്രയെ അധികരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. കാമസൂത്രയില്‍നിന്ന് ഒരു അദ്ധ്യായം ചുവടെ...

ബാഹ്യലക്ഷണങ്ങളാലും ചേഷ്ടകളാലും പെണ്‍കുട്ടി തന്റെ പ്രണയം പ്രകടിപ്പിക്കാനാരംഭിക്കുമ്പോള്‍ കാമുകന്‍ അവളെ നാനാവിധ വഴികളാലും ഉപായങ്ങളാലും പൂര്‍ണമായും വശീകരിച്ചെടുക്കാന്‍ ശ്രമിക്കണം. അവ താഴെ പറയുന്നു: പെണ്‍കുട്ടിയുമായി ഏതെങ്കിലും കളിയിലോ വിനോദത്തിലോ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, കാമുകന്‍ ബോധപൂര്‍വം അവളുടെ കൈയ്ക്കു പിടിക്കണം. മുന്‍ അധ്യായത്തില്‍ (ഭാഗം രണ്ട്, അധ്യായം 2) വിവരിച്ചുകഴിഞ്ഞ പ്രകാരം സ്പര്‍ശനാലിംഗനം പോലെയുള്ള വിവിധതരം ആലിംഗനങ്ങള്‍ അയാള്‍ അവളില്‍ പ്രയോഗിക്കണം. ഒഴിവുവേളകളില്‍, വൃക്ഷത്തിന്റെ ഇലയില്‍നിന്നു വെട്ടിയെടുത്ത മനുഷ്യജോടിയും അതുപോലെയുള്ള സംഗതികളും അയാള്‍ അവള്‍ക്കു കാണിച്ചുകൊടുക്കണം.

ജലക്രീഡയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, അവളില്‍നിന്ന് ഒരു നിശ്ചിത അകലത്തില്‍ മുങ്ങിത്താഴ്ന്ന് അവളുടെ അരികിലായി വന്നു പൊങ്ങണം. തളിരിലകളിലും അതുപോലെയുള്ള സംഗതികളിലും തനിക്ക് അതിയായ താത്പര്യമുണ്ടെന്ന് അയാള്‍ വെളിപ്പെടുത്തണം. അവളെച്ചൊല്ലി താന്‍ ഹൃദയവേദന അനുഭവിക്കുന്നുണ്ടെന്ന് അവളോടു വിവരിക്കണം. മറ്റു സ്ത്രീകളെ പരാമര്‍ശിച്ച് താന്‍ കണ്ട സുന്ദരമായ സ്വപ്‌നത്തെക്കുറിച്ച് അവളോടു വര്‍ണിച്ചു പറയണം. പാര്‍ട്ടികളിലും സ്വജാതിയില്‍പ്പെട്ട സദസ്സുകളിലും അവളുടെ അരികിലിരുന്ന് എന്തെങ്കിലും ന്യായം കണ്ടെത്തി, തന്റെ പാദം അവളുടേതിന്മേല്‍ വെച്ച് അവളുടെ ഓരോ കാല്‍വിരലും സാവധാനം സ്പര്‍ശിച്ച് നഖങ്ങളുടെ അറ്റം അമര്‍ത്തണം.

kamasutramഇതില്‍ വിജയിച്ചാല്‍, തന്റെ കൈകൊണ്ട് അവളുടെ പാദം പിടിച്ച് ഇതേ സംഗതി ആവര്‍ത്തിക്കണം. അവള്‍ തന്റെ പാദങ്ങള്‍ കഴുകാനിടവരുമ്പോള്‍, തന്റെ കാല്‍വിരലുകള്‍ക്കിടയില്‍ വെച്ച് അവളുടെ കൈവിരല്‍ അമര്‍ത്തുകകൂടി വേണം. അവള്‍ക്ക് താന്‍ എന്തെങ്കിലും നല്കുകയോ അവളില്‍നിന്ന് എന്തെങ്കിലും സ്വീകരിക്കുകയോ ചെയ്യുമ്പോള്‍, തന്റെ പെരുമാറ്റരീതികൊണ്ടും ഭാവംകൊണ്ടും താനെത്രമാത്രം അവളെ സ്‌നേഹിക്കുന്നുവെന്ന് അവള്‍ക്കു കാണിച്ചുകൊടുക്കണം.

തന്റെ വായ കഴുകാന്‍ കൊണ്ടുവന്ന വെള്ളം അയാള്‍ അവള്‍ക്കുമേല്‍ തളിക്കണം. വിജനസ്ഥലത്തോ ഇരുട്ടത്തോ അവളോടൊത്തു തനിച്ചായിരിക്കുമ്പോള്‍, അവളോടു പ്രണയം പ്രകടിപ്പിക്കുകയും അവളെ ഒരുവിധത്തിലും വിഷമിപ്പിക്കാതെ തന്റെ യഥാര്‍ഥ മാനസികാവസ്ഥ പറയുകയും വേണം.

ഒരേ ഇരിപ്പിടത്തിന്മേലോ മെത്തമേലോ അവളോടൊപ്പം ഇരിക്കുമ്പോഴൊക്കെ അവളോടു പറയണം: 'എനിക്ക് നിന്നോട് സ്വകാര്യമായി ചിലതു പറയാനുണ്ട്.' പിന്നീട്, ആളൊഴിഞ്ഞ ഒരിടത്തുവെച്ച് അവളതു കേള്‍ക്കാന്‍ വരുമ്പോള്‍, വാക്കുകളിലുപരി ചേഷ്ടകളാലും സൂചനകളാലും തന്റെ പ്രണയം അയാള്‍ പ്രകടിപ്പിക്കണം. തന്നോടുള്ള അവളുടെ വൈകാരികാവസ്ഥ അറിയാനിടവരുമ്പോള്‍ താന്‍ രോഗിയാണെന്നു നടിച്ച് തന്നോടു സംസാരിക്കാനായി അവളെ ആ വീട്ടില്‍ വരുത്തണം. അവിടെവെച്ച് അവളുടെ കൈ ബോധപൂര്‍വം പിടിച്ച് തന്റെ കണ്ണിന്മേലും നെറ്റിമേലും അയാള്‍ വെക്കണം.

തനിക്കായി ചില ഔഷധങ്ങള്‍ നിര്‍മിക്കുകയാണെന്ന നാട്യത്തില്‍, തനിക്കുവേണ്ടി ഈ ജോലി ചെയ്യണമെന്ന് ഇനിപ്പറയുന്ന വാക്കുകളില്‍ അവളോട് ആവശ്യപ്പെടണം: 'ഈ ജോലി നീതന്നെ ചെയ്യണം, മറ്റാരു ചെയ്താലും ശരിയാവില്ല.' അവള്‍ പോകാനാഗ്രഹിച്ചാല്‍ തന്നെ വന്ന് വീണ്ടും കാണണമെന്ന ആത്മാര്‍ഥമായ ഒരഭ്യര്‍ഥനയോടെ അവളെ പോകാന്‍ അനുവദിക്കണം. രോഗത്തിന്റെ ഈ ഉപായം മൂന്നു പകലും മൂന്നു രാത്രിയും തുടരണം. ഇതിനുശേഷം, തന്നെക്കാണാന്‍ കൂടക്കൂടെ അവള്‍ വരാനിരിക്കുമ്പോള്‍, അവളുമായി ദീര്‍ഘസംഭാഷണത്തില്‍ അയാള്‍ ഏര്‍പ്പെടണം. കാരണം, ഘോടകമുഖന്‍ പറയുന്നു, 'ഒരു പെണ്‍കുട്ടിയെ ഒരുവന്‍ എത്രതന്നെ സ്‌നേഹിച്ചാലും ധാരാളം സംസാരിച്ചാലല്ലാതെ അവളെ നേടിയെടുക്കുന്നതില്‍ അയാളൊരിക്കലും വിജയിക്കുകയില്ല.

' ഒടുവില്‍, പെണ്‍കുട്ടി പൂര്‍ണമായി വശംവദയായെന്ന് കണ്ടെത്തിയാല്‍, തുടര്‍ന്ന് അവളെ അയാള്‍ക്ക് അനുഭവിക്കാന്‍ ആരംഭിക്കാവുന്നതാണ്. സന്ധ്യയ്ക്കും രാത്രിയിലും ഇരുട്ടിലും സ്ത്രീകള്‍ക്ക് പതിവിലും ഭീതി കുറവാണെന്നും ഈ സമയങ്ങളില്‍ അവര്‍ക്ക് സുരതാഭിലാഷം ഉണ്ടാകുമെന്നും അപ്പോഴവര്‍ പുരുഷന്മാരെ എതിര്‍ക്കുകയില്ലെന്നും ഈ സന്ദര്‍ഭത്തില്‍ മാത്രമേ അവരെ അനുഭവിക്കാന്‍ കഴിയൂ എന്നുമുള്ള ചൊല്ലിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍, അത് വെറുമൊരു സംസാരം മാത്രമാണ്.

കാമസൂത്രം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പുരുഷന് തനിച്ചുള്ള പരിശ്രമംകൊണ്ട് മുന്നോട്ടു പോവുക അസാധ്യമാണെങ്കില്‍, കാമുകിയുടെ പരിചാരികയുടെ മകളുടെയോ അവള്‍ക്കു വിശ്വാസമുള്ള സഖിയുടെയോ സഹായത്താല്‍, തന്റെ ഉള്ളിലിരിപ്പ് അവളെ അറിയിക്കാതെ അവളെ തന്റെയടുത്ത് കൊണ്ടുവരീപ്പിക്കണം. തുടര്‍ന്ന്, നേരത്തേ വിവരിച്ച പ്രകാരം അയാള്‍ക്ക് മുന്നോട്ടു പോകാവുന്നതാണ്. അല്ലെങ്കില്‍, തുടക്കത്തില്‍ തന്റെതന്നെ പരിചാരികയെ, പെണ്‍കുട്ടിയുടെ സഖിയെന്ന നിലയില്‍ അവളോടൊപ്പം താമസിക്കാന്‍ പറഞ്ഞയച്ച് അവള്‍ മുഖാന്തരം കാമുകിയെ വശത്താക്കണം.

ഒടുവില്‍ മതപരമായ ചടങ്ങുകള്‍, വിവാഹച്ചടങ്ങുകള്‍, ചന്ത, ഉത്സവം, നാടകശാല, പൊതുസദസ്സ് എന്നിവിടങ്ങളിലും ഇതുപോലെയുള്ള മറ്റു സന്ദര്‍ഭങ്ങളിലും അവളുടെ ബാഹ്യചേഷ്ടകള്‍കൊണ്ടും തന്നോടുള്ള അവളുടെ പെരുമാറ്റരീതികൊണ്ടും അവളുടെ മാനസികാവസ്ഥ അയാള്‍ അറിയുമ്പോള്‍, അവള്‍ തനിച്ചായിരിക്കുന്ന സമയത്ത് അവളെ അനുഭവിക്കാന്‍ തുടക്കംകുറിക്കണം.എന്തുകൊണ്ടെന്നാല്‍ സ്ത്രീകള്‍ ഉചിതമായ സമയത്തും ഉചിതമായ സ്ഥലത്തും വെച്ച് കൈകാര്യം ചെയ്യപ്പെട്ടാല്‍ തങ്ങളുടെ കാമുകന്മാരില്‍നിന്ന് അവര്‍ പിന്മാറുകയില്ലെന്ന് വാത്സ്യായനന്‍ സിദ്ധാന്തിക്കുന്നു.

സദ്ഗുണസമ്പന്നയും നല്ല രീതിയില്‍ വളര്‍ന്നവളുമാണെങ്കിലും താണ കുടുംബത്തിലോ നിര്‍ധനകുടുംബത്തിലോ പിറന്നവളാണെങ്കില്‍ അനുരൂപനായ ഭര്‍ത്താവിനെ കിട്ടുക ബുദ്ധിമുട്ടായിരിക്കും. അതുപോലെതന്നെയാണ് തന്റെ കുടുംബത്തിന്റെയും ജാതിയുടെയും നിയമങ്ങള്‍ ദീക്ഷിക്കുന്നവളാണെങ്കിലും അനാഥയും രക്ഷിതാക്കളില്ലാത്തവളുമായ ഒരു പെണ്‍കുട്ടിയുടെ സ്ഥിതി. ഇത്തരമൊരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിക്കഴിഞ്ഞ് വിവാഹിതയാകാന്‍ ആഗ്രഹിക്കുമ്പോള്‍ ശക്തനും കാണാന്‍ കൊള്ളാവുന്നവനുമായ ഒരു യുവാവിനെ വശംവദനാക്കാന്‍ പരിശ്രമിക്കണം.

മനസ്സിന്റെ ദൗര്‍ബല്യം മൂലവും രക്ഷിതാക്കളുടെ സമ്മതംപോലുമില്ലാതെയും തന്നെ വിവാഹം കഴിക്കുമെന്ന് അവള്‍ കരുതുന്ന വ്യക്തിയായിരിക്കണം അയാള്‍. ഇയാളെ കൂടക്കൂടെ കണ്ടും സംസാരിച്ചും ഇയാള്‍ക്ക് തന്നോട് ഇഷ്ടം ഉണ്ടാകത്തക്കവിധം വേണം ഇതു ചെയ്യാന്‍. അവളുടെ സഖികളുടെയും പരിചാരികയുടെ മകളുടെയും സഹായത്താല്‍ അവളുടെ അമ്മ ഇരുവരെയും നിരന്തരമായി കൂട്ടിമുട്ടിക്കണം. ഏതെങ്കിലും ഏകാന്തമായ സ്ഥലത്ത് തന്റെ പ്രിയതമനെ തനിച്ചു കിട്ടാന്‍ പെണ്‍കുട്ടി ശ്രമിക്കണം. അസാധാരണ സന്ദര്‍ഭങ്ങളില്‍ അയാള്‍ക്ക് പൂക്കളും അടയ്ക്കയും വെറ്റിലയും സുഗന്ധദ്രവ്യങ്ങളും നല്കുകയും വേണം.

കലാപ്രകടനം, ഉഴിച്ചില്‍, നഖംകൊണ്ടുള്ള മാന്തല്‍, അമര്‍ത്തല്‍ എന്നിവയിലെ തന്റെ നിപുണതയും അവള്‍ പ്രകടിപ്പിക്കണം. അയാള്‍ ഏറ്റവുമധികം ഇഷ്ടപെടുന്ന വിഷയത്തെക്കുറിച്ച് അയാളോടു സംസാരിക്കുകയും ഒരു പെണ്‍കുട്ടിയുടെ സ്‌നേഹം നേടിയെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും വേണം. എന്നാല്‍, പെണ്‍കുട്ടി തന്റെ കാമുകനെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെങ്കില്‍ക്കൂടിയും അവള്‍ സ്വയം സമര്‍പ്പിക്കുകയോ പ്രണയപ്രകടനങ്ങള്‍ക്കു മുന്‍കൈ എടുക്കുകയോ ചെയ്യില്ല എന്ന് പഴയ ആചാര്യന്മാര്‍ പറയുന്നു.

എന്തുകൊണ്ടെന്നാല്‍ ഇതു ചെയ്യുന്ന പെണ്‍കുട്ടിയുടെ അന്തസ്സ് നഷ്ടപ്പെടുകയും അവള്‍ നിന്ദിക്കപ്പെട്ട് തിരസ്‌കരിക്കപ്പെടാന്‍ ഇടയാവുകയും ചെയ്യുന്നു. എന്നാല്‍, അവളെ അനുഭവിക്കാനുള്ള ആഗ്രഹം പുരുഷന്‍ പ്രകടിപ്പിക്കുമ്പോള്‍ അവള്‍ അയാള്‍ക്ക് അനുകൂലയായിരിക്കണം. അയാള്‍ ആലിംഗനം ചെയ്യുമ്പോള്‍ പെരുമാറ്റത്തില്‍ ഒരു ഭാവഭേദവും കാണിക്കരുത്. അയാളുടെ മാനസികാവസ്ഥയെക്കുറിച്ച് താന്‍ അജ്ഞയാണെന്ന മട്ടില്‍ എല്ലാ സ്‌നേഹപ്രകടനങ്ങളും സ്വീകരിക്കുകയും വേണം. എന്നാല്‍, അയാള്‍ ചുംബിക്കാന്‍ മുതിരുമ്പോള്‍ എതിര്‍ക്കണം.

ലൈംഗികബന്ധത്തിനു സമ്മതിക്കണമെന്ന് അയാള്‍ യാചിക്കുമ്പോള്‍ തന്റെ ഗുഹ്യഭാഗം സ്?പര്‍ശിക്കാന്‍ മാത്രമേ അയാളെ അനുവദിക്കാവൂ. അതും വളരെയധികം പ്രയാസത്തോടെ വേണം സമ്മതിക്കാന്‍. അയാള്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ക്കൂടിയും സ്വന്തം ഇഷ്ടത്തിനനുസരിച്ചാണെന്നു തോന്നത്തക്കവിധം അയാള്‍ക്കു വഴങ്ങിക്കൊടുക്കരുത്. തന്നെ അനുഭവിക്കാനുള്ള ശ്രമങ്ങളെ അവള്‍ ചെറുക്കണം. മാത്രമല്ല, തന്നെ യഥാര്‍ഥമായി സ്‌നേഹിക്കുന്നുണ്ടെന്നും കാമുകന് തന്നോടു യഥാര്‍ഥ കൂറുണ്ടെന്നും അയാള്‍ മനസ്സു മാറുകയില്ലെന്നും തീര്‍ച്ചയായാല്‍ മാത്രമേ അയാള്‍ക്ക് അവള്‍ വഴിപ്പെടാവൂ. പെട്ടെന്നുതന്നെ തന്നെ വിവാഹം കഴിക്കാന്‍ അയാളെ അനുനയിപ്പിക്കുകയും വേണം. കന്യകാത്വം നഷ്ടപെട്ടുകഴിഞ്ഞാല്‍ അതിനെക്കുറിച്ച് തന്റെ ആത്മസുഹൃത്തുക്കളോട് അവള്‍ പറയണം.

പുരുഷനെ വശീകരിക്കാനുള്ള ഒരു പെണ്‍കുട്ടിയുടെ ശ്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇവിടെ അവസാനിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് താഴെ കാണുന്നവിധം ചില ശ്ലോകങ്ങളുമുണ്ട്:

'തന്നെ വളരെയധികം കാംക്ഷിക്കുന്നവനും തന്നെ അനുസരിക്കുമെന്നു താന്‍ പ്രതീക്ഷിക്കുന്നവനും തനിക്ക് സുഖം തരാന്‍ പ്രാപ്തനായവനുമായ പുരുഷനെയാണ് പെണ്‍കുട്ടി വിവാഹം ചെയ്യേണ്ടത്. എന്നാല്‍, സമ്പത്തിനോടുള്ള ആസക്തിമൂലം, വരന്റെ സ്വഭാവമോ രൂപമോ കണക്കിലെടുക്കാതെ രക്ഷിതാക്കള്‍ അവളെ ഒരു ധനികന് വിവാഹം കഴിച്ചുകൊടുക്കുമ്പോള്‍, അല്ലെങ്കില്‍ നിരവധി ഭാര്യമാരുള്ള ഒരുവന് കൊടുക്കുമ്പോള്‍, അയാള്‍ക്ക് നല്ല ഗുണങ്ങളുണ്ടെങ്കില്‍ക്കൂടിയും തന്റെ ആഗ്രഹത്തിന് വഴങ്ങുന്നവനും ഊര്‍ജസ്വലനും കരുത്തനും ആരോഗ്യവാനും എല്ലാതരത്തിലും തന്നെ പ്രീതിപ്പെടുത്താന്‍ ഉത്സുകനും ആണെങ്കില്‍പ്പോലും അവളൊരിക്കലും അയാളോട് സ്‌നേഹമുള്ളവളായിരിക്കുകയില്ല.

ദരിദ്രനെങ്കിലും കാണാന്‍ കൊള്ളാവുന്നവനും അനുസരണയുള്ളവനും അതേസമയം തന്റെതന്നെ യജമാനനുമായ ഭര്‍ത്താവ്, നിരവധി സ്ത്രീകള്‍ക്ക് പൊതുവായിട്ടുള്ള ഭര്‍ത്താവിനെക്കാള്‍അയാള്‍ സുന്ദരനും ആകര്‍ഷകത്വമുള്ളവനാണെങ്കില്‍ക്കൂടിയുംനല്ലതാണ്. നിരവധി ഭാര്യമാരുള്ളിടത്തെ സമ്പന്നന്റെ ഭാര്യമാര്‍ പൊതുവേ ഭര്‍ത്താവിനോട് സ്‌നേഹമുള്ളവരായിരിക്കുകയില്ല. ജീവിതത്തിന്റെ ബാഹ്യസുഖങ്ങള്‍ അവര്‍ക്കുണ്ടായിരിക്കുമെങ്കില്‍ക്കൂടിയും അവര്‍ വിശ്വസ്തരായിരിക്കുകയില്ല. അവര്‍ പരപുരുഷന്മാരെ ആശ്രയിക്കുകയും ചെയ്യും.

അധമമനസ്‌കനും സാഹൂഹികപദവി നഷ്ടപ്പെട്ടവനും ധാരാളം സഞ്ചരിക്കുന്നവനും വിവാഹത്തിനു കൊള്ളുന്നവരല്ല. നിരവധി ഭാര്യമാരും കുട്ടികളും ഉള്ളവനും വിനോദത്തിനും ചൂതുകളിക്കും അടിമപ്പെട്ടവനും തോന്നുമ്പോള്‍ മാത്രം ഭാര്യയുടെ അടുത്തേക്കു വരുന്നവനും വിവാഹത്തിന് യോഗ്യരല്ല. പെണ്‍കുട്ടിയുടെ എല്ലാ കാമുകരിലുംവെച്ച് അവള്‍ ഇഷ്ടപ്പെടുന്ന ഗുണങ്ങള്‍ ഉള്ള ആള്‍ മാത്രമാണ് അവളുടെ യഥാര്‍ഥ ഭര്‍ത്താവ്. അത്തരമൊരു ഭര്‍ത്താവാണ് അവളുടെ മേല്‍ യഥാര്‍ഥ ആധിപത്യം പുലര്‍ത്തുന്നത്. അയാളാണ് സ്‌നേഹമുള്ള ഭര്‍ത്താവ് എന്നതാണ് ഏക കാരണം.'

Content Highlights : Kamasutra, vatsyayana, Kamasutra books