' .ഐ.എ. തയ്യാറാക്കുന്നതില്‍ വരുന്ന പാളിച്ചകള്‍ എങ്ങനെയാണ് സംഭവിക്കുന്നത്? എവിടെയാണ് പ്രശ്‌നം? എന്തുകൊണ്ട് പരിസ്ഥിതിവിനാശത്തിന്റെ വക്താക്കള്‍ക്ക് ഇത്ര സ്വാധീനമുണ്ടാകുന്നു? താങ്കളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയാമോ?

സ്വാധീനമുണ്ടാകുന്നത് വളരെ വ്യക്തമല്ലേ? അഴിമതി, കള്ളപ്പണം സ്വരൂപിക്കല്‍ എന്നിവയ്ക്കനുയോജ്യമായ ഭരണയന്ത്രം ചലിപ്പിക്കുന്നതും ഇ.ഐ.എ.പോലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതും ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമല്ലേ? വികസനമെന്ന വാക്കിന്റെ മറവില്‍ നടക്കുന്ന അനധികൃത പണകൈമാറ്റത്തിന്റെ വ്യാപ്തിതന്നെ മുന്‍സൂചിപ്പിച്ച പാളിച്ചകള്‍ക്ക് നിദാനം.

' ലോകം മുഴുവന്‍ നിശ്ചലമായ കോവിഡ് മഹാമാരിയുടെ കാലം കേന്ദ്രഭരണകൂടം ഒരു സുവര്‍ണാവസരമായി എടുക്കുകയാണോ? മനുഷ്യാവകാശപ്രവര്‍ത്തകരെ യു.എ.പി.എ. പ്രകാരം തടവിലാക്കുന്നു, പ്രതികരിക്കുന്ന കലാകാരരും പരിസ്ഥിതിപ്രവര്‍ത്തകരും വേട്ടയാടപ്പെടുന്നു. ഇത്തരം നിരവധി നിയമഭേദഗതികള്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നു. ഇന്ത്യയില്‍ പതിറ്റാണ്ടുകളായി നടന്നുവരുന്ന പലതലങ്ങളിലുള്ള പാരിസ്ഥിതികസമരങ്ങളും നിയമങ്ങളും ഇതുവഴി റദ്ദുചെയ്യപ്പെടില്ലേ? 

പ്രകൃതിധ്വംസകര്‍ക്ക് കോവിഡെന്നോ മഹാമാരിയെന്നോ വ്യത്യാസമില്ല. ലോകത്തിന്റെ നിശ്ചലാവസ്ഥ അവര്‍ക്ക് പുതിയ അവസരങ്ങളാണ്. അങ്ങനെയാണ് ഈ ധൃതിപിടിച്ച പാരിസ്ഥിതിക പ്രഖ്യാപനം സൂചിപ്പിക്കുന്നത്. പ്രതികരിക്കാന്‍ ആരുമില്ലെന്ന ധാരണ തെറ്റാണ്. സമരങ്ങളോ പ്രതിഷേധങ്ങളോ തല്‍ക്കാലത്തേക്ക് നിലച്ചിരിക്കാമെങ്കിലും ശക്തിയായ പ്രതികരണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കരട് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഡ്രാഫ്റ്റുകള്‍ എല്ലാ പ്രാദേശികഭാഷകളിലും പ്രസിദ്ധീകരിക്കണം എന്ന സുപ്രീംകോടതിനിര്‍ദേശമുണ്ടായിട്ടും ഈ ഡ്രാഫ്റ്റ് ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അത് വ്യക്തമായ ലക്ഷ്യങ്ങളോടെയല്ലേ?

weekly
പുസ്തകം വാങ്ങാം

ജനാധിപത്യവിരുദ്ധവും വിവേചനം നിറഞ്ഞതുമായ തീരുമാനമാണത്. സാധാരണക്കാരെ വളരെയധികം ബാധിക്കുന്ന ഇത്തരം നിയമ വിജ്ഞാപനങ്ങള്‍ എല്ലാ പ്രാദേശികഭാഷകളിലും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാവേണ്ടതാണ്. പശ്ചിമഘട്ട പ്രകൃതിലോലപ്രദേശസംരക്ഷണസമിതി എല്ലാ പ്രാദേശികഭാഷകളിലും അതിന്റെ നിലപാടുകളും പ്രഖ്യാപനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ മാത്രമേ അത് ഗ്രാമസഭാതലങ്ങളില്‍ സാര്‍ഥകമായി ചര്‍ച്ചചെയ്യപ്പെടുകയുള്ളൂ. ഇപ്പോള്‍ സര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുന്നത് കേള്‍ക്കാനും അനുസരിക്കാനുമുള്ളതാണ്. ചര്‍ച്ച ചെയ്യാനുള്ളതല്ലായിരിക്കാം.

പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം​

Content Highlights: Indian ecologist Prof Madhav Gadgil interview