'എവിടെയാണീ കൊലയാളി അരുവി?' 'എന്തിനാണീ വിചിത്രപ്രേതം ആളുകളെ കൊല്ലുന്നത്?'


കെ. ഹരികുമാര്‍

'എവിടെയാണീ കൊലയാളി അരുവി?' റോഡിനിരുവശവുമുള്ള മഹത്തായ കുന്നുകള്‍ ആസ്വദിച്ചുകൊണ്ട് ശാസ്ത്രജ്ഞന്‍ ചോദിച്ചു. 'ഇവിടെത്തന്നെ. നമ്മള്‍ ആ മേഖലയില്‍ കടന്നുകഴിഞ്ഞു.' ഡോ. കൂപ്പറുടെ ഹൃദയം ഒന്നിടിച്ചു.

Excerpts

പ്രതീകാത്മക ചിത്രം| photo: ANI

'രുപതു വര്‍ഷം കഴിഞ്ഞേ ഈ മലയിടുക്കുകള്‍ വെള്ളം നിറയൂ എന്നാണോ താങ്കളപ്പോള്‍ പറയുന്നത്?' അമേരിക്കന്‍ ശാസ്ത്രജ്ഞനോട് ഡ്രൈവര്‍ മൂസ ചോദിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ ലാബിലേക്ക് അദ്ദേഹത്തെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുപോവുകയായിരുന്നു മൂസ.
'അല്ലെന്റെ സുഹൃത്തേ, അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ ഇതില്‍ വെള്ളം നിറയുമെന്നാണ് ഞാന്‍ പറഞ്ഞത്. ദീര്‍ഘകാലമായി ഈ പര്‍വതങ്ങള്‍ മൗനത്തിലാണ്. താങ്കള്‍ക്കറിയാമല്ലോ,' തന്റെയടുത്ത ഒഴിഞ്ഞ സീറ്റില്‍ തുറന്നുവെച്ചിരിക്കുന്ന ഗ്രാവിമീറ്ററില്‍ റീസെറ്റ് ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് ഡോ. ക്രിസ് കൂപ്പര്‍ പറഞ്ഞു.
'പര്‍വതങ്ങളുടെ കാര്യമോ സര്‍?' ശാസ്ത്രജ്ഞനെ റിയര്‍വ്യൂ മിററിലൂടെ നോക്കിക്കൊണ്ട് മൂസ ചോദിച്ചു.
'മഞ്ഞുരുകുന്നതിന്റെ നിരക്ക് അപകടകരമാണ്. ഈ നിരക്കില്‍ പോയാല്‍ ഈ ദശകത്തിന്റെ ഒടുവിലോടുകൂടി നിങ്ങള്‍ക്ക് ഒരു പുതുപുത്തന്‍ ഗംഗയെക്കൂടി കിട്ടും,' തമാശയെന്നോണം അദ്ദേഹം പൊട്ടിച്ചിരിച്ചു.
ഹിന്ദിയിലും ഇംഗ്ലീഷിലും മൂസ അനായാസം സംസാരിക്കുമായിരുന്നു. രാജ്യാന്തര ടൂറിസ്റ്റുകള്‍ അയാളെ ആ മേഖലയിലെ ഒരു സഹായിയായി കാണുകയും അയാള്‍ക്ക് ഗംഭീരന്‍ പ്രതിഫലങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. ആ വാക്കുകള്‍ മനസ്സിലാക്കുന്നതിനു തയ്യാറായതല്ലാതെ അമേരിക്കക്കാരന്റെ കമന്റിലെ ഹാസ്യം ആ പാവത്തിനു മനസ്സിലായില്ല.

'നിങ്ങള്‍ വിഷമിക്കേണ്ടതില്ല. അവ ഉരുകുന്നതെന്തുകൊണ്ടാണെന്ന് നമ്മള്‍ കണ്ടെത്താന്‍ പോവുകയാണ്; ആ പ്രകൃതിദുരന്തം തടയാനെന്താണ് നടപടികളെന്നും,' ഉപകരണത്തില്‍ കണ്ണുറപ്പിച്ച് ഡോ. കൂപ്പര്‍ പറഞ്ഞു.
'അതെന്താണ്?' ഡ്രൈവര്‍ ആകാംക്ഷയോടെ ചോദിച്ചു. അങ്ങെത്തുന്നതുവരെ അതേപ്പറ്റിയറിയാന്‍ അയാള്‍ കാത്തിരിക്കുകയായിരുന്നു.
'ഇതൊരു സീസ്മിക്ഇലക്ട്രോ മാഗ്‌നറ്റിക് ഗ്രാവിമീറ്ററാണ്. എം.ഐ.ടിയിലെ എന്റെ കുട്ടികളുണ്ടാക്കിയത്,' ശാസ്ത്രജ്ഞന്‍ അഭിമാനത്തോടെ പറഞ്ഞു. പ്രതികരണമായി മൂസ ഒന്നു മൂളി. അതെന്തെന്നറിയാതെ ആ പാവം ഡ്രൈവര്‍ തലയാട്ടി.
ഡ്രൈവറുടെ ആകാംക്ഷ മനസ്സിലാക്കിയ ആ ശാസ്ത്രജ്ഞന്‍ സാധാരണക്കാരന്റെ ഭാഷയില്‍ അത് വിവരിച്ചു: 'ഒന്നിലും ഉള്‍ക്കൊള്ളാനാവാത്ത, വായു, ജലം അഥവാ മരത്തിന്റെ ഉള്‍ഭാഗം എന്നിവപോലുള്ള പദാര്‍ഥങ്ങളുടെ ആന്തരിക ഭൂഗുരുത്വ ബലത്തിനുണ്ടാകുന്ന മാറ്റം അളക്കുന്ന യന്ത്രമാണിത്. അദൃശ്യ ഊര്‍ജത്തിന്റെ സാന്നിധ്യം കണ്ടെത്താനുള്ള യന്ത്രം എന്നര്‍ഥം.'
'അപ്പോള്‍, ഈ യന്ത്രത്തിന് ജിന്നുകള്‍പോലെയുള്ള അദൃശ്യശക്തികളെ കണ്ടെത്താനാകുമോ?' അവന്‍ ചോദിച്ചു.
'മൂസാ,' ശാസ്ത്രജ്ഞന്‍ പ്രഖ്യാപിച്ചു: 'മനുഷ്യന് അദൃശ്യമായതെന്തും ശാസ്ത്രം കണ്ടുപിടിക്കും.'
'ഖൂനി നൈലയ്ക്കു മുകളിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ താങ്കളുടെ ശാസ്ത്രം രക്ഷിക്കുമെന്ന് ഞാന്‍ വിചാരിക്കട്ടെ?'
'ക്യൂനി നൈല?' ആ വാക്കുച്ചരിക്കാന്‍ അമേരിക്കക്കാരന്‍ പാടുപെട്ടു.
'അതെ! ഖൂനി നൈല അഥവാ കൊലയാളി അരുവി. ബനിഹാള്‍ തുരങ്കത്തിലേക്കുള്ള വഴിയിലുള്ള ഒരു റോഡാണത്. ഈ അടുത്ത കാലത്ത്, ധാരാളം അമാനുഷപ്രവര്‍ത്തനങ്ങള്‍ നടന്ന സ്ഥലമാണത്,' ആക്‌സിലറേറ്ററില്‍ ചവിട്ടിക്കൊണ്ട് ഡ്രൈവര്‍ പറഞ്ഞു.

'എവിടെയാണീ കൊലയാളി അരുവി?' റോഡിനിരുവശവുമുള്ള മഹത്തായ കുന്നുകള്‍ ആസ്വദിച്ചുകൊണ്ട് ശാസ്ത്രജ്ഞന്‍ ചോദിച്ചു.
'ഇവിടെത്തന്നെ. നമ്മള്‍ ആ മേഖലയില്‍ കടന്നുകഴിഞ്ഞു.'
ഡോ. കൂപ്പറുടെ ഹൃദയം ഒന്നിടിച്ചു. ആ ചുറ്റുപാടുകളെക്കുറിച്ച് ഒരു ശാസ്ത്രകുതുകിയുടെ ആവേശത്തോടെ അയാള്‍ പഠിച്ചു.
'ഇതൊരു പ്രേതബാധയുള്ള ഇടമാണ്. ആ ടണല്‍ കാണുന്നില്ലേ?' സ്റ്റിയറിങ് വീലില്‍നിന്ന് ഒരു കൈയെടുത്ത് റോഡിന്റെ ഇടതുവശത്ത് പാറകള്‍ക്കിടയിലുള്ള നിര്‍മിതിയിലേക്ക് വിരല്‍ ചൂണ്ടി ഡ്രൈവര്‍ പറഞ്ഞു.
ശാസ്ത്രജ്ഞന്‍ തലയാട്ടി.

'ഏതാണ്ട് മുപ്പതു വര്‍ഷം മുന്‍പ് ഒരു കേണല്‍ ഈ ടണലില്‍വെച്ച് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഇന്നാട്ടുകാര്‍ വിശ്വസിച്ചു. അദ്ദേഹത്തിന്റെ ശരീരം അവിടെക്കിടന്നു ചീഞ്ഞു. വേണ്ടവിധമുള്ള ശവസംസ്‌കാരം ലഭിക്കാത്തതിനാല്‍ അയാളുടെ ആത്മാവ് ഇന്നും ഇവിടെ അലയുന്നുണ്ടത്രേ. ഈ പ്രദേശത്തുണ്ടാകുന്ന എല്ലാ അപകടങ്ങളും ഉണ്ടാക്കുന്നത് അയാളാണത്രേ. നിരവധി വാഹനങ്ങളെ അത് ബാധിച്ചു. കാറുകളോ ബൈക്കുകളോ ഈ മേഖലയില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ ഡ്രൈവര്‍മാര്‍ക്ക് വണ്ടിയുടെ നിയന്ത്രണം നഷ്ടമാവും,' വീണ്ടും റിയര്‍വ്യൂ മിററിലൂടെ ശാസ്ത്രജ്ഞനെ നോക്കി ഡ്രൈവര്‍ പറഞ്ഞു, 'കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അന്‍പതിലധികം അപകടങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. തലനാരിഴയ്ക്കു രക്ഷപ്പെട്ടവര്‍ പറഞ്ഞിട്ടുള്ളത് തങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ പ്രേതം കടുവയുടെ രൂപം ധരിച്ച് കാറിന്റെ വിന്‍ഡ് ഷീല്‍ഡിലേക്ക് വന്നു വീഴുകയാണെന്നാണ്. കറുത്ത വസ്ത്രമണിഞ്ഞ ഒരു സ്ത്രീയുടെ രൂപത്തില്‍ അവള്‍ പ്രത്യക്ഷയാകുന്നുവെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. സാധാരണഗതിയില്‍ രാത്രിയിലാണിതൊക്കെ സംഭവിക്കുക. അതുകൊണ്ട് പകല്‍യാത്രയില്‍ പ്രശ്‌നമില്ല.'

'എന്തിനാണീ വിചിത്രപ്രേതം ആളുകളെ കൊല്ലുന്നത്?' ശാസ്ത്രജ്ഞന്‍ പറഞ്ഞു, 'പറയൂ മൂസാ?'
'ശരി, സര്‍.'
'താങ്കള്‍ ഇതുവഴി അനവധി തവണ വണ്ടിയോടിച്ചിട്ടുണ്ട്. എന്നെങ്കിലും പ്രേതത്തെ നേരിട്ടിട്ടുണ്ടോ?' ഡോ. കൂപ്പര്‍ ചോദിച്ചു.
'ഇതുവഴി പോകുമ്പോള്‍ ഞാന്‍ ആയത് അല്‍കുര്‍സി ചൊല്ലും. ഇപ്പോഴും ഞാനതാണ് ചെയ്യാന്‍ പോകുന്നത്. സര്‍വശക്തനായ അള്ളാഹുവിന്റെ മഹത്ത്വം ചൊല്ലുമ്പോള്‍ ഒരു ദുഷ്ടശക്തിക്കും നമ്മെ ആക്രമിക്കാനാവില്ല!'
'മൂസാ, ഭയം എന്നത് ശക്തവും സഹജവുമായ മനുഷ്യവികാരമാണ്. അതാണ് ഇരപിടിയന്മാരില്‍നിന്നും മറ്റപകടകാരികളില്‍നിന്നും നമ്മുടെ പൂര്‍വികരെ ജീവിപ്പിച്ചത്. എങ്കിലും ഭയമെന്നത് തികച്ചും മനഃശാസ്ത്രപരമായ ഒരു വികാരമാണ്. വ്യക്തിപരമായ അനുഭവംമൂലം അതിനെ നേരിടാതെ കീഴടങ്ങിയാല്‍ നിങ്ങള്‍ അതിന്റെ ഇരയാകും. താങ്കളുടെ ഈ പ്രേതത്തെ താങ്കള്‍ ഒരിക്കലും കണ്ടിട്ടുമില്ല. താങ്കള്‍ അതിനെ ഭയക്കുന്നു. അതുകൊണ്ട് അജ്ഞാതമായ അതിനെപ്പറ്റി കൂടുതല്‍ അന്വേഷിക്കാതെ താങ്കള്‍ ചൊല്ലുന്ന ഖുര്‍ആന്‍ വചനംകൊണ്ട് താങ്കളൊരു മനഃശാസ്ത്രപരമായ കവചം സൃഷ്ടിക്കുന്നു. കെട്ടുകഥയ്ക്കുമപ്പുറത്തേക്കു നോക്കി യാഥാര്‍ഥ്യം മനസ്സിലാക്കണം: പ്രേതംപോലൊന്ന് ഇല്ലെന്ന സത്യം.'
'അപ്പോള്‍ ആ അപകടങ്ങളോ?'
അവ താങ്കളെപ്പോലെയാണ്. മറ്റുള്ളവര്‍ പറഞ്ഞുകേട്ട കഥകളാണ് നിങ്ങള്‍ക്കു കിട്ടുന്നത്. അവരുടെ മനസ്സ് അവരെക്കൊണ്ട് ആ വഴിയില്‍ എന്തോ കുഴപ്പമുണ്ടെന്ന് ചിന്തിപ്പിക്കും. ആത്യന്തികമായി അത് അനിച്ഛാപൂര്‍വകമായ ഇന്ദ്രിയവിഭ്രാന്തിയിലേക്ക് നയിക്കുകയും ചെയ്യും. ഇന്ദ്രിയസിരകള്‍ കലുഷിതമായിത്തീരുമ്പോള്‍ ഇല്ലാത്ത കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും തുടങ്ങും നിങ്ങള്‍. നിങ്ങളുടെ മോട്ടോര്‍ ആക്ടിവിറ്റിയുടെ മേലുള്ള നിയന്ത്രണവും നിങ്ങള്‍ക്ക് നഷ്ടമാകും,' ശാസ്ത്രജ്ഞന്‍ തന്റെ വിവരണം അവസാനിപ്പിച്ചു. എന്നിട്ട് ഡ്രൈവറില്‍നിന്നൊരു അനുകൂല പ്രതികരണം കാത്തുനിന്നു.

'ഇതു വളരെ രസകരമാണ്. പക്ഷേ, ഞാനിപ്പോഴും പ്രേതമുണ്ടെന്ന് വിശ്വസിക്കുന്നു.'
'ഓകേ, നമുക്കൊരു കാര്യം ചെയ്യാം. ഈ കൊലയാളി അരുവിക്കു മേലെക്കൂടി പോകുമ്പോള്‍ താങ്കള്‍ പ്രാര്‍ഥിക്കുകയോ മന്ത്രങ്ങള്‍ ചൊല്ലുകയോ വേണ്ട. എന്തെങ്കിലും സംഭവിക്കുമോയെന്നു നോക്കാം. താങ്കളൊരു കസ്റ്റമര്‍ ഓറിയന്റഡായ ഡ്രൈവറാണെന്ന് എനിക്കറിയാം. അതുകൊണ്ട് താങ്കള്‍ ഞാന്‍ പറയുന്നതു കേള്‍ക്കണം,' ഡോ. കൂപ്പര്‍ പറഞ്ഞു.
'തീര്‍ച്ചയായും സര്‍,' മടിച്ചാണെങ്കിലും മൂസ സമ്മതിച്ചു.
ആ മോശം റോഡിലൂടെ ആദ്യമൊക്കെ ക്വാളിസ് സുഗമമായി ഓടി. പ്രേതബാധയുള്ള മേഖല അവര്‍ പിന്നിടാറായപ്പോള്‍ ഒരു കടുവ ബോണറ്റിലേക്കു ചാടിയത് ഡ്രൈവര്‍ കണ്ടു. ഞെട്ടിപ്പോയ അയാള്‍ സ്റ്റിയറിങ് വീല്‍ വെട്ടിച്ചു. അതിനിടെ കറുത്ത വസ്ത്രമണിഞ്ഞ, ചര്‍മം ചുളുങ്ങിയ, ചുവന്ന കണ്ണുകളുള്ള ഒരു സ്ത്രീ തന്റെ ഇടതുവശത്തെ സീറ്റിലിരിക്കുന്നത് അയാള്‍ കണ്ടു. അവര്‍ അത് മനസ്സിലാക്കുന്നതിനു മുന്‍പേ കാര്‍ നിയന്ത്രണം വിട്ട് മലയിടുക്കിലേക്കു വീണ് ഒരു പാറയിലിടിച്ചു.
പിന്നിലെ ഡോര്‍ പൊട്ടി എല്ലാ ദിക്കുകളിലും ചില്ലുകള്‍ ചിതറിച്ചു. വല്ലാതെ പരിക്കേറ്റ ഡോ. കൂപ്പര്‍ ഇറങ്ങിവന്നു. പകുതി തകര്‍ന്ന മുന്‍വാതില്‍ അദ്ദേഹം വലിച്ചുതുറന്ന് മൂസയുടെ പള്‍സ് നോക്കി. അയാള്‍ മരിച്ചിരുന്നു.

പുസ്തകം വാങ്ങാം

സഹായത്തിനാളെ വിളിക്കാന്‍ ആകെ പരിക്കേറ്റ ശാസ്ത്രജ്ഞന് പാലംവരെ നടക്കേണ്ടിവന്നു. കാലുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയതേയില്ല. പാലത്തിങ്കലേക്ക് നടന്നുതുടങ്ങിയപ്പോള്‍ തകര്‍ന്ന കാറിന്റെ ഉള്ളില്‍നിന്ന് ഒരു ബീപ് ശബ്ദം കേട്ടു. ശബ്ദം തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. കാറിനടുത്ത് ഞൊണ്ടിയെത്തി അദ്ദേഹം ഗ്രാവിമീറ്റര്‍ പുറത്തെടുത്തു. ഒരു ബട്ടണമര്‍ത്തി ശബ്ദം നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചു. പക്ഷേ, അത് നിന്നില്ല. അസ്വസ്ഥതയുളവാക്കുന്ന ഒരു റീഡിങ് അത് കാണിക്കുന്നുണ്ടായിരുന്നു.
അതൊരു ഗ്രാവിറ്റേഷണല്‍ അനോമലിയാണോ? നിരക്ഷരനായ ആ ഡ്രൈവര്‍ കുറച്ചു മുന്‍പേ ചോദിച്ചത് അദ്ദേഹം ഓര്‍മിച്ചു: അതിനാല്‍ ഈ മെഷിന് ജിന്നുകളെപ്പോലുള്ള അദൃശ്യശക്തികളെ കണ്ടെത്താനാകും...
തന്റെ നേരേ പിന്നില്‍ ശക്തമായൊരു സാന്നിധ്യം അനുഭവപ്പെട്ട അദ്ദേഹത്തിന്റെ നട്ടെല്ലിലൂടെ ഒരു മരവിപ്പ് പാഞ്ഞു. ഒരിക്കല്‍ സംശയാലുവായിരുന്ന ആ മനസ്സില്‍ ഭയം നിറഞ്ഞു. ആയത് അല്‍കുര്‍സി ചൊല്ലാന്‍ തനിക്ക് കഴിഞ്ഞിരുന്നെങ്കിലെന്ന് ആ നിമിഷം അദ്ദേഹം ആശിച്ചു.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ പ്രേതാലയങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും

Content Highlights: india's most Haunted: tales of terrifying places k hari kumar mathrubhumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented