ഡിജിറ്റല്‍ ഇന്ത്യ: ചില വിപല്‍സൂചനകള്‍


ഡോ. എന്‍.പി. സജീഷ്

ആ വേദിയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ട് അവരില്‍ പലരും ഇന്ത്യയിലെ ഭരണകൂട ഭീകരതയ്ക്കും സങ്കുചിത ദേശീയതയ്ക്കുമെതിരായ ഒരു പ്രതിരാഷ്ട്രീയം സൃഷ്ടിക്കുകയും ചെയ്തു.

-

നവീനമായ ചലച്ചിത്ര ഭാഷയും പുരോഗമന രാഷ്ട്രീയബോധവുമുള്ള ഇന്ത്യയിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് ധീരമായ പരീക്ഷണങ്ങള്‍ക്കും രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്കുമുള്ള വേദിയൊരുക്കുക എന്നതായിരുന്നു ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഇത്രകാലം നിര്‍വ്വഹിച്ച പ്രസക്തമായ ധര്‍മ്മങ്ങളിലൊന്ന്. ആ വേദിയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ട് അവരില്‍ പലരും ഇന്ത്യയിലെ ഭരണകൂട ഭീകരതയ്ക്കും സങ്കുചിത ദേശീയതയ്ക്കുമെതിരായ ഒരു പ്രതിരാഷ്ട്രീയം സൃഷ്ടിക്കുകയും ചെയ്തു. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് ആ പ്രതിപക്ഷ ആഖ്യാനങ്ങളെ നിശബ്ദമാക്കലാണ് എന്നു നിരീക്ഷിക്കുകയാണ് ലേഖകന്‍.

ലോക്ഡൗണിന്റെ കാലത്ത് ലോകത്തെ പുറത്താക്കി വാതിലടച്ച് കാഴ്ചപ്പെട്ടിയില്‍ കണ്ണുനട്ടിരിക്കുകയായിരുന്നു. ജിയോ ഫൈബറിന്റെ കണക്ഷനെടുത്തിരുന്നതിനാല്‍ ടി.വി.യില്‍ കാഴ്ചയുടെ അന്തമില്ലാത്ത ധാരാളിത്തം. ആമസോണ്‍ പ്രൈം വീഡിയോയും ഹോട്ട്സ്റ്റാറും സീ ഫൈവും ഉള്‍പ്പെടെ പ്രധാന ഒ.ടി.ടി. പ്‌ളാറ്റ്ഫോമുകളെല്ലാം ലഭ്യമായിരുന്നിട്ടും നെറ്റ്ഫ്‌ളിക്‌സ് മാത്രം വന്നില്ല. ജിയോ പേജസ് എന്ന ബ്രൗസറില്‍ പോലും നെറ്റ്ഫ്‌ളിക്‌സിനു വിലക്ക്. മുകേഷ് അംബാനി ഒരു അമേരിക്കന്‍ ഭീമനെ വിലക്കി വിലപേശുന്നതാണെന്ന് മനസ്സിലായി. ഒടുവില്‍, അടച്ചിരിപ്പിനോളം ആകുലതയേറിയ കാത്തിരിപ്പിനൊടുവില്‍ നെറ്റ്ഫ്‌ളിക്‌സ് വന്നു. രണ്ടുകൊല്ലം മുന്‍പ് വിദേശകമ്പനികളുടെ ഡേറ്റാ അധിനിവേശത്തിനെതിരേ ഘോരഘോരം പ്രസംഗിച്ചയാളാണ് മുകേഷ് അംബാനി. അംബാനിയുടെ ആശങ്ക ഡേറ്റയുടെ ഉടമസ്ഥതയെപ്പറ്റിയായിരുന്നു; അതുവഴി പ്രവഹിക്കുന്ന ഡിജിറ്റല്‍ ഉള്ളടക്കത്തില്‍ അദ്ദേഹത്തിന് ഒരു വേവലാതിയുമില്ല. വിദേശത്തെ ഡേറ്റാ സെര്‍വറില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന ഇന്ത്യന്‍ ഒ.ടി.ടി. ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളുടെ സ്വകാര്യതയെക്കുറിച്ചും ആശങ്കയില്ല.

ലോക്ക്ഡൗണാണ് ഇന്ത്യയില്‍ ഒ.ടി.ടി.യുടെ വ്യാപനത്തിന് ഉള്‍പ്രേരകമായി വര്‍ത്തിച്ചത്. ഭാവനയുടെ ഒരു ധീരനൂതനലോകമാണ് അവ തുറന്നിട്ടത്. സെന്‍സര്‍ഷിപ്പിന്റെ നിയന്ത്രണങ്ങളില്ലാത്ത, സീമാതീതമായ സര്‍ഗാത്മകസ്വാതന്ത്ര്യത്തിന്റെ ആഘോഷവരവായിരുന്നു അത്. എന്നാല്‍, പ്രതീക്ഷിച്ചിരുന്നതുപോലെ പൊള്ളിക്കുന്ന രാഷ്ട്രീയ ഉള്ളടക്കങ്ങളുടെയും ദീപ്തകാമനകളുടെയും തുറന്നതും ഉച്ചത്തിലുള്ളതുമായ ആവിഷ്‌കാരങ്ങള്‍ വലതുപക്ഷ യാഥാസ്ഥിതികരില്‍നിന്ന് ധാര്‍മിക-സദാചാര വിഭ്രാന്തികളുയരുന്നതിനിടയാക്കി. തൊണ്ണൂറുകളില്‍ ലോകത്തിലേക്ക് ഒരു മാന്ത്രികജാലകം തുറന്നുകൊണ്ടുള്ള ഉപഗ്രഹ ടെലിവിഷന്റെ കടന്നുവരവ് സാംസ്‌കാരിക സജാതീയവത്കരണത്തിനും ദേശീയ സാംസ്‌കാരിക സ്വത്വങ്ങളുടെ വിനാശത്തിനും കാരണമാവുമെന്ന് പരക്കെ ആശങ്ക ഉയര്‍ന്നിരുന്നു. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്സ് റെഗുലേഷന്‍ നിയമ(1995)ത്തിന്റെ ആമുഖത്തില്‍തന്നെ പാശ്ചാത്യ സാംസ്‌കാരിക അധിനിവേശത്തെക്കുറിച്ചുള്ള ആകുലതകളും ഉത്കണ്ഠകളും സര്‍ക്കാര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ രണ്ടുപതിറ്റാണ്ടിനുശേഷം നടന്ന പഠനത്തില്‍ (യി വാങ്, 2007) വ്യക്തമായത് ആഗോളീകരണം സാംസ്‌കാരികസ്വത്വത്തെ ദൃഢപ്പെടുത്തുന്നുവെന്നായിരുന്നു. അതിര്‍ത്തികള്‍ കടന്ന് ദ്രുതഗതിയില്‍ പടര്‍ന്ന ആശയവിനിമയ വിപ്‌ളവം ലോകത്തെ ആഗോളഗ്രാമമാക്കിയപ്പോള്‍ വൈദേശികമായ സ്വാധീനങ്ങള്‍ക്ക് വശംവദരാവാതെ സ്വന്തം വേരുകളിലേക്ക് മടങ്ങാനും സ്വന്തം സാംസ്‌കാരികസ്വത്വത്തെ മുറുകെപ്പിടിക്കാനും ശ്രദ്ധിക്കുകയായിരുന്നു ഓരോ ദേശത്തെയും ജനത. ദേശാതിര്‍ത്തികളെ മറികടക്കുന്ന മാധ്യമങ്ങളിലൂടെയുള്ള സാംസ്‌കാരികസാമ്രാജ്യത്വത്തിന്റെ അധിനിവേശം കഴിഞ്ഞുവെന്നാണ് പല മാധ്യമവിദഗ്ധരും പറയുന്നത്. പ്രാദേശികമായ ഉള്ളടക്കം ഡിജിറ്റല്‍ യുഗത്തില്‍ വ്യാപകമായ സ്വീകാര്യത നേടുന്നതിന്റെ ഉദാഹരണങ്ങളാണ് 'കരിക്കി'ന്റെയും 'ഒതളങ്ങാ തുരുത്തി'ന്റെയും വിപണിവിജയം.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

ഡിജിറ്റല്‍ യുഗത്തിലെ വിനോദവിനിമയത്തിന്റെ ഭൗമരാഷ്ട്രീയം അല്പം സങ്കീര്‍ണമാണ്. ഇന്ത്യപോലൊരു അധിനിവേശാനന്തര ദേശരാഷ്ട്രം നിയന്ത്രിക്കാനും വിജയിക്കാനും ശ്രമിക്കുന്ന ഒരു മേഖല, ടെലികമ്യൂണിക്കേഷന്റെ പരമാധികാരത്തിലൂടെ സ്ഥാപിച്ചെടുക്കുന്ന സാങ്കേതിക ദേശീയതയാണ്. അക്കാര്യം 2018-ലെ നാഷണല്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ പോളിസിയില്‍തന്നെ വ്യക്തമാക്കിയിരുന്നു. സമീപകാലത്തെ ടിക്ടോക് നിരോധനം വര്‍ധിച്ചുവരുന്ന ഈ ടെക്നോ നാഷണലിസത്തിന്റെ പ്രകടനമായിരുന്നു. സാങ്കേതികത രാഷ്ട്രീയാധികാരത്തിനുള്ള ഉപാധിയായി മാറിക്കഴിഞ്ഞിരിക്കുന്നതിനാല്‍ ഡിജിറ്റല്‍ പരമാധികാരം ഉറപ്പിച്ചെടുക്കാനുള്ള നീക്കങ്ങളിലാണ് സര്‍ക്കാര്‍. 2019-ല്‍ രൂപംകൊടുത്ത നാഷണല്‍ ഇ-കൊമേഴ്സ് നയത്തില്‍ ഇന്ത്യന്‍ ഡേറ്റയുടെ പ്രാദേശികവത്കരണത്തിനും സ്റ്റോറേജിനും ഊന്നല്‍നല്‍കുന്നുണ്ട്. ഒ.ടി.ടി. പ്‌ളാറ്റ്ഫോമുകള്‍ ഇന്ത്യന്‍ സമൂഹത്തെ ബാധിക്കുമെന്ന സാംസ്‌കാരിക ഉത്കണ്ഠ ആദ്യം പങ്കുവെച്ചത് ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ്. ഒ.ടി.ടി.ക്ക് റെഗുലേറ്ററി ഫ്രെയിംവര്‍ക്ക് ഉണ്ടാക്കുന്നതിനുള്ള കണ്‍സല്‍ട്ടേഷന്‍ പേപ്പറിലായിരുന്നു അത്. പുറത്തുനിന്ന് പ്രവഹിക്കുന്ന ഡിജിറ്റല്‍ ഉള്ളടക്കങ്ങളില്‍ സാംസ്‌കാരികമായ സംവേദനക്ഷമത ഉണ്ടാവില്ലെന്നായിരുന്നു ട്രായിയുടെ ഉത്കണ്ഠ. ഇന്ത്യയുടെ സ്വന്തം ഒ.ടി.ടി. പ്‌ളാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിക്കണമെന്നും അത് പ്രാദേശികമായ ഉള്ളടക്കങ്ങളുടെ വിപണനത്തിന് വഴിയൊരുക്കുമെന്നും ട്രായ് 2015-ലെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: How will the government regulate online news and OTT platforms

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented