സര്‍വകലാശാലകള്‍ പഠിക്കണം മഹാനിഘണ്ടുവിന്റെ ചരിത്രം!


എം. ഷാജര്‍ഖാന്‍

മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ഭാഷയില്‍ പ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപനപരിചയവുമാണ് എഡിറ്റര്‍ നിയമനത്തിന് സര്‍വകലാശാല നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍. മലയാളം മഹാനിഘണ്ടു രചിക്കാന്‍ അവ പോരെങ്കിലും പ്രാഥമിക അക്കാദമികയോഗ്യത നിശ്ചയിക്കാന്‍ മാനദണ്ഡങ്ങള്‍ വേണമല്ലോ.

മലയാളം ലെക്‌സിക്കൻ, ശൂരനാട് കുഞ്ഞൻപിള്ള

ശൂരനാട് കുഞ്ഞന്‍പിള്ളയും കെ.പി. കേശവമേനോനും എന്‍.വി. കൃഷ്ണവാരിയരുമടങ്ങുന്ന
മഹാപ്രതിഭകള്‍ ഭാഷക്കുവേണ്ടി സമര്‍പ്പിച്ച ഒരിക്കലും വിസ്മരിക്കപ്പെടാന്‍ പാടില്ലാത്ത ത്യാഗത്തിന്റെ പരിണതിയായിരുന്നു മലയാളം ലെക്‌സിക്കന്‍. എന്നാല്‍ സര്‍വകലാശാലാ സമൂഹം ആ ത്യാഗപൂര്‍ണമായ ഇടപെടലുകളെ വിസ്മരിക്കുകയും ലെക്‌സിക്കന്‍ വാല്യനിര്‍മിതിയെ ഉദാസീനമായ ഒരു സാങ്കേതിക പ്രക്രിയമാത്രമായി ചുരുക്കിക്കാണുകയും ചെയ്യുകയാണ്. മലയാളം ലെക്‌സിക്കന്റെ പുതിയ
വാല്യനിര്‍മാണത്തിന് ഇപ്പോള്‍ എന്തുസംഭവിക്കുന്നു എന്നന്വേഷിക്കുകയാണ് ലേഖകന്‍.

ബ്ദസാഗരമാണ് മഹാനിഘണ്ടു. ഭാഷയെ സംബന്ധിച്ച ബൃഹദ് ഗവേഷണപദ്ധതിയാണ് ലെക്‌സിക്കന്‍ നിര്‍മിതി. ഭാഷയുടെ ഈടുവെയ്പുകളെ ചരിത്രത്തോട് ചേര്‍ത്തുവെയ്ക്കാനായി മഹാമനീഷികള്‍ കാലങ്ങളോളം സ്വയം സമര്‍പ്പിച്ചതിന്റെ സാക്ഷ്യമാണ് മഹാനിഘണ്ടുവിലെ വാഗര്‍ഥവിവരണം. മലയാളത്തെ അത്യുന്നതപദവികളിലേക്ക് ആനയിക്കുന്നതില്‍ മഹാനിഘണ്ടുവിന്റെ ആദ്യവാല്യങ്ങളുടെ നിര്‍മാതാക്കള്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. ഭാഷയുടെ അര്‍ഥപൂര്‍ണമായ വളര്‍ച്ചയ്ക്ക് നിസ്സീമമായ സംഭാവനകള്‍ നല്‍കിയ അനേകം പണ്ഡിതശ്രേഷ്ഠരുണ്ട്; വാക്കുകള്‍ തേടിപ്പിടിച്ച് സംഭാവന നല്‍കിയവരുണ്ട്. അവരെയൊക്കെ സ്മരിക്കാതെ ഭാഷ വളരില്ല. പഴയ വാല്യങ്ങള്‍ എങ്ങനെ നിര്‍മിക്കപ്പെട്ടുവെന്ന ചരിത്രസ്മരണ പുതിയ വാല്യങ്ങളുടെ രചനയ്ക്ക് മുതല്‍ക്കൂട്ടാവും. മലയാളം ലെക്‌സിക്കന്റെ പുതിയ വാല്യനിര്‍മാണം ഇപ്പോള്‍ എവിടെനില്‍ക്കുന്നു? ആദ്യകാല പതിപ്പുകളുടെ പരിശുദ്ധിയോ പിന്തുടര്‍ച്ചയോ പില്‍ക്കാലത്ത് നിലനിര്‍ത്താനാകാതെപോകുന്നുവെന്ന വിമര്‍ശനത്തിന് അടിസ്ഥാനമുണ്ടോ? ലെക്‌സിക്കന്‍ നിര്‍മിതിയുടെ ഭാരിച്ച ചുമതലകള്‍ നിര്‍വഹിക്കാന്‍ പാങ്ങില്ലാത്തവരാണ് പുതിയ എഡിറ്റര്‍മാര്‍ എന്നൊക്കെയുള്ള ആരോപണങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. മുഖ്യ എഡിറ്റര്‍ പദവിയിലേക്ക് നിയമിക്കപ്പെടേണ്ടത് ആരാകണം, ആരാകരുത് എന്ന പ്രശ്‌നത്തെച്ചൊല്ലി കേട്ടുകൊണ്ടിരിക്കുന്ന സംവാദങ്ങള്‍ ലെക്‌സിക്കന്റെ ദുഃഖസാന്ദ്രമായ സമകാലപരിതഃസ്ഥിതിയെ വെളിച്ചത്തുകൊണ്ടുവരാനിടയാക്കി.

മഹാനിഘണ്ടുവിന്റെ ഒമ്പതാം വാല്യം മുതലുള്ളവയാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. 2015-ല്‍, ഒമ്പതാം വാല്യം പ്രസിദ്ധീകരിച്ചെങ്കിലും സര്‍വകലാശാല അത് പിന്‍വലിച്ചതിനുശേഷം, നിഘണ്ടുവിന്റെ എഡിറ്റര്‍ സ്ഥാനം അനാഥമായതാണ്. മറ്റൊരാള്‍ വന്നില്ല. സമയം അതിക്രമിച്ചതിനാല്‍ എഡിറ്റര്‍ നിയമനം എത്രയും വേഗം നടത്തേണ്ടത് കേരള സര്‍വകലാശാലയുടെ ചുമതലയാണ്. അതിനായി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ഡോ. എച്ച്. പൂര്‍ണിമയെന്ന സംസ്‌കൃതാധ്യാപികയ്ക്ക് മഹാനിഘണ്ടു എഡിറ്ററുടെ തസ്തിക ഓഫര്‍ചെയ്യുന്നതായി ഒറ്റവരിയില്‍ രേഖപ്പെടുത്തിയ തീരുമാനം മാത്രമാണ് കൈക്കൊണ്ടത്. എന്നാല്‍, മൂന്നുവര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സംസ്‌കൃത സര്‍വകലാശാലാ പ്രൊഫസറെ നിയമിക്കുന്നതായി നിയമന ഉത്തരവില്‍ രജിസ്ട്രാര്‍ എഴുതിച്ചേര്‍ത്തു. എന്നുമാത്രമല്ല, നേരത്തേ നിയമനവിജ്ഞാപനം പുറത്തിറക്കിയപ്പോള്‍ യോഗ്യതാ വ്യവസ്ഥകളില്‍ തിരുത്തല്‍ വരുത്തി മലയാളത്തില്‍ അല്ലെങ്കില്‍ സംസ്‌കൃതത്തില്‍ പിഎച്ച്.ഡി. എന്നുകൂടി രജിസ്ട്രാര്‍ എഴുതിച്ചേര്‍ക്കുകയുണ്ടായി. ആ രേഖയില്‍ വൈസ് ചാന്‍സലറുടെ ഒപ്പ് കാണുന്നില്ലെന്നതു മാത്രമാണ് ആശ്വാസകരമായത്. പക്ഷേ, നിയമനം നിലവില്‍വന്നു.

മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും ഭാഷയില്‍ പ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപനപരിചയവുമാണ് എഡിറ്റര്‍ നിയമനത്തിന് സര്‍വകലാശാല നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍. മലയാളം മഹാനിഘണ്ടു രചിക്കാന്‍ അവ പോരെങ്കിലും പ്രാഥമിക അക്കാദമികയോഗ്യത നിശ്ചയിക്കാന്‍ മാനദണ്ഡങ്ങള്‍ വേണമല്ലോ. എന്നാല്‍, പുതിയ എഡിറ്റര്‍ക്ക് മലയാളഭാഷയിലും സാഹിത്യത്തിലും വേണ്ടത്ര പ്രാവീണ്യമില്ല എന്ന വസ്തുതയെ ആരും ഖണ്ഡിച്ചിട്ടില്ല (അക്കാദമികബിരുദങ്ങളെ സംബന്ധിച്ച നിഷ്‌കര്‍ഷ തത്കാലം മറക്കാം). ബഹുഭാഷാപണ്ഡിതയായതിനാല്‍ ഡോ. പൂര്‍ണിമാ മോഹന്‍ സര്‍വഥാ യോഗ്യയാണ് എന്ന നിലപാടില്‍ കേരള സര്‍വകലാശാല ഉറച്ചുനില്‍ക്കുന്നുവെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിശേഷിച്ചും മഹാനിഘണ്ടുവിന്റെ ഒമ്പതാം വാല്യം തെറ്റുകളുടെ സമാഹാരമായിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2016-ല്‍ അവ പൂര്‍ണമായും പിന്‍വലിക്കേണ്ടിവന്നതിന്റെ പശ്ചാത്തലത്തില്‍.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

മറ്റൊന്ന്, പുതിയ നിയമനം താത്കാലികം മാത്രമാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. കരാറുകാര്‍ക്കോ താത്കാലികക്കാര്‍ക്കോ പൂര്‍ത്തീകരിക്കാവുന്ന ജോലിയല്ല മഹാനിഘണ്ടുനിര്‍മാണം. അതൊരു ബൃഹത്തായ സംരംഭമാണ്. വാക്കിന്റെ നിഷ്പത്തി മുതല്‍ നിഘണ്ടുനിര്‍മാതാവ് അതിനു പിന്നാലെ സഞ്ചരിക്കണം. ഗവേഷണം പലതലങ്ങളില്‍ നടത്തേണ്ടിവരും. പദത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തണം. നാനാര്‍ഥങ്ങളും ഭാവാര്‍ഥവും കണ്ടുപിടിക്കണം. ദ്രാവിഡഭാഷകളിലെ സമാനപദങ്ങളും വാക്കിന്റെ ഉച്ചാരണഭേദങ്ങളും പ്രാദേശികഭേദങ്ങളുമൊക്കെ ചികഞ്ഞെടുക്കണം. ഓരോ വാക്കും ഏത് ഗോത്രത്തില്‍നിന്ന് വരുന്നു, കുലമേതാണ് എന്നൊക്കെ കണ്ടെത്തുക ദുഷ്‌കരമായ ഹിമാലയന്‍ ദൗത്യമാണ്. ഡോ. ശൂരനാട് കുഞ്ഞന്‍പിള്ളയെപ്പോലൊരു മഹാപണ്ഡിതനാണ് മഹാനിഘണ്ടുവിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയത്. ഒപ്പം, അറുപതോളം വരുന്ന ഭാഷാപണ്ഡിതരുടെ വലിയ സംഘവും ആ സപര്യയില്‍ സമര്‍പ്പിതരായി പ്രവര്‍ത്തിച്ചിരുന്നു. അവരാരും കരാറുകാരോ താത്കാലികക്കാരോ ആയിരുന്നില്ല. മലയാളഭാഷയ്ക്കും വ്യാകരണത്തിനും സാഹിത്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയവരായിരുന്നു ആ ടീമിലുണ്ടായിരുന്നത്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: History of Malayalam lexicon and Sooranad Kunjan pillai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented