നോട്ട് ഓണ്‍ലി... ബട്ട് ഓള്‍സോ, നെയ്തര്‍... നോര്‍...; ഇവരെയൊക്കെ കൂട്ടിയോജിപ്പിക്കുന്നതാര്?


പി.വി രവീന്ദ്രൻ

'പിപ്പോസിഷന്‍, അഡ്വെര്‍ബ്, പ്രോനൗണ്‍ തുടങ്ങിയ നിന്റെ മുഖച്ഛായയുള്ള ചേട്ടന്മാരുമായി നീ മാറിപ്പോകാതെ നോക്കണം. അവരും ചിലപ്പോള്‍ സന്ദര്‍ഭങ്ങളനുസരിച്ച്, വാക്യങ്ങളെ കൂട്ടി യോജിപ്പിക്കും

പുസ്തകത്തിൻെറ കവർ

നോട്ട് ഓണ്‍ലി... ബട്ട് ഓള്‍സോ, നെയ്തര്‍... നോര്‍... കൂട്ടിയോജിപ്പിക്കലുകളുടെ 'കഞ്ചങ്ക്ഷന്‍'

ഇംഗ്ലീഷ് സുഗമമായി സംസാരിക്കാനും എഴുതാനും പ്രാപ്തമാക്കുന്ന, വളരെ കൃത്യമായ മനഃശാസ്ത്ര ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള പുസ്തകമാണ് പി.വി. രവീന്ദ്രന്‍ തയ്യാറാക്കിയ 'ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല'. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ മാതൃഭൂമി പതിപ്പില്‍നിന്നും ഒരു ഭാഗം വായിക്കാം.അടങ്ങിക്കിടക്കുന്ന വെള്ളത്തേയും പട്ടിയേയും കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് പ്രമാണം. അമ്മയ്ക്ക്, മറ്റു പലതിന്റെയും കൂട്ടത്തില്‍ ഈ പ്രമാണംകൂടി അറിയാമായിരുന്നു. മറ്റു മക്കളൊക്കെ, ഇത്രയെല്ലാം കോലാഹലമുണ്ടാക്കിയപ്പോഴും അടങ്ങിക്കിടന്നവരായിരുന്നു conjunction (കഞ്ചങ്ക്ഷന്‍- അവ്യയം), interjection (ഇന്റര്‍ജെക്ഷന്‍- വ്യാക്ഷേപകം) എന്നീ ഇളയ മക്കള്‍. കൈവിരലുണ്ട് കണ്ണടയ്ക്കാതെ കിടക്കുന്ന conjunction കുഞ്ഞിനെ അമ്മ പിടിച്ചെഴുന്നേല്പിച്ചു. ഇത്തിരി കടുത്തതായിരുന്നു അമ്മയുടെ ചോദ്യം.
'എന്തടാ, നീ കുരങ്ങ് ചത്ത കുറവനെപ്പോലെ മിണ്ടാതെ കിടക്ക്‌ണേ?'
അമ്മയുടെ ചോദ്യത്തെക്കാള്‍ കടുത്തതായിരുന്നു conjunction - കുഞ്ഞിന്റെ മറുപടി.
'പിന്നെ, ഞാനെന്താ, ചാടിക്കളിക്കണോ? ഞാണിന്മേല്‍ കയറണോ? കുമ്മി തുള്ളണോ?'

അമ്മ ആകെ വിഷമിച്ചുപോയി. ഇത്ര ക്രുദ്ധമായി, ഈ ഇത്തിരിപ്പോന്ന മോന്‍ പ്രതികരിക്കുമെന്ന് അമ്മ കരുതിയതേ അല്ല. വിതുമ്പിക്കൊണ്ട് അമ്മ ചോദിച്ചു: 'എന്താ എന്റെ മോനേ, നീ ഇങ്ങനെ പറയണ്? നിനക്ക് എന്തിന്റെ കുറവാ?'
കഞ്ചങ്ക്ഷന്‍ കുഞ്ഞ് അമ്മയെ, പ്രായത്തിനൊക്കാത്തവിധം രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു: 'എല്ലാവരേയും വേണ്ടപ്പോഴൊക്കെ കൂട്ടിയോജിപ്പിക്കാനല്ലേ നിങ്ങള്‍ പറഞ്ഞിരിക്കുന്നത്? ഞാനത് ചെയ്യുന്നുണ്ട്. എനിക്ക് സ്ഥാനപ്പേരും വേണ്ട, മാനപ്പേരും വേണ്ട!'
അവന്റെ ഗൗരവഭാവത്തിലുള്ള മറുപടി കേട്ടപ്പോള്‍ അമ്മയ്ക്ക് കാര്യം മനസ്സിലായി. അവന്റെ മൂത്തകുട്ടികള്‍ക്കൊക്കെ സ്ഥാനപ്പേരുകള്‍ കൊടുത്തപ്പോള്‍ അവനൊന്നും കൊടുക്കാത്തതിന്റെ പരിഭവമാണ്. അമ്മ അനുനയത്തില്‍ ചോദിച്ചു:
'എന്റെ പൊന്നിന്‍കുടത്തിന് എന്തുവേണം? പൊട്ട് വേണോ?'
കഞ്ചങ്ക്ഷന്‍ കുഞ്ഞിന്റെ മുഖം, പക്ഷേ തെളിഞ്ഞില്ല. വെറുതെ കൂട്ടിയോജിപ്പിക്കുന്നവന്‍ എന്നുമാത്രം അറിയപ്പെടുന്നതില്‍ അവന്‍ ഉള്ളില്‍ ദുഃഖിതനാണെന്നറിഞ്ഞ അമ്മ പറഞ്ഞു:
'നിനക്ക് മൂന്ന് സ്ഥാനപ്പേരുകള്‍ തരാം. ഒന്ന്, simple conjunction (സിംപിള്‍ കഞ്ചങ്ക്ഷന്‍- ലളിതാവ്യയം). വെറുതെ and എന്നും മറ്റും വെച്ച് കൂട്ടിയോജിപ്പിക്കുമ്പോഴായിരിക്കും നിനക്കീ സ്ഥാനപ്പേര്.'

കഞ്ചങ്ക്ഷന്‍ കുഞ്ഞിന്റെ മുഖം കൂടുതല്‍ വീര്‍ത്തു. വെറുതെ കൂട്ടിയോജിപ്പിക്കുന്നവന്‍ മാത്രമാണ് താന്‍ എന്നതായിരുന്നല്ലോ അല്ലെങ്കിലും അവന്റെ ആത്മദുഃഖം! കുഞ്ഞിന്റെ മനസ്സറിഞ്ഞ അമ്മ തുടര്‍ന്നു:
'എന്റെ കുഞ്ഞേ, ഒറ്റവാക്കില്‍ മാത്രമല്ല വാക്കുകളുടെ കൂട്ടമായി, ഒറ്റനോട്ടത്തില്‍ വന്‍ശൈലിയുടെ ഗമയുള്ള നിനക്ക് ഞാന്‍ തരാം. whether or (വെതര്‍... ഓര്‍- അങ്ങനെ ആയാലും ഇങ്ങനെ ആയാലും) either...or (ഐതര്‍ ഓര്‍- അങ്ങനെയോ ഇങ്ങനെയോ) neither... nor (നെയ്തര്‍... നോര്‍-അങ്ങനെയുമില്ല... ഇങ്ങനെയുമില്ല), not only... but also (നോട്ട് ഓണ്‍ലി... ബട്ട് ഓള്‍സോ-അത് മാത്രമല്ല... ഇതും) തുടങ്ങിയ ഉഗ്രന്‍ പ്രയോഗങ്ങളൊക്കെ നിന്റെ വകുപ്പായിരിക്കും. അത്തരം ഘട്ടങ്ങളില്‍ നിന്റെ സ്ഥാനപ്പേര് correlative conjunction (കോറിലേറ്റീവ് കഞ്ചങ്ക്ഷന്‍- പരസ്പരം ബന്ധപ്പെടുത്തുന്ന അവ്യയം) എന്നായിരിക്കും...
കഞ്ചങ്ക്ഷന്‍ കുഞ്ഞിന്റെ മുഖം സൂര്യപ്രകാശമേറ്റ പൂവിതള്‍ പോലെ, ചുംബനമേറ്റ കവിള്‍ത്തടംപോലെ തെളിഞ്ഞു തുടുത്തു. പക്ഷേ, മോന്‍ സംതൃപ്തനല്ലെന്നു തോന്നിയ അമ്മ തുടര്‍ന്നു:
'അത് മാത്രമല്ല കുഞ്ഞേ, സങ്കീര്‍ണ്ണമായ ചില കൂട്ടിയോജിപ്പിക്കലിന്റെ അധികാരംകൂടി നിന്നെ ഞാന്‍ ഏല്പിക്കുന്നു. വന്‍കിടശൈലി എന്ന് തോന്നിപ്പിക്കുന്ന on condition that (ഓണ്‍ കണ്ടീഷന്‍ ദാറ്റ്- എന്ന വ്യവസ്ഥയിന്മേല്‍), as though (ആസ് ദോ- എന്നപോലെ), as soon as (ആസ് സൂണ്‍ ആസ്- അപ്പോള്‍ തന്നെ), provided that (പ്രൊവൈഡഡ് ദാറ്റ്- എന്നാണെങ്കില്‍), so that (സൊ ദാറ്റ്- ആയതിനാല്‍, എന്നതിനാല്‍) തുടങ്ങിയ വലിയ പ്രയോഗങ്ങളും നിന്റേതായിരിക്കും. ഇതൊക്കെവെച്ച് വേണം നീ വാക്കുകളെ, വാക്യങ്ങളെ, ആശയങ്ങളെ കൂട്ടിയോജിപ്പിക്കേണ്ടത്. ഇത്തരം വലിയ അധികാരങ്ങള്‍ നീ പ്രയോഗിക്കുമ്പോള്‍ നിന്റെ സ്ഥാനപ്പേര് compound conjunction (കോംപൗഡ് കഞ്ചങ്ക്ഷന്‍- സംയോജിതാവ്യയം) എന്നായിരിക്കും.'

കഞ്ചങ്ക്ഷന്‍ കുഞ്ഞിന്റെ മുഖം ചുണ്ടില്‍ ഉമ്മ പതിഞ്ഞതുപോലെ പൂര്‍ണമായും തെളിഞ്ഞു.
പൊതുവായി ഈ സ്ഥാനപ്പേരുകള്‍ കിട്ടിയ കഞ്ചങ്ക്ഷന് ചില പ്രത്യേക അവസരങ്ങള്‍ക്കൊത്ത് വേറെ പേരുകളും കിട്ടുമെന്ന് അമ്മ പറഞ്ഞു. അവ, സന്ദര്‍ഭാനുസരണം മാത്രമായതുകൊണ്ട് അമ്മ വിവരിച്ചില്ല.
പക്ഷേ, കഞ്ചങ്ക്ഷന് ഒരു മുന്നറിയിപ്പുകൂടി അമ്മ കൊടുത്തു. അതിങ്ങനെ ആയിരുന്നു:
'പിപ്പോസിഷന്‍, അഡ്വെര്‍ബ്, പ്രോനൗണ്‍ തുടങ്ങിയ നിന്റെ മുഖച്ഛായയുള്ള ചേട്ടന്മാരുമായി നീ മാറിപ്പോകാതെ നോക്കണം. അവരും ചിലപ്പോള്‍ സന്ദര്‍ഭങ്ങളനുസരിച്ച്, വാക്യങ്ങളെ കൂട്ടി യോജിപ്പിക്കും. പക്ഷേ, നീ ഓര്‍ക്കുക. നീ കൂട്ടി യോജിപ്പിക്കുക മാത്രമേ ചെയ്യാവൂ. അവര്‍ അത് ചെയ്യുമ്പോള്‍ അതിന് കൂട്ടിയോജിപ്പിക്കലിനപ്പുറമുള്ള ചില കര്‍മ്മങ്ങളുമുണ്ടാവും...'
എല്ലാം കേട്ടിരുന്ന കഞ്ചങ്ക്ഷന്‍ കുഞ്ഞ് കോട്ടുവായിട്ടു. അവന് ഉറക്കം വരികയായിരുന്നു. അവനെ ചുമലില്‍ കിടത്തി താരാട്ടുപാടി ഉറക്കി അമ്മ അടുത്ത മുറിയിലേക്ക് കടന്നു...

അഭ്യാസം

I. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക.
1. എന്റെ പൊന്നിന്‍കുടത്തിന് എന്ത് വേണം?- എന്ന് ചോദിച്ച ശേഷം അമ്മ ആദ്യം കഞ്ചങ്ക്ഷന് കൊടുത്ത വരമെന്ത്?
2. Correlative conjunction എന്നാല്‍ എന്ത്?
3. കഞ്ചങ്ക്ഷന്‍ കുഞ്ഞിന്റെ മുഖം ചുണ്ടില്‍ ഉമ്മ പതിഞ്ഞതുപോലെ പൂര്‍ണ്ണമായും തെളിഞ്ഞു- എപ്പോള്‍?
4, കഞ്ചങ്ക്ഷന് അമ്മ കൊടുത്ത മുന്നറിയിപ്പ് എന്തായിരുന്നു?

II. താഴെ, ജീവിതത്തില്‍നിന്ന് പറിച്ചെടുത്ത ഒരു തമാശക്കഥ കൊടുത്തിരിക്കുന്നു. 'മാലിനിയുടെ മൂക്ക് പിടിച്ച കഥ' എന്ന് വേണമെങ്കില്‍ അതിന് തലക്കെട്ട് കൊടുക്കാം. പക്ഷേ, തലക്കെട്ടല്ല, ഇവിടെ പ്രധാനം. താഴെ കൊടുത്തിരിക്കുന്ന കഥയില്‍ കഞ്ചങ്ക്ഷന്റെ ഏതൊക്കെ രൂപങ്ങളുണ്ടെന്ന് കണ്ടുപിടിക്കുക. ബ്രാക്കറ്റിലുള്ള മലയാള അര്‍ത്ഥം വായിച്ചശേഷം ഇംഗ്ലീഷ്‌രൂപം വായിച്ചാല്‍ മതി.

Malini and I were classmates in first B.A. Her number was just before mine. She was pretty and acted as though she were a princess. One day she was reported to have said: 'The number behind me is always behind me!' As soon as I heard this double-meaning statement, I became angry. I told her, 'You are not only vain but also stupid... You are neither beautiful nor intelligent. It is not your defect, but of the circumstances in which you were born and brought up...' I scolded her right and left in the presence of all others so that all would hear me. Towards the end, when I found her weeping, I said patting on her shoulders: 'Take it easy my child!' In the evening she came to meet me alone. She had an open pen and a sheet of paper with her. Like a little child asking for sweets, she requested me: 'Ravieatta, will you please repeat the whole English obscenities which you told me in my face at noon? I shall take them down so that they will be of use to me some day or other. If I learn it byheart, I too can use it against someone whom I hate most. With a smile, I caught the tip of her pointed nose which contained her beauty, imitated the hero of an old third-rate film which I saw on the previous day and said: 'Naughty girl!'

(മാലിനിയും ഞാനും ഒന്നാം വര്‍ഷ ബി.എ. ക്ലാസ്സില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. അവളുടെ നമ്പര്‍ എന്റെ നമ്പറിന് തൊട്ടു മുമ്പായിരുന്നു. സുന്ദരിയായ അവള്‍ ഒരു രാജകുമാരിയെപ്പോലെ ആണ് നടിച്ചിരുന്നത്. ഒരു ദിവസം അവള്‍ ഇങ്ങനെ പറഞ്ഞത്രേ 'എന്റെ പിന്നിലെ നമ്പര്‍ എപ്പോഴും എന്റെ പിന്നാലെയാണ്!' ഈ ദ്വയാര്‍ത്ഥ പ്രസ്താവന കേട്ടപ്പോള്‍ത്തന്നെ ഞാന്‍ രോഷാകുലനായി. ഞാന്‍ അവളോട് പറഞ്ഞു, 'നീ വൃഥാഭിമാനിയാണ് എന്നു മാത്രമല്ല, മണ്ടിയും കൂടിയാണ്. നീ സുന്ദരിയോ ബുദ്ധിയുളളവളോ അല്ല. ഇത് നിന്റെ കുറ്റമല്ല, നീ ജനിക്കുകയും വളര്‍ത്തിക്കൊണ്ടുവരപ്പെടുകയും ചെയ്ത സാഹചര്യങ്ങളുടെ കുറ്റമാണ്.' ഞാന്‍ പറയുന്നത് എല്ലാവരും കേള്‍ക്കണമെന്നതുകൊണ്ട് മറ്റുള്ളവരുടെ സാന്നിദ്ധ്യത്തില്‍ വെച്ചാണ് ഞാന്‍ അവളെ തലങ്ങും വിലങ്ങും വഴക്കുപറഞ്ഞത്. അവസാനമായപ്പോഴേക്കും അവള്‍ കരയുന്നത് കണ്ടപ്പോള്‍ അവളുടെ ചുമലില്‍ തട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു, 'ഇത് നിസ്സാരമായി എടുക്കൂ കുട്ടീ.' വൈകുന്നേരം അവള്‍ ഒറ്റയ്ക്ക് എന്നെ കാണാന്‍ വന്നു. തുറന്ന ഒരു പേനയും ഒരു ഷീറ്റ് കടലാസും അവളുടെ കയ്യിലുണ്ടായിരുന്നു. മിഠായിക്ക് ആവശ്യപ്പെടുന്ന കൊച്ചുകുട്ടിയെപ്പോലെ അവള്‍ കൊഞ്ചി: 'രവിയേട്ടാ, ഉച്ചയ്ക്ക് എന്റെ മുഖത്ത് നോക്കി പറഞ്ഞ ഇംഗ്ലീഷ് അസഭ്യങ്ങള്‍ മുഴുവന്‍ ഒരിക്കല്‍ക്കൂടി പറയൂ- ഞാന്‍ അത് എഴുതി എടുക്കുകയാണെങ്കില്‍ അത് എനിക്കും എന്നെങ്കിലും ഉപയോഗപ്പെടും. അത് മനഃപാഠം പഠിച്ചാല്‍, ഞാന്‍ ഏറ്റവും വെറുക്കുന്ന ആര്‍ക്കെങ്കിലും നേരെ എനിക്കും അത് ഉപയോഗിക്കാം!' തലേന്നു കണ്ട, ഒരു പഴയ മൂന്നാംകിട സിനിമയിലെ നായകനെ അനുകരിച്ച്, അവളുടെ സൗന്ദര്യത്തെ സമ്പൂര്‍ണതയിലെത്തിക്കുന്നതെന്ന് തോന്നിച്ച കൂര്‍ത്ത മുക്കിന്റെ അറ്റം പിടിച്ചുകൊണ്ട് പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു: 'കുസൃതിപ്പെണ്ണേ...!')


Content Highlights: English Samsarikkan oru formula, p.v raveendran, mathrubhumi books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented