ചടങ്ങിൽനിന്ന് | Photo: Mathrubhumi
കോഴിക്കോട്: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഫിദാ യാസ്മിന്‍ ഖാന്റെ 'വിശ്വപ്രസിദ്ധ മഹദ്‌വചനങ്ങള്‍' എന്ന പുസ്തകം കവി പി.പി. ശ്രീധരനുണ്ണി പ്രകാശനം ചെയ്തു. കെ.ടി. സൂപ്പി പുസ്തകം ഏറ്റുവാങ്ങി. ജീവിതത്തിന്റെ സര്‍വതലങ്ങളും സ്പര്‍ശിക്കുന്ന മഹാന്മാരുടെ ചിന്തകളും ദര്‍ശനവും ഉള്‍ച്ചേര്‍ന്ന ചിന്തോദ്ദീപകമായ 1250-ല്‍പരം ഉദ്ധരണികളുടെ അമൂല്യമായ സമാഹാരമാണ് പുസ്തകം.
ആകാശവാണി കലാകാരനായിരുന്ന ഖാന്‍ കാവിലിന്റെ ഇരുപത്തിയാറാം ചരമ വാര്‍ഷികദിനത്തില്‍ കാവുന്തറ ഖാന്‍ കാവില്‍ ഗ്രന്ഥാലയവും കാസ്‌ക-കാവിലും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ കൂട്ടായ്മയില്‍ വെച്ചായിരുന്നു പ്രകാശനം. പരിപാടി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. എം.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.
മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര താരവുമായ കെ.കെ. മൊയ്തീന്‍ കോയ ഖാന്‍ കാവില്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി.- പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
എന്‍.ആലി, ഷാഹിന, റജില, മിനി ഒ.എം, ഷൈമ കെ.കെ, സി. ബാലന്‍, പപ്പന്‍ കാവില്‍, സി.കെ ബാലകൃഷ്ണന്‍, പി. അച്ചുതന്‍ മാസ്റ്റര്‍, എം.സി. കുമാരന്‍ മാസ്റ്റര്‍, മാസ്റ്റര്‍ ശിവ് ചരണ്‍, തുടങ്ങിയവര്‍ സംസാരിച്ചു. അഷ്‌റഫ് കാവില്‍ സ്വാഗതവും സി.എം. ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
Content Highlights: Books release, Viswaprasidha mahadvachanangal book, Mathrubhumi books


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..