കൈക്കൂലി കൊടുത്ത് ജോലി നേടുന്ന ഒരു അധ്യാപകന്‍ എന്താകും കുട്ടികളെ പഠിപ്പിക്കുക?


ഗ്രാമത്തിലെ അധ്യാപകരെ ഗ്രാമീണര്‍തന്നെ നിയമിക്കുകയാണെങ്കില്‍ അവിടങ്ങളിലെ വിദ്യാസമ്പന്നര്‍ക്ക് തൊഴിലാകും. കുറഞ്ഞ ശമ്പളത്തില്‍ അവര്‍ ജോലി ചെയ്യുകയും ചെയ്യും. അവര്‍ തങ്ങളുടെ ചുമതല ശരിയായി ചെയ്യുന്നില്ലെങ്കില്‍ അവരെ ശിക്ഷിക്കുവാനും ഗ്രാമസഭയ്ക്കു കഴിയും.

അരവിന്ദ് കെജ്രിവാൾ | Photo: ANI

ആം ആദ്മി എന്ന പാര്‍ട്ടിയുടെ മാനിഫെസ്റ്റോയാണ് അരവിന്ദ് കെജ്രിവാളിന്റെ സ്വരാജ് എന്ന പുസ്തകം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാളം പരിഭാഷയില്‍ നിന്ന് ഒരു ഭാഗം വായിക്കാം

നാം ഓരോ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വോട്ടു ചെയ്യുകയും തീരുമാനങ്ങളെടുക്കുവാനുള്ള അവകാശം ചിലര്‍ക്ക് കൈമാറുകയും ചെയ്യുന്നു. നാം കൊടുക്കുന്ന അധികാരം അത്രയധികമായതിനാല്‍ അത് നമ്മുടെ ജീവിതത്തെത്തന്നെ വില്പനച്ചരക്കാക്കിക്കൊണ്ട് ചിലരെ അഴിമതിക്കാരാക്കുന്നു, അല്ലെങ്കില്‍ അധികാരപ്രമത്തരാക്കുന്നു. ഇതിനൊരു മാറ്റം വരണം. തീരുമാനങ്ങളെടുക്കുന്നത് ജനങ്ങളാണെന്നും അതു നടപ്പിലാക്കുന്നവര്‍ മാത്രമാണു രാഷ്ട്രീയക്കാര്‍ എന്നും നാമുറപ്പാക്കണം. അവര്‍ക്കതിനു കഴിയുന്നില്ലെങ്കില്‍, അവരെ മാറ്റുവാന്‍ നമുക്കു കഴിയണം. ഞങ്ങളിതു പറയുമ്പോള്‍ ജനങ്ങളദ്ഭുതപ്പെടുന്നു, എങ്ങനെയാണു സാധാരണക്കാരന് അത്തരം തീരുമാനങ്ങളെടുക്കുവാന്‍ കഴിയുക? നൂറു കോടി ജനങ്ങള്‍ എങ്ങനെ തീരുമാനങ്ങളെടുക്കും? അതു സാധ്യമാകില്ലെന്ന് അവര്‍ പറയുന്നു. ഇതു തീര്‍ച്ചയായും സാധ്യമാണ്. നമ്മുടെ ഗ്രാമങ്ങളില്‍ ഗ്രാമസഭകളുണ്ട്. അത് ഭരണഘടന അനുശാസിക്കുന്നതാണ്. ഗ്രാമസഭ എന്നാല്‍ പഞ്ചായത്ത് എന്നല്ല അര്‍ഥം. പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ട ചിലരുടെ സംഘമാണ്. വാര്‍ഡ് മെംബര്‍മാരും പഞ്ചായത്ത് സര്‍പഞ്ചും ചേര്‍ന്നത്. ഗ്രാമസഭ എന്നാല്‍ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളുടെയും തുറന്ന ഇടത്തിലെ സമ്മേളനമാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മേലുള്ള നിയന്ത്രണം ഗ്രാമത്തെ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുവാനുള്ള അവകാശവും അധികാരവും ഗ്രാമസഭയ്ക്കുണ്ടായിരിക്കണം. ഒരധ്യാപകന്‍ ശരിയായ രീതിയില്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ സ്‌കൂളില്‍ സമയത്തിനു വരുന്നില്ലെങ്കില്‍ അയാളുടെ ശമ്പളം നിര്‍ത്തലാക്കുവാന്‍ ഗ്രാമസഭയ്ക്ക് അധികാരമുണ്ടായിരിക്കണം. അതിനു പ്രാപ്തമാകുന്ന രീതിയില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യണം.

സര്‍ക്കാര്‍ നിയമിക്കുന്ന ഡോക്ടര്‍ രോഗികളെ വേണ്ടവിധം പരിശോധിക്കുന്നില്ലെങ്കില്‍ അയാളുടെ ശമ്പളം നിര്‍ത്തലാക്കുവാന്‍ ഗ്രാമസഭയ്ക്കു കഴിയണം. അതുപോലെ റേഷന്‍കടക്കാരന്‍ കൊള്ളയടിക്കുകയാണെങ്കില്‍ അയാളുടെ കട പൂട്ടിക്കുവാനും ഗ്രാമസഭയ്ക്കധികാരമുണ്ടായിരിക്കണം. പോലീസ് കോണ്‍സ്റ്റബിള്‍ അയാളുടെ കര്‍ത്തവ്യം വേണ്ടവിധത്തില്‍ പാലിക്കാതിരിക്കുകയും ജനങ്ങള്‍ക്കെതിരേ കള്ളക്കേസുണ്ടാക്കുകയും ചെയ്യുകയാണെങ്കില്‍ ഗ്രാമസഭയ്ക്ക് അയാളുടെ വേതനം കൊടുക്കാതിരിക്കുവാന്‍ കഴിയണം. എന്താണു നിങ്ങളുടെ അഭിപ്രായം? നാമിങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? പുരോഗതി ഉണ്ടാകുമെന്നാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. എല്ലാവരും ഡോക്ടര്‍, അധ്യാപകന്‍, റേഷന്‍കടക്കാരന്‍, കോണ്‍സ്റ്റബിള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കും. ഗ്രാമസഭയ്ക്ക് ഉദ്യോഗസ്ഥന്മാരുടെമേല്‍ ജനങ്ങള്‍വഴി നിയന്ത്രണമുണ്ടാകണം.
ഗ്രാമത്തിലെ അധ്യാപകരെ നിയമിക്കുന്നത് ഗ്രാമസഭയാകണം. ഇപ്പോള്‍, സംസ്ഥാന ഗവണ്‍മെന്റ് ഒറ്റയടിക്ക് പതിനായിരം അധ്യാപകരെ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇതു കൈക്കൂലിക്കും അഴിമതിക്കും കാരണമാകുന്നു. കൈക്കൂലി കൊടുത്ത് ജോലി നേടുന്ന ഒരു അധ്യാപകന്‍ / അധ്യാപിക എന്താകും കുട്ടികളെ പഠിപ്പിക്കുക?

ഝാര്‍ഖണ്ഡിലെ പല സ്‌കൂളുകളിലും ഒരധ്യാപകന്‍പോലുമില്ലെന്ന് വിവരാവകാശനിയമം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന് ഖാര്‍സവയിലെ സരൈകേല കേനുഗ വാംനി ഹൈസ്‌കൂളില്‍ മുന്നൂറ്റിപ്പത്തു വിദ്യാര്‍ഥികളുണ്ട്, പക്ഷേ, അധ്യാപകര്‍ ആരുമില്ല. പത്തു ക്ലാസുകളിലായി നാനൂറ്റിമുപ്പത്തിയഞ്ചു വിദ്യാര്‍ഥികളുള്ള സീരമിലെ ഒരു സ്‌കൂളില്‍ ഒരേയൊരു അധ്യാപകനാണുള്ളത്. സംസ്ഥാന ഗവണ്‍മെന്റിന്റെ ചുമതലയാണ് അധ്യാപകരെ നിയമിക്കുക എന്നുള്ളത്. ജനങ്ങള്‍ ഈ ആവശ്യമുന്നയിച്ച് സര്‍ക്കാറിലേക്ക് പല തവണ കത്തുകളെഴുതി, പക്ഷേ, പ്രതികരണമുണ്ടായില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഔദാര്യത്തിനായി നമ്മുടെ കുട്ടികള്‍ എന്നെന്നും കാത്തിരിക്കണമോ? അവരുടെ ജീവിതംകൊണ്ട് ക്രൂരമായ ഒരു ഫലിതം സൃഷ്ടിക്കുന്നതിനു തുല്യമല്ലേ ഇത്? ഈ സംവിധാനം അവസാനിക്കണം. തങ്ങളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനിയമനങ്ങളില്‍ മാതാപിതാക്കള്‍ക്കു നിയന്ത്രണമുണ്ടാകണം. അധികാരം ജനങ്ങളുടെ കരങ്ങളിലാകണം. ഗ്രാമതലത്തിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിയമിക്കുകയും പിരിച്ചുവിടുകയും ശിക്ഷിക്കുകയും ചെയ്യുന്നതിനുള്ള അധികാരം ഗ്രാമസഭയില്‍ നിക്ഷിപ്തമാകണം. ഇതിനു പല ഗുണങ്ങളുമുണ്ട്. ഇന്ന്, ഗ്രാമത്തിലെ അധ്യാപകരായി നഗരവാസികളെ സംസ്ഥാന ഗവണ്‍മെന്റ് നിയമിക്കുന്നു. അവര്‍ക്ക് പ്രതിമാസം പതിനയ്യായിരം രൂപ ശമ്പളം ലഭിക്കുന്നു, എന്നിട്ടും അവര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുവാന്‍ എത്തുന്നില്ല. അവരില്‍ ചിലര്‍ ഗ്രാമീണരോടൊപ്പമിരിക്കുവാന്‍ പോലും ലജ്ജിക്കുന്നു.

പുസ്തകം വാങ്ങാം

ഗ്രാമത്തിലെ അധ്യാപകരെ ഗ്രാമീണര്‍തന്നെ നിയമിക്കുകയാണെങ്കില്‍ അവിടങ്ങളിലെ വിദ്യാസമ്പന്നര്‍ക്ക് തൊഴിലാകും. കുറഞ്ഞ ശമ്പളത്തില്‍ അവര്‍ ജോലി ചെയ്യുകയും ചെയ്യും. അവര്‍ തങ്ങളുടെ ചുമതല ശരിയായി ചെയ്യുന്നില്ലെങ്കില്‍ അവരെ ശിക്ഷിക്കുവാനും ഗ്രാമസഭയ്ക്കു കഴിയും. ജില്ലയിലെയോ ബ്ലോക്കിലെയോ ഏതൊരു ഉദ്യോഗസ്ഥനെയും ഗ്രാമസഭയുടെ സമ്മേളനങ്ങളിലേക്ക് ക്ഷണിക്കുവാന്‍ സഭയ്ക്ക് അധികാരം നല്കുന്നവിധത്തില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണം. എന്താണു ചെയ്യേണ്ടതെന്ന് കലക്ടറോടു പറയുവാന്‍ അവര്‍ക്കു സാധ്യമാകണം. കലക്ടര്‍ തൃപ്തികരമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തെയും എസ.് ഡി. എം., തഹസീല്‍ദാര്‍, ബി. ഡി. ഒ., റേഷന്‍ ഓഫീസര്‍ എന്നിവരെയും ഗ്രാമസഭയില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ ഗ്രാമസഭയ്ക്കധികാരമുണ്ടായിരിക്കണം. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഈ അധികാരത്തെ നിഷേധിക്കുന്നുവെങ്കില്‍ അയാളെ ശിക്ഷിക്കുവാനും സഭയ്ക്കു കഴിയണം. തങ്ങളുടെ ഗ്രാമവുമായി ബന്ധപ്പെട്ട ഏതു കാര്യത്തെപ്പറ്റിയും സംസ്ഥാനതലത്തിലുള്ള ഉദ്യോഗസ്ഥരോടുവരെ ചോദ്യങ്ങള്‍ ഉന്നയിക്കുവാനുള്ള അവകാശം ഗ്രാമസഭയ്ക്കുണ്ടാകണം. ഗ്രാമങ്ങളെ മനസ്സില്‍ കണ്ട് അസാധാരണമായ പദ്ധതികള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ടാകും. എന്തെല്ലാം തരത്തിലുള്ള പദ്ധതികളാണ്, തീരുമാനങ്ങളാണ് തങ്ങള്‍ക്കായി തയ്യാറാക്കപ്പെട്ടിട്ടുള്ളതെന്ന് അറിയുവാനുള്ള അവകാശം ഗ്രാമസഭയ്ക്കുണ്ടാകണം. സര്‍ക്കാര്‍ ധനത്തിന്റെ / ഫണ്ടിന്റെ മേലുള്ള നിയന്ത്രണം സംസ്ഥാന സര്‍ക്കാറോ കേന്ദ്ര സര്‍ക്കാറോ അനുവദിക്കുന്ന പണം ഒരു ഏകീകൃത ഫണ്ടായിരിക്കണം. (അത് ഏതെങ്കിലും പദ്ധതിയുമായി ബന്ധപ്പെടുത്തിയതാകരുത്.) നമുക്ക് ഗവണ്‍മെന്റ് പദ്ധതികള്‍ ആവശ്യമില്ല, വാര്‍ധക്യകാല പെന്‍ഷനോ വിധവാ പെന്‍ഷനോ എന്‍. ആര്‍. ഇ. ജി. എ.യോ ഇന്ദിരാ ആവാസ് യോജനയോ ഒന്നും ആവശ്യമില്ല.

Content Highlights: arvind kejriwal aam aadmi party manifesto

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented