ലൈംഗികാതിക്രമത്തിനുശേഷം എന്തു സംഭവിക്കുന്നു?


ഉര്‍മി ഭട്ടാചാര്യ

ലൈംഗികപീഡനത്തിനുശേഷം ഇതിനുമപ്പുറം ഒരുപാടുകാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അതിജീവിച്ചവര്‍ക്കിടയില്‍ അത്തരം കഥകള്‍ ധാരാളം കണ്ടെത്താനാകും. നിരാശ. പോലീസ് സ്റ്റേഷനുകളിലും കോടതികളും കയറിയിറങ്ങുന്നതിന്റെ മടുപ്പ്.

After I Was Raped: The Untold Lives of Five Rape Survivors Urmi Bhattacheryya

ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെ ജീവിതം പിന്തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ അതിന് ശേഷം എന്തുസംഭവിക്കുന്നു എന്ന് പരിശോധിക്കുന്ന ആഫ്റ്റര്‍ ഐ വാസ് റേപ്പ്ഡ് എന്ന പുസ്തകത്തിന്റെ ആമുഖത്തിന്റെ മലയാള പരിഭാഷയില്‍ നിന്നും ഒരു ഭാഗം വായിക്കാം. ലൈംഗികാക്രമണം സൃഷ്ടിക്കുന്ന ഭീതിജനകമായ ആഘാതങ്ങള്‍ സ്ത്രീ ജീവിതങ്ങളെ കൂടുതല്‍ സങ്കീര്‍ണവും സംഘര്‍ഷഭരിതവുമാക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു സ്വതന്ത്ര പത്രപ്രവര്‍ത്തകയായ ഉര്‍മി ഭട്ടാചാര്യ

ലിനമായ റെയില്‍വേ ട്രാക്കും വികൃതവും ആഴമുള്ളതുമായ മുറിവും; അവളുടെ വലതുകവിളില്‍ ഒരു കീറല്‍. ഒരു ഭിത്തിയില്‍ ആമിര്‍ഖാന്‍. രണ്ടുവിരല്‍ പരിശോധന. കുഴല്‍ക്കിണറിനു സമീപം ഒരു ചെരുപ്പ്- പീഡകനെതിരേ സര്‍വശക്തിയുമെടുത്ത് അവള്‍ വലിച്ചെറിഞ്ഞത്. കുറ്റപ്പെടുത്തിയുള്ള അടക്കംപറച്ചിലും ഏറക്കുറെ ഉപേക്ഷിച്ച ഭര്‍ത്താവും. വീണ്ടും രണ്ടുവിരല്‍ പരിശോധന.

മലവിസര്‍ജനത്തിനായി എട്ടുമാസം പ്രായമുള്ള കുഞ്ഞുവയറില്‍ ശസ്ത്രക്രിയയിലൂടെ ഇട്ട സുഷിരം. എല്ലാം തുടച്ചുനീക്കുന്നതിന് നേര്‍ത്ത തുണി. സ്വയം ശിക്ഷിക്കുക: ലൈംഗികാതിക്രമത്തിന് ഇരയാകേണ്ടിവന്നതിന്; അറിയാത്ത കാരണങ്ങളാല്‍ ഇപ്പോഴും, ചില അവസരങ്ങളില്‍, അവനെ സ്‌നേഹിക്കുന്നതിന്.

ലൈംഗികാതിക്രമത്തെക്കുറിച്ചാലോചിക്കുമ്പോള്‍, ഈ ബുക്കിന് വിഷയമായിരിക്കുന്ന അഞ്ച് സ്ത്രീകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസ്സിലേക്കു വരുന്ന വാക്കുകളാണിവ. ലൈംഗികാതിക്രമങ്ങള്‍ എവിടെ അവസാനിക്കുന്നു? എവിടെയാണ് അതിന്റെ തുടക്കം? എല്ലാത്തിലും പുരുഷന്റെ അധികാരം ഉറപ്പിക്കുന്ന സാമൂഹികബോധത്തിനും മറ്റൊരാളുടെ ശരീരം പിടിച്ചടക്കുന്നതിനും ഇടയിലെവിടെ നിന്നെങ്കിലുമാണോ അത് ആരംഭിക്കുന്നത്? ഒരു ശരീരത്തില്‍ ആക്രമണം നടത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനുമുന്‍പ് ഇരയെ പിന്തുടര്‍ന്ന്, ആ ശ്രമം പരാജയപ്പെടാനുള്ള സാധ്യത ഒരുവന്‍ പരീക്ഷിച്ചുറപ്പുവരുത്തുമോ? കടന്നുപിടിക്കുന്നതിനും ലൈംഗികതാത്പര്യത്തോടെ സ്പര്‍ശിക്കുന്നതിനും ദുരുദ്ദേശ്യത്തോടെ തലോടുന്നതിനും ഭയത്താല്‍ രക്ഷപ്പെടുന്നതിനും ഇടയില്‍ അതിര്‍ത്തികളോ അകലമോ ഉണ്ടാകുമോ?

മാതാപിതാക്കളിലൊരാളോടുള്ള അകല്‍ച്ച ലൈംഗികപീഡനക്കേസുകളിലെ പ്രതികളുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നതായി 1993-ല്‍ പോര്‍ട്ട്ലന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ സമര്‍പ്പിച്ച ഗവേഷകപ്രബന്ധത്തില്‍ അര്‍ബന്‍ സ്റ്റഡീസ് ഗവേഷക യാകോ സ്റ്റെയ്ഡല്‍ കണ്ടെത്തിയിരുന്നു. പഠനത്തിലുള്‍പ്പെട്ടവര്‍ അവരുടെ കുട്ടിക്കാലത്ത് രക്ഷാകര്‍ത്താക്കളില്‍നിന്ന് ഒറ്റപ്പെടുകയും തുടര്‍ന്ന് അവരില്‍ അപകര്‍ഷതാബോധവും ഭയവും, പ്രത്യേകിച്ച് സ്ത്രീകളോടുള്ളത്, രൂപപ്പെട്ടുവരുകയും ചെയ്യുന്നതിനെക്കുറിച്ച് സ്റ്റെയ്ഡല്‍ പറയുന്നുണ്ട്. സ്റ്റെയ്ഡലിന്റെ പ്രബന്ധം പുറത്തുവന്നിട്ട് 30 വര്‍ഷത്തോളമായിരിക്കുന്നു. എന്നിട്ടും അവരുടെ പല കണ്ടെത്തലുകളും ഇപ്പോഴും എന്നോടൊപ്പമുണ്ട്. സ്ഥലകാലങ്ങള്‍ക്കതീതമായി നിലനില്‍ക്കുന്ന സാംസ്‌കാരികവ്യവസ്ഥയെക്കുറിച്ചുള്ള ഐതിഹാസികമായ വിലയിരുത്തലുകളായാണ് അവയെനിക്കനുഭവപ്പെടുന്നത്. അവയെ ഒരു സ്ഥലവുമായോ കാലവുമായോ ബന്ധപ്പെടുത്താനാവില്ല. അതിനാല്‍ വികലമായ കൗമാരമനസ്സുകളിലാണ് ലൈംഗികപീഡനം ജനിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. സാമൂഹികാചാരങ്ങളുടെ നിശ്ശബ്ദനിരീക്ഷണത്തിലൂടെയും പെരുമാറ്റരീതികളിലൂടെയും ലൈംഗികപീഡനാശയം മനസ്സുകളിലുറയ്ക്കുന്നു. ഇതു പിന്നീട് പ്രവൃത്തിയായിമാറും. ഇത്തരം കൗമാരക്കാര്‍ സ്ത്രീകള്‍ കുറഞ്ഞവരാണെന്ന് ചിന്തിച്ചുതുടങ്ങുന്നു. ഒടുവില്‍ സ്ത്രീ ഒന്നുമല്ലെന്ന ചിന്തയില്‍ അവരെത്തും. സ്ത്രീശരീരത്തിലെ ദ്വാരങ്ങളെക്കുറിച്ചുള്ള പുരുഷന്റെ നിരര്‍ഥകമായ ആകാംക്ഷയില്‍നിന്ന് ലൈംഗികപീഡനം ആരംഭിക്കുന്നുവെന്നാണ് എന്റെ വിശ്വാസം.

അവിടെ ലൈംഗികപീഡനം ആരംഭിക്കുന്നു. പക്ഷേ, അത് എവിടെയാണ് അവസാനിക്കുന്നത്? ?കണ്ണാടിയിലൂടെ താഴേക്കുനീളുന്ന കൈപ്പത്തിയുടെ നിഴല്‍രൂപത്തിലാണ് ഇതിന്റെ അവസാനമെന്ന് മാധ്യമവാര്‍ത്തകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. പേരില്ലാത്ത ഒരു സ്ത്രീയെ പേരില്ലാത്ത പുരുഷനോ ഒരുസംഘം പുരുഷന്മാരോ ബലാത്സംഗംചെയ്തുവെന്നു പറയുന്നിടത്ത് തീരുമത്.

ലൈംഗികപീഡനത്തിനുശേഷം ഇതിനുമപ്പുറം ഒരുപാടുകാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അതിജീവിച്ചവര്‍ക്കിടയില്‍ അത്തരം കഥകള്‍ ധാരാളം കണ്ടെത്താനാകും. നിരാശ. പോലീസ് സ്റ്റേഷനുകളിലും കോടതികളും കയറിയിറങ്ങുന്നതിന്റെ മടുപ്പ്. നീതിക്കുവേണ്ടിയുള്ള അനന്തമായ കാത്തിരിപ്പും എണ്ണമറ്റ തെറാപ്പി സെഷനുകളും. അവസാനിക്കാത്ത ദുഃസ്വപ്നങ്ങള്‍. സ്വന്തം ശരീരവുമായുള്ള ബന്ധത്തിലുണ്ടാകുന്ന വ്യത്യാസം. മാറ്റിമറിക്കപ്പെട്ട ലൈംഗികാനുഭവം.

weekly
ആഴ്ചപ്പതിപ്പ് വാങ്ങാം

ഇവയ്ക്ക് ഉത്തരംതേടിയാണ് ലൈംഗികപീഡനത്തിനുശേഷം എന്ത് എന്ന ചോദ്യവുമായി ഞാന്‍ യാത്രതുടങ്ങിയത്. ഇതിനായി നിധി, മീര, രഞ്ജിനി, പിയ, സ്മിത (പേരുകള്‍ യഥാര്‍ഥമല്ല) എന്നിവരുടെ കഥകളും അനുഭവങ്ങളുമാണ് ഞാന്‍ തിരഞ്ഞെടുത്തത്. അവര്‍തമ്മില്‍ ഒരുകാര്യത്തിലും സമാനതകളില്ല. അവരുടെ ജീവിതവും വ്യത്യസ്തമാണ്.

പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: After I Was Raped: The Untold Lives of Five Rape Survivors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented