നേമത് സാദത്ത്| Photo: facebook.com|AuthorNemat
താലിബാന്റെ തിരിച്ചുവരവ് വന്‍ തിരിച്ചടിയാണ് അഫ്ഗാനിസ്താനിലെ എല്‍.ജി.ബി.ടി. സമൂഹത്തിന് നല്‍കുന്നത്. ശരിയത്ത് നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ആയിരക്കണക്കിന് സ്വവര്‍ഗാനുരാഗികളെ അവര്‍ കൊന്നൊടുക്കുന്നു. അഫ്ഗാനിസ്താനിലെ എല്‍.ജി.ബി.ടി ആക്ടിവിസ്റ്റും എഴുത്തുകാരനുമായ നെമാത് സാദത്ത് സംസാരിക്കുന്നു.
എന്താണ് അഫ്ഗാനിസ്താനിലെ എല്‍.ജി.ബി.ടി.ക്യു. സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ? അഷ്റഫ് ഗനി സര്‍ക്കാരിന്റെ കാലത്ത് ഈ സമൂഹത്തിന് സംരക്ഷണമുണ്ടായിരുന്നോ?
കഴിഞ്ഞ ഇരുപതു വര്‍ഷമായി ഒരുവിധ നിയമസാധുതയും സംരക്ഷണവുമുള്ളതല്ല എല്‍.ജി.ബി.ടി.ക്യു. സമൂഹം. ഹമീദ് കര്‍സായിയുടെയും അഷ്റഫ് ഗനിയുടെയും സര്‍ക്കാരുകള്‍ ഭരിക്കുമ്പോഴും ഞങ്ങള്‍ ഒളിവില്‍ത്തന്നെയാണ് ജീവിക്കുന്നത്. സ്വന്തം വ്യക്തിത്വം ഒളിച്ചു ജീവിക്കുന്നത് എത്ര വലിയ ശിക്ഷയാണ്. താനൊരു സ്വവര്‍ഗാനുരാഗിയാണെന്നുള്ളത് അഭിമാനഹത്യ ഭയന്ന് സ്വന്തം കുടുംബത്തില്‍നിന്നു മറച്ചുപിടിക്കുന്നു. സംരക്ഷിക്കേണ്ട അഫ്ഗാന്‍ നാഷണല്‍ പോലീസ് വരെ എത്രയോ സ്വവര്‍ഗാനുരാഗികളെ ബലാത്സംഗംചെയ്തിട്ടുണ്ട്. എന്നിരുന്നാലും രഹസ്യമായ ഒരു വലിയ എല്‍.ജി.ബി.ടി.ക്യു. സമൂഹം അഫ്ഗാനിസ്താനില്‍ നിലനില്‍ക്കുന്നു.
2012-ല്‍ ഞാന്‍ കാബൂളിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ അധ്യാപകനായി എത്തുമ്പോഴാണ് ഈ സമൂഹത്തെക്കുറിച്ച് കൂടുതലായി അറിയാനും ഇടപഴകാനുമുള്ള സാഹചര്യമുണ്ടായത്. ഹുക്ക ബാറുകളിലും സ്വന്തം വീടുകളിലുമായി അവര്‍ ഒത്തുകൂടുമായിരുന്നു. എഴുത്തിലും സിനിമയിലും ടി.വി. ചാനലുകളിലും സജീവമായി അവര്‍ പ്രവര്‍ത്തിച്ചു. ഇന്ന് എല്‍.ജി.ബി.ടി. സമൂഹത്തിന് അഫ്ഗാനിസ്താനില്‍ നിലനില്‍ക്കാന്‍കൂടി കഴിയില്ല. സ്വവര്‍ഗാനുരാഗിയെന്നു സംശയിക്കുന്നവരെ വീടുകളില്‍ കടന്നുകയറി കൊല്ലുകയാണ് താലിബാന്‍.
സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി പോരാടേണ്ടത് ഇപ്പോഴാണ്. ഇന്ന് ലോകമാധ്യമങ്ങള്‍ അഫ്ഗാനിസ്താനിലേക്ക് നോക്കിയിരിക്കുകയാണ്. അവര്‍ക്കുവേണ്ട പിന്തുണ തീര്‍ച്ചയായും ലഭിക്കും. താലിബാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും എല്‍.ജി.ബി.ടി. സമൂഹത്തെയുമാണ്. അതുകൊണ്ടുതന്നെ എല്‍.ജി.ബി.ടി. സമൂഹത്തെ അവര്‍ ഉന്മൂലനംചെയ്തിരിക്കും.
പുതിയലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും
Content Highlights: Afghan writer and LGBT activist Nemat Sadat Malayalam intreview


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..