"സ്തയേവ്‌സ്‌കിയും നെരൂദയും തകഴിയും എം. ഗോവിന്ദനുമെല്ലാമുള്ള പല ഭാഷകളില്‍ ഉച്ചത്തിലുള്ള സംസാരം. ഇടയ്ക്ക് മൂലയില്‍ ഇരുന്ന വട്ടക്കണ്ണടയും ജൂബയും ധരിച്ച ആ മെലിഞ്ഞ ചെറുപ്പക്കാരന്‍, ചങ്ങമ്പുഴ, ഒഴിഞ്ഞ ഗ്ലാസുയര്‍ത്തി ക്കൊണ്ട് എന്തോ വിളിച്ചുപറഞ്ഞപ്പോള്‍ അലമാരകള്‍ക്കു പിന്നില്‍നിന്ന് ഒരു മനുഷ്യന്‍ നിറഞ്ഞ ചഷകവുമായി അങ്ങോട്ടു നീങ്ങി. മെഴുകുതിരിവെളിച്ചത്തില്‍ ഒരു ഞൊടികൊണ്ട് ആ മുഖം ഞാന്‍ തിരിച്ചറിഞ്ഞു. അതെ, അയാള്‍തന്നെ. മരിച്ചുപോയ നമ്മുടെ ലൈബ്രറിയന്‍!"

പ്രളയത്തിന്റെ ദുരന്താനുഭവം ഒരു വായനശാലയുടെ ഗൃഹാതുരമായ അന്തരീക്ഷത്തില്‍ അവതരിപ്പിക്കുന്ന സ്വപ്നപുസ്തകവും, മാങ്ങാച്ചുനമണം പുരണ്ട ബാല്യകാലപ്രണയത്തോടൊപ്പം ഒരിക്കലുമുണങ്ങാത്ത മുറിവിന്റെ നീറ്റലുമുണ്ടാക്കുന്ന കടുക്കാച്ചിമാങ്ങ, വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലും സങ്കീര്‍ണതകളും കൈയടക്കത്തോടെ പറഞ്ഞ പൂന്തോട്ടത്തില്‍ ഇലഞ്ഞിയും നക്‌സലൈറ്റ് വര്‍ഗീസും എ.കെ.ജിയും പ്രേംനസീറുമൊക്കെ കടന്നുവരുന്ന ഭൂമിയിലെ നക്ഷത്രങ്ങള്‍, പരാജിതനായ ഒരെഴുത്തുകാരന്റെ ജീവിതവും മരണവുമുള്ള താമരക്കാടുമുള്‍പ്പെടെ മലഞ്ചെരുവിലെ മദ്യശാല. ഓന്‍, അന്തിമാനം, ഒരു കാവ്യകഥ, അനുപ്രിയയുടെ അച്ഛന്‍... തുടങ്ങി പ്രണയവും മരണവും മുഖ്യപ്രമേയമായി വരുന്ന പന്ത്രണ്ടു കഥകള്‍.

book
പുസ്തകം വാങ്ങാം

 ഹൃദയം തൊടുന്ന ഭാഷയില്‍ സ്‌നേഹവും സ്‌നേഹനിരാസങ്ങളും രാഷ്ട്രീയും പുതുകാലവും അടയാളപ്പെടുത്തുന്ന കഥകള്‍. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ വി.ആര്‍. സുധീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ക്രൂരഫലിതക്കാരന്‍ ദൈവം, ദൈവത്തിന് ഒരു പൂവ്, വംശാനന്തര തലമുറ, ചോലമരപ്പാതകള്‍ എന്നീ കൃതികളുടെ രചയിതാവിന്റെ പുതിയ കഥാസമാഹാരം.

വി.ആര്‍ സുധീഷിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: VR Sudheesh New Malayalam Book Mathrubhumi Books