നഃശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, എച്ച്.ആര്‍.ഡി. പരിശീലകന്‍, പ്രചോദനാത്മക പ്രഭാഷകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ വിപിന്‍ വി. റോള്‍ഡന്റിന്റെ പുതിയ പുസ്തകമാണ് വിജയത്തിന്റെ ബ്ലൂപ്രിന്റ്. ശരിക്കും ജീവിതത്തെ പ്രകാശിപ്പിക്കുന്ന പുസ്തകം.

ഒരു സൂപ്പര്‍ഹിറ്റ് സിനിമയുടെ ഉള്ളടക്കംപോലെ ജീവിതഗന്ധിയായ ആശയങ്ങളും സമ്മിശ്രഭാവങ്ങളും ഉള്‍പ്പെടുത്തി മനഃശാസ്ത്രതത്വങ്ങളെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കാന്‍ വായനക്കാരെ പ്രാപ്തരാക്കും എന്നാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിശേഷിപ്പിച്ചത്. 

മനസ്സുണര്‍ത്തി ചിരിക്കാനും മനസ്സിരുത്തി ചിന്തിക്കാനും നമ്മെ സഹായിക്കുന്ന ഭാഷാശൈലിയും ആശയങ്ങളുമാണ് യുവ എഴുത്തുകാരനും മനഃശാസ്ത്രജ്ഞനുമായ വിപിന്‍ വി. റോള്‍ഡന്റിന്റെ വിജയത്തിന്റെ ബ്ലൂപ്രിന്റ് എന്ന പുസ്തകത്തിന്റെ കരുത്ത്. കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിലേക്ക് ഇതിലെ ചിന്തകള്‍ നമ്മെ നയിക്കും.

വിജയത്തിന്റെ ബ്ലൂപ്രിന്റ് ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: Vijayathinte Blueprint by Vipin V Roldant