ടോട്ടോ, ഇനി നീ ഈ സ്‌കൂളിലെ കുട്ടിയാണ്..'' മാസ്റ്ററുടെ ആ വാക്കുകള്‍ കേട്ട നിമിഷം മുതല്‍ എങ്ങനെയെങ്കിലും അടുത്ത പ്രഭാതം ഇങ്ങെത്തിയാല്‍ മതിയെന്നായി ടോട്ടോചാന്. ഒരു പകലിന് വേണ്ടി ഇത്രയേറെ ആഗ്രഹത്തോടെ അവള്‍ ഇന്നേവരെ കാത്തിരുന്നിട്ടില്ല - അതായിരുന്നു ടോട്ടോചാന്‍ എന്ന വികൃതിപ്പെണ്‍കുട്ടിയുടെ ഹൃദയം കവര്‍ന്ന റ്റോമോ വിദ്യാലയം. ടോട്ടാചാനെ കാണുമ്പോഴെല്ലാം ''ദാ നോക്ക്, നേരായിട്ടും നീ ഒരു നല്ല കുട്ട്യാ'' എന്ന് ഓര്‍മ്മിപ്പിച്ച, സ്നേഹനിധിയും ഭാവനാശാലിയുമായ ഹെഡ് മാസ്റ്റര്‍ കൊബായാഷി മാസ്റ്റര്‍.
ജപ്പാനിലെ പ്രശസ്ത ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്റെ ഗുഡ് വില്‍ അംബാസിഡറും ആയ തെത്സുകോ കുറോയാനഗി എഴുതിയ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ടോട്ടോ- ചാന്‍ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി. ടോട്ടോചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടിയുടെ അനുഭവങ്ങളിലൂടെ നമുക്ക് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ പുസ്തകം നമുക്ക് കാട്ടിത്തരുന്നു.
ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അതി വികൃകിയായ ടോട്ടോ- ചാന്‍ എന്ന പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്നും പുറത്താക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മറ്റൊരു സ്‌കൂളില്‍ പ്രവേശനത്തിന് സാധ്യത തേടി അവളുടെ അമ്മ എത്തുന്നത് റ്റോമോ എന്ന സ്‌കൂളിലായിരുന്നു. അവള്‍ പഠിച്ചിരുന്ന സ്‌കൂളുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു റ്റോമോ.
ഠീേേീ ഇവമിഗേറ്റിനു പകരം രണ്ടു മരങ്ങങ്ങളും ട്രെയിനിന്റെ ബോഗികള്‍ പോലെയള്ള ക്ലാസ് മുറികളുമുള്ള വേറിട്ട ഒരു ലോകം. കാടും കളിസ്ഥലങ്ങളും പോരാത്തതിനൊരു നീന്തല്‍ കുളവും. സ്‌കൂളില്‍ ആകെയുള്ളതോ അന്‍പതു കുട്ടികള്‍ മാത്രവും. അവര്‍ പാട്ടുകള്‍ പഠിച്ചു. കായിക മത്സരങ്ങളില്‍ ഏര്‍പ്പെട്ടു. ക്യാമ്പുകളും പഠന യാത്രകളും നടത്തി. നാടകം അവതരിപ്പിച്ചു, പാചകം ചെയ്തു.
കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി ടോട്ടോചാന്‍ ഈ അനുഭവകഥയില്‍ നിറഞ്ഞു നില്‍ക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാര്‍ ടോട്ടോചാനെ നെഞ്ചിലേറ്റിയത് ഒരു സാധാരണ അനുഭവകഥ എന്ന നിലക്കായിരുന്നില്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങള്‍ നിറഞ്ഞ ഒരു വിദ്യാഭ്യാസ പുസ്തകം എന്ന നിലക്കാണ്. കുട്ടികളുടെ ആത്യന്തികമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്ന പല ബോധനരീതികളും കൊബായാഷി മാസ്റ്റര്‍ തന്റെ വിദ്യാലയത്തില്‍ നടപ്പിലാക്കി.

ഇന്ന് പല രാജ്യങ്ങളിലേയും അധ്യാപന പരിശീലന കോളേജുകളില്‍ ഒരു പഠന വിഷയമാണ് ഈ പുസ്തകം. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല മുതിര്‍ന്നവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം. നാഷണല്‍ ബുക് ട്രസ്റ്റ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് അന്‍വര്‍ അലിയാണ്.
ടോട്ടോചാന്‍ ഓണ്‍ലൈനില്‍ വാങ്ങാം
Content Highlights: Totto-Chan: The Little Girl at the Window Malayalam Book