ദ്യാവസാനം ഭീതിയുടെയും നിഗൂഢതയുടെയും അന്തരീക്ഷം നിലനിര്‍ത്തുന്ന മികച്ച വായനാനുഭവമാണ് യുവ എഴുത്തുകാരി ശ്രീപാര്‍വതിയുടെ ഏറ്റവും പുതിയ നോവല്‍ 'വയലറ്റ് പൂക്കളുടെ മരണം'. അലീന ബെന്‍ എന്ന പെണ്‍കുട്ടിയുടെ മാനസിക ലോകങ്ങളിലൂടെ നടത്തുന്ന സാഹസികയാത്രയാണ് ഈ രചന. 

ബ്ലൂ ഗാര്‍ഡന്‍ ഏഴാം വില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് അലീന ബെന്‍ ജോണ്‍. ഒരപകടം കാരണം അവളിപ്പോള്‍ വീല്‍ചെയറിലാണ് ജീവിക്കുന്നത്. ത്രില്ലര്‍ സീരിസുകളും നോവലുകളും ഇഷ്ടപ്പെടുന്ന അവളുടെ ഇപ്പോഴത്തെ സന്തോഷം കിടക്കയോടു ചേര്‍ന്നുള്ള ചില്ലുജനാലയിലൂടെ കാണുന്ന അപ്പുറത്ത് വില്ലയുടെ ബാല്‍ക്കണിയാണ്. 

ആ ഒളിഞ്ഞുനോട്ടം കുറ്റകരമാണെന്ന് അവള്‍ക്കറിയാം. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റ ദ റിയര്‍ വിന്‍ഡോ എന്ന സിനിമ കണ്ടതിനു ശേഷം, ആ ബാല്‍ക്കണിയുള്ള വില്ലയില്‍ അവള്‍ ഒരു കൊലപാതകം പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അറംപറ്റിയപോലെ അപ്പുറത്തെ വീട്ടില്‍ ഒരു മരണം നടന്നു. പോലീസ് ആത്മഹത്യയെന്നു വിധിയെഴുതിയ ആ മരണം കൊലപാതകമാണെന്ന് അലീന വിശ്വസിച്ചു. വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് ആ രഹസ്യം തേടിയുള്ള അലീനയുടെ യാത്ര അവളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിച്ചു. 

ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പുതിയ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവല്‍. ക്രൈം ത്രില്ലര്‍ നോവലുകളുടെ പരമ്പരാഗത കഥാപറച്ചിലുകളില്‍ നിന്ന് മാറിയാണ് ശ്രീപാര്‍വതി ഈ കഥ പറയുന്നത്. മികച്ച വായനാനുഭവം സൃഷ്ടിക്കുന്ന നോവല്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 250 രൂപയാണ് പുസ്തകത്തിന്റെ വില.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Sreeparvathy new Malayalam book Mathrubhumi Books