ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് ഷെര്‍ലക് ഹോംസ് എന്ന ഡിറ്റക്ടീവ്. കുറ്റാന്വേഷണ കഥകളുടെ ഭാവുകത്വത്തെ മാറ്റിമറിക്കുകയും സര്‍ഗാത്മകവും ശാസ്ത്രീയവുമായ നിരീക്ഷണങ്ങളും അപഗ്രഥനങ്ങളും കൊണ്ട് സവിശേഷമായി വേറിട്ടുനില്‍ക്കുകയും ചെയ്യുന്ന കഥകളായിരുന്നു ഷെര്‍ലക് ഹോംസ് കഥകള്‍.

മരണമടഞ്ഞ നായകനെ വായനക്കാരുടെ അസാധാരണമായ സമ്മര്‍ദംകൊണ്ട് കോനന്‍ ഡോയലിന് പുനഃസൃഷ്ടിക്കേണ്ടിവന്നിട്ടുണ്ട് എന്നതില്‍നിന്നുതന്നെ ഷെര്‍ലക് ഹോംസിന്റെ ജനപ്രീതി വ്യക്തമാകുന്നുണ്ട്. നൂറ്റാണ്ട് പിന്നിട്ടിട്ടും പുതുമയും ഉദ്വേഗവും ഒട്ടും കുറയാതെ നില്‍ക്കുന്നു എന്നത് ഹോംസ് കഥകളുടെ സവിശേഷതയാണ്. പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനായ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഈ കുറ്റാന്വേഷണ പരമ്പരക്ക് നിരവധി പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്.  ഷെര്‍ലക് ഹോംസിനെ കഥാപാത്രമാക്കി 56 കഥകളും നാല് നോവലുകളുമാണ് കോനന്‍ ഡോയ്ല്‍  എഴുതിയിരുന്നത്. എന്നാല്‍ ഹോംസ് ആരാധകരായ ഗവേഷകര്‍ നാല് കഥകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. 

മലയാളത്തില്‍ ഇന്നേവരെ പ്രസിദ്ധീകരിക്കാത്ത, പ്രാതല്‍നേരത്തെ കത്ത്, കാണാതായ സ്‌പെഷ്യല്‍ ട്രെയിന്‍, പരേതന്റെ വാച്ചുകള്‍, പോലീസ് തിരയുന്നവര്‍ എന്നീ നാല് ഹോംസ് കഥകളും ഹോംസ് കഥാപാത്രമായി വരുന്ന രണ്ട് നാടകങ്ങളും ഉള്‍പ്പെടുത്തിയ സമ്പൂര്‍ണ ഹോംസ് സമാഹാരമാണ്  മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം. 

book
പുസ്തകം വാങ്ങാം

മലയാള സാഹിത്യത്തില്‍ കുറ്റാന്വേഷണ രചനകള്‍ക്ക് ഏറ്റവും വലിയ പ്രചോദനം ഹോംസ് കഥകള്‍തന്നെയായിരുന്നു. ആഖ്യാനശൈലിയുടെ ലാളിത്യവും ഓരോ വരിയിലും ഉദ്വേഗവും നിഗൂഢതയും നിലനിര്‍ത്തുവാനുള്ള കോനന്‍ ഡോയലിന്റെ കഴിവും മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പരിഭാഷയില്‍ പിന്തുടരാന്‍ കഴിഞ്ഞിട്ടുണ്ട്.    മികച്ച അച്ചടി ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. പത്ത് പുസ്തകങ്ങള്‍ അടങ്ങിയ ഈ സമ്പൂര്‍ണ കൃതികള്‍ക്കൊപ്പം ഷെര്‍ലക് ഹോംസ് കേരളത്തില്‍ എന്ന മലയാള ചെറുകഥകളുടെ സമാഹാരവും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Sherlock Holmes complete collection Malayalam Mathrubhumi Books