The Fall of a Sparrow is a work of literary greatness
Kartik Shanker

ക്കാലത്തെയും മികച്ച പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും ഇന്ത്യയുടെ ബേര്‍ഡ് മാനുമായ സാലിം അലിയുടെ ആത്മകഥയാണ് ഒരു കുരുവിയുടെ പതനം.

ആധുനികമായ യാതൊരു സാങ്കേതികസൗകര്യങ്ങളും ഇല്ലാതിരുന്ന ഒരുകാലത്ത്, പക്ഷികളുടെ ജീവിതത്തെ സമഗ്രമായി അന്വേഷിക്കുവാന്‍ വനങ്ങളിലും പര്‍വതങ്ങളിലും മണലാരണ്യങ്ങളിലും കടല്‍ത്തീരങ്ങളിലും സമതലഭൂമിയിലുമൊക്കെ സാലിം അലി അലഞ്ഞുനടന്നു. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും. നിരവധി പ്രതിസന്ധികളിലൂടെ സാഹസികമായ അന്വേഷണം. 

ശാസ്ത്രീയമായ സൂക്ഷ്മതയും സത്യസന്ധതയും പുലര്‍ത്തിയ ആ അന്വേഷണം ലോകതലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടു. ഒപ്പം, പ്രകൃതി-വനം-വന്യജീവി സംരക്ഷണത്തിന്റെ ഹരിതസന്ദേശവും സാലിം അലി തന്റെ ജീവിതത്തിലൂടെ നല്കിക്കൊണ്ടിരുന്നു. തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍, പ്രായം എണ്‍പതു കഴിഞ്ഞ വേളയില്‍, എഴുതിത്തുടങ്ങിയ ആത്മകഥാപരമായ ഈ ഗ്രന്ഥം, അദ്ദേഹം വിടവാങ്ങുന്നതിന് രണ്ടുവര്‍ഷം മുന്‍പ് പ്രകാശിതമായി.

ഇന്ന് ലോകമാകെ ഈ പുസ്തകം വായിക്കപ്പെടുന്നു. ബേര്‍ഡ് മാന്‍ ഓഫ് ഇന്ത്യ എന്നത് സാലിം അലിയുടെ വിശേഷണമല്ല, പര്യായമാണ്. വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നിരീക്ഷണത്തിന് ഇന്ത്യയില്‍ അടിസ്ഥാനമിട്ടത് സാലിം അലി ആയിരുന്നു.

Salim Ali
പുസ്തകം വാങ്ങാം

1896 നവംബര്‍ 12-ന് മുംബൈയിലാണ്  ഡോ. സാലിം അലി ജനിച്ചത്. വംശനാശം സംഭവിച്ചുവെന്ന് ലോകം വിലയിരുത്തിയ ബയാഫിന്‍ പക്ഷിയെ കുമയൂണ്‍ മലനിരകളില്‍നിന്ന് അദ്ദേഹം കണ്ടെത്തി. സാലിം അലിയുടെ ഇടപെടല്‍ മൂലമാണ് സൈലന്റ് വാലി നാഷനല്‍ പാര്‍ക്കും ഭരത്പൂര്‍ പക്ഷി സങ്കേതവും നിലവില്‍ വന്നത്. 

'ഒരു കുരുവിയുടെ പതനം' എന്ന ആത്മകഥയ്ക്ക് പുറമെ ബുക്ക് ഓഫ് ഇന്ത്യന്‍ ബേര്‍ഡ്‌സ് ആണ് മറ്റൊരു പ്രധാന കൃതി. 1958- ല്‍ പത്മഭൂഷണും 1976-ല്‍ പത്മവിഭൂഷണും അടക്കം നിരവധി ബഹുമതികളും രാജ്യാന്തര പുരസ്‌കാരങ്ങളും ആ പ്രതിഭയെ തേടിയെത്തി. 1987-ല്‍ 91-ാം വയസില്‍ അദ്ദേഹം അന്തരിച്ചു.

Content Highlights: Salim Ali autobiography Malayalam