Prince of Patliputraര്യന്മാരുടെ നാടായ ഭാരതവര്‍ഷത്തിലെ രണ്ടാമത്തെ ചക്രവര്‍ത്തിയായ ബിന്ദുസാരന്‍ തന്റെ തലസ്ഥാനനഗരമായ പാടലീപുത്രത്തില്‍ വാണരുളുന്നു. അന്‍പതു വര്‍ഷം മുന്‍പ്, അദ്ദേഹത്തിന്റെ പിതാവ് ചന്ദ്രഗുപ്തമൗര്യനാണ് ഗുരു ചാണക്യന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ആ വിശാലസാമ്രാജ്യത്തിന് അടിത്തറ പാകിയത്. എന്നാല്‍ സാമ്രാജ്യത്തിന്റെ കീര്‍ത്തിയും സമ്പത്തും അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. ദുരൂഹമായ രോഗം മൂലം ചക്രവര്‍ത്തിയുടെ ആരോഗ്യം ക്ഷയിച്ചതോടെ രാജ്യത്ത് കലഹങ്ങളും കലാപങ്ങളും പ്രശ്‌നങ്ങളും തലപൊക്കിത്തുടങ്ങി. 

ചക്രവര്‍ത്തിയുടെ തൊണ്ണൂറ്റിയൊന്‍പത് പുത്രന്മാരില്‍ ആരായിരിക്കും അനന്തരാവകാശി? ഭാരതവര്‍ഷത്തെ ഒരിക്കല്‍ക്കൂടി നയിക്കാന്‍ പ്രാപ്തനായ യോദ്ധാവായി ഒരു രാജാവിന്റെ ഉദയത്തിനായി നാട് കാത്തിരിക്കുകയാണ്. ബിന്ദുസാരന്റെ അപ്രീതിക്ക് ഏറ്റവും കൂടുതല്‍ വിധേയനായിട്ടുള്ള യുവരാജാവ് അശോകന് തന്റെ പിതാമഹന്റെ കാലടികള്‍ പിന്തുടരാന്‍ സാധിക്കുമോ? കൊട്ടാരത്തിലെ കാര്യക്കാരന്‍ മാത്രമായിരുന്ന രാധാഗുപ്തന്‍ അതിന് പ്രേരകമാകുമോ, ഒരിക്കല്‍ ചക്രവര്‍ത്തിക്കും ജനങ്ങള്‍ക്കും ചാണക്യന്‍ പ്രേരകമായിരുന്നതുപോലെ? 

ഒരു സുവര്‍ണകാലഘട്ടത്തിന്റെ അപചയവും അത്യാര്‍ത്തിയുടെയും അവ്യവസ്ഥയുടെയും ആരംഭവുമാണ് ഈ നോവലിലെ പ്രതിപാദ്യം. കൂടാതെ അനന്തരാവകാശികളുടെ നിഗൂഢതാത്പര്യങ്ങളും. അശോകന്റെ കഥയും അതിന് അന്‍പതു വര്‍ഷം മുന്‍പു നടന്ന കഥയും ഇടകലര്‍ത്തി വിധിക്കു വിധേയനായ ഒരു മനുഷ്യന്റെ സവിശേഷ ജീവിതത്തിലെ നാടകീയ സംഭവങ്ങളെ അസാധാരണമിഴിവോടെ ആഖ്യാനം ചെയ്തിരിക്കുന്നു.

അശോകത്രയം ഗ്രന്ഥപരമ്പരയിലെ ഒന്നാമത്തെ പുസ്തകം. റോയി കുരുവിളയുടെ പരിഭാഷ. മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന പുസ്തകം വെബ്‌സൈറ്റിലും ബുക്‌സ്റ്റാളുകളിലും ലഭ്യമാണ്.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Prince of Patliputra: The Asoka Trilogy Book Malayalam Mathrubhumi Books