പൂവും പുഴയും, കൂട്ടക്ഷരം, പ്രണയസഞ്ചാരത്തില്‍, ചെറിയ ചെറിയ മീനുകളും വലിയ മത്സ്യങ്ങളും, തള്ളക്കുരങ്ങും പുള്ളിപ്പുലിയും, ബഹുമാന്യനായ പാദുഷ, നീലത്തടാകത്തിലെ നിധി തുടങ്ങിയ കൃതികള്‍ സമ്മാനിച്ച എഴുത്തുകാരനും കൗണ്‍സലറുമാണ് എന്‍.പി. ഹാഫിസ് മുഹമ്മദ്. മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ അദ്ദേഹത്തിന്റെ പുതിയ പുസ്തകമാണ് 'പഠിക്കാനും പരീക്ഷ എഴുതാനും പഠിക്കാം'. 

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ പുസ്തകം മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠിക്കാന്‍ പഠിക്കുക, പഠിക്കുന്നത് മറക്കാതിരിക്കാന്‍, പഠിക്കാനൊരു പുതുത്രന്തം, സയന്‍സ് പഠിക്കുമ്പോള്‍, ഭാഷാപഠനത്തിന്റെ പ്രാധാന്യം, കണക്കിന്റെ അദ്ഭുതലോകം, പരീക്ഷയ്ക്ക് പഠിക്കുമ്പോള്‍, പരീക്ഷ എഴുതുമ്പോള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെല്ലാം പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സഹോദരങ്ങളായ ബുസാട്ടോ ഹുന്താപ്പി അവരുടെ കൂട്ടുകാരായ മരംകൊത്തി തക്കോഡക്കോപൂച്ചക്കുട്ടി മാമി എന്നീ നാല്‍വര്‍ സംഘത്തിന് പഠനവും പരീക്ഷയും എളുപ്പമാക്കാനും വിജയിക്കാനുമുള്ള തന്ത്രങ്ങളും മന്ത്രങ്ങളും നുറുങ്ങുവിദ്യകളും ഉസ്താദ് പെഡ്രോ എന്ന ഗുരുനാഥന്‍ രസകരമായി പരിചയപ്പെടുത്തുകയാണ്. കഥപോലെ അവതരിപ്പിക്കുന്ന നാല്‍വര്‍സംഘത്തിന്റെ യാത്രകള്‍ വിദ്യാര്‍ഥികള്‍ക്കെന്നും കൈമുതലാണ്.


 പഠിക്കാനും പരീക്ഷ എഴുതാനും പഠിക്കാം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Padikkanum pareeksha ezhuthanum padikkam by N.P Hafis Muhammad