
ഞാന്‍ നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു... ഈ നിമിഷത്തില്‍ ഞാനും നിങ്ങളും തമ്മില്‍ എന്തോ ചിലത് ഉരുത്തിരിയുന്നുണ്ട്. ഞാന്‍ പോയ് മറയും, നിങ്ങളും പോയ് മറയും, എന്നാല്‍ ആ ഉരുത്തിരിയുന്നത് ഇവിടെയുണ്ടാകും... നിങ്ങള്‍ പോയി മറഞ്ഞാലും നിങ്ങളാരെയെങ്കിലും സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ ആ സ്‌നേഹം അലയൊലി സൃഷ്ടിക്കുകയും അതെന്നെന്നും നിലനിന്നുകൊണ്ടിരിക്കുകയും ചെയ്യും. അതിനൊരിക്കലും അപ്രത്യക്ഷമാവാന്‍ കഴിയില്ല.'
ഏഴു ദിവസത്തെ തീവ്രമായ ആത്മീയാനുഭവങ്ങള്‍ക്കു ശേഷം ഞാന്‍ പൂന്തോട്ടത്തില്‍ ചെന്നു... ഞാന്‍ അവിടേയ്ക്കു കടന്ന നിമിഷത്തില്‍ എല്ലാം തേജോമയമായി...ആ കൃപാനുഗ്രഹം അവിടമൊട്ടാകെ പരന്നു... ഞാന്‍ ആദ്യമായി ആ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു...ഇലകളുടെ പച്ചപ്പും, അവയിലെ ജീവനും, ജീവരസം വരെയും എനിക്ക് ആസ്വദിക്കുവാന്‍ സാധിച്ചു...ആ പൂന്തോട്ടം ആകെ സജീവമായതു പോലെ...ചെറു പുല്‍ക്കൊടികള്‍ വരെ അതി സുന്ദരമായിരുന്നു...ഞാന്‍ ചുറ്റും നോക്കി...ഒരു മരം മാത്രം അത്യുജ്ജ്വലമായ പ്രകാശം വമിപ്പിക്കുന്നതായി തോന്നി... ആ മരച്ചുവട്ടിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെടുകയായിരുന്നു..അത് ഞാന്‍ തിരഞ്ഞെടുത്തതായിരുന്നില്ല...ദൈവം സ്വയം തിരഞ്ഞെടുത്തതായിരുന്നു...ഞാന്‍ ആ മരച്ചുവട്ടിലിരുന്നപ്പോള്‍ എന്റെ ചിന്തകള്‍ ശാന്തമായി... ഈ പ്രപഞ്ചം മുഴുവന്‍ തേജോമയമായി..
ഓഷോ. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ ഭഗവാന്‍ രജനീഷ് എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയ ഗുരു. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യന്‍ എന്ന നിലയില്‍ പ്രസിദ്ധനായ രജനീഷ് ഇന്ത്യയിലും അമേരിക്കയിലുമായി ജീവിച്ചിരുന്നു. അല്‍പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു. ലൈംഗികതയിലൂടെ ആത്മീയതയുടെ പരമപദപ്രാപ്തിയിലേക്ക് (മോക്ഷം ) എത്തിച്ചേരാം എന്നുള്ള സങ്കല്‍പ്പത്തിന്റെ ആധുനിക വക്താവ് കൂടി ആയിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും ഊര്‍ജ്ജസ്വലനും ആധുനികനും മാനുഷികനുമായ ആത്മീയഗുരുവിന്റെ ആത്മകഥ വായിക്കാം.
Content Highlights: Osho Rajneesh Malayalam autobiography