ലയാള നാടകലോകത്തെ അസാധാരണ പ്രതിഭയാണ് എന്‍.എന്‍. പിള്ള. വികാരവും വിചാരവും വിശപ്പുമുള്ള സാധാരണമനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് ഉന്നയിച്ച ചോദ്യങ്ങളുടെ പരമ്പരയാണ് അദ്ദേഹത്തിന്റെ നാടകങ്ങള്‍. നാടകരചനയുടെ ആഴവും ശക്തിയും അനുഭവിപ്പിക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങളുടെ സമാഹാരമാണ് 'എന്‍.എന്‍.പിള്ളയുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍' എന്ന പുസ്തകം. 

ക്രോസ്ബെല്‍റ്റ്, കണക്ക് ചെമ്പകരാമന്‍, ഈശ്വരന്‍ അറസ്റ്റില്‍, വിഷമവൃത്തം, ഞാന്‍ സ്വര്‍ഗത്തില്‍, കാപാലിക, ഗറില്ല, ഭാവത്രയം, മന്വന്തരം, സുപ്രീംകോര്‍ട്ട്, ദി പ്രസിഡന്റ്, ഡാം, ദ ജഡ്ജ്മെന്റ് എന്നിങ്ങനെയുള്ള നാടകങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 

കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വം കാണുകയും ആ കാഴ്ചയിലൂടെ ആത്മവിചാരണ നടത്തുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് എന്‍.എന്‍. പിള്ളയുടെത്. ഇരുപതാംനൂറ്റാണ്ടിലെ മലയാളസമൂഹത്തിന്റെ നടുംപുറത്തു വീണ ചാട്ടവാറായിരുന്നു എന്‍.എന്‍. പിള്ള എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് വിശേഷിപ്പിച്ചത്. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: N.N.Pillayude Thiranjedutha Natakangal