ലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ അപൂര്‍വ യാത്രാപുസ്തകം. എം.ടിക്ക് മാത്രം സ്വന്തമായ ഭാഷയില്‍ അതിമനോഹരമായ യാത്രാവിവരണങ്ങള്‍. രാഷ്ട്രീയവും സാഹിത്യവും സംസ്‌കാരവും ചരിത്രവും നിറയുന്ന മൂന്ന് യാത്രകള്‍. 

ഫിന്‍ലണ്ടിന്റെ തുറസ്സായ കര്‍ഷകസമൃദ്ധിയില്‍നിന്നും ജര്‍മന്‍ നാസി പീഡനകേന്ദ്രമായ ബുഹന്‍വാള്‍ഡിലെ കണ്ണീരും ചോരയും വിലാപവുമുറഞ്ഞുകിടക്കുന്ന ഓര്‍മകളിലേക്കുള്ള അസ്വസ്ഥജനകമായ യാത്രയുടെ രേഖയായ 'മനുഷ്യര്‍ നിഴലുകള്‍', അമേരിക്കയിലെ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ മനുഷ്യരുടെയും ജീവിതത്തിന്റെയും സ്മൃതിചിത്രങ്ങളായ 'ആള്‍ക്കൂട്ടത്തില്‍ തനിയെ', ചൈനയിലെ എഴുത്തുകാരോടൊപ്പം പങ്കിട്ട ദിവസങ്ങളുടെ ഓര്‍മകളും രാഷ്ട്രീയ സാഹിത്യ നിലപാടുകളുമൊക്കെ നിറഞ്ഞ 'വന്‍കടലിലെ തുഴവള്ളക്കാര്‍' എന്നിങ്ങനെ വ്യത്യസ്തമായ മൂന്നു യാത്രാവിവരണങ്ങളുടെ സമാഹാരം. എം.ടിയുടെ യാത്രകളുടെ പുസ്തകം.

mt
പുസ്തകം വാങ്ങാം

"എല്ലാ വന്‍നഗരങ്ങളുടെയും മുഖച്ഛായ ഏറക്കുറെ ഒന്നാണെന്നു തോന്നുന്നു. ഫുട്പാത്തുകളിലൂടെ ധൃതിയില്‍ പ്രവഹിക്കുന്ന ജനങ്ങള്‍, തിയേറ്ററുകളുടെയും കണ്‍സെര്‍ട്ട് ഹാളുകളുടെയും പരിസരങ്ങളില്‍ സായാഹ്നങ്ങളില്‍ അലസമായി തങ്ങിനില്‍ക്കുന്ന യുവാക്കള്‍, വൈദ്യുതപ്രഭ പുരണ്ട വീഥികളുടെ ഓരത്തിലൂടെ കെട്ടിപ്പിടിച്ചും ചുംബിച്ചും കടന്നുപോകുന്ന ഇണകള്‍- എല്ലാം ആ വലിയ മുഖത്തിന്റെ സുപരിചിതമായ വരകളും കുറികളും തന്നെ."

-എം.ടി

എം.ടിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: MT Vasudevan Nair New Malayalam Book Mathrubhumi Books