books
പുസ്തകം വാങ്ങാം

1969 മുതല്‍ 2020 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് സാഹിത്യ മത്സരത്തില്‍ സമ്മാനിതമായ കഥകളുടെ അപൂര്‍വ സമാഹാരം. മലയാളത്തിലെ വിവിധ തലമുറയില്‍പ്പെട്ട എഴുത്തുകാരുടെ കഥകള്‍. എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപരുമായ സുഭാഷ് ചന്ദ്രനാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

കുറ്റമറ്റ കലാസൃഷ്ടികളുമായി ആരും രംഗ്രപ്രവേശം ചെയ്യുന്നില്ല. അതുകൊണ്ട് എടുത്തുപറഞ്ഞ തെറ്റുകളെപ്പറ്റി ഓര്‍ത്ത് നിങ്ങള്‍ നിരാശരാകേണ്ടതില്ല. പരിമിതികള്‍ അറിയുകയാണല്ലോ വികാസത്തിന്റെ ആദ്യഘട്ടം.
-എം.ടി. വാസുദേവന്‍ നായര്‍

കഥയുടെ അര്‍ഥമെന്താണ്, ലക്ഷ്യമെന്താണ്, സന്ദേശമെന്താണ് എന്ന ചോദ്യങ്ങള്‍ ഇടയ്ക്കിടയ്ക്ക് ചിലര്‍ നിങ്ങളുടെ നേര്‍ക്ക് തൊടുത്തുവിടും. ഉത്തരം പറയുവാന്‍ ഒരുമ്പെട്ടുപോവരുത്. കഥ പറയല്‍ മാത്രമാണ് നിങ്ങളുടെ തൊഴില്‍.
-മാധവിക്കുട്ടി

നാളത്തെ തലമുറയുടെ ഇന്നത്തെ നേര്‍ത്ത ശബ്ദം കേള്‍ക്കാം. ഈ നേര്‍ത്ത ശബ്ദവുമായി വന്നവരാണ് പിന്നീട് പലേടത്തും കൊടുങ്കാറ്റായത്.
-എന്‍.പി. മുഹമ്മദ്

'എഴുതിത്തുടങ്ങുന്നവരോട്' എന്നപോലൊരു കുറിപ്പ് നൂറ്റിയിരുപതാം വയസ്സില്‍ നോബല്‍ സമ്മാനവും വാങ്ങിയിട്ടിരിക്കുന്ന കാലത്തു കണ്ടാലും ആര്‍ത്തിയോടെ വായിച്ചുനോക്കാന്‍ കഴിയുന്നവനാണ് യഥാര്‍ഥ എഴുത്തുകാരന്‍

-സക്കറിയ

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Mathrubhumi Weekly Vishuppathippu stories collection Mathrubhumi Books