ഞാനും ഒരു കഴുകനാണ്

സുഗതകുമാരി
വില: 170 രൂപ

വിവിധ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ച് സുഗതകുമാരി രചിച്ച ലേഖനങ്ങള്‍. നിയമാതീതമായി പ്രവര്‍ത്തിക്കാന്‍ ഒരു ഭരണകൂടത്തിനും അധികാരമില്ലെന്ന് വിരല്‍ ചൂണ്ടുന്നവയാണ് ഇവ ഓരോന്നും. മൂന്നാറിലെ വനഭൂമി, പൂയംകുട്ടിയിലെ റോഡ് വെട്ട്, ആനക്കൊലകള്‍, അതിരപ്പിള്ളി, ആറന്മുള വിമാനത്താവളം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രിയുടെ തൂലിക ക്ഷോഭിക്കുന്ന കാഴ്ച.

'ഞാനും ഒരു കഴുകനാണ് 'വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 

ഭാരതീയ സാംസ്‌കാരിക പാരമ്പര്യം

എന്‍.ഇ. ബാലറാം
വില: 160 രൂപ

യുക്തിയോടു കൂടിയ തര്‍ക്കമാണ് ഭാരതീയ ചിന്താ പദ്ധതികളുടെ അടിത്തറയെന്ന് വിശ്വസിച്ച എന്‍.ഇ. ബാലറാം രചിച്ച ഭാരതീയ ദര്‍ശന ചരിത്രം. 'സൈന്ധവ സംസ്‌കാരത്തിന്റെ കാലംതൊട്ട് ആധുനിക യുഗം വരെ ഇന്ത്യന്‍ സമൂഹവും സംസ്‌കാരവും എങ്ങനെ വളര്‍ന്നുവെന്ന് വിശദമാക്കുന്നുവെന്നും ഭൂതകാല പാരമ്പര്യം സ്വായത്തമാക്കി ആധുനിക തൊഴിലാളിവര്‍ഗ സമൂഹവും സംസ്‌കാരവും രൂപപ്പെടുത്താനും ഹിന്ദുത്വം പോലുള്ള അപകടകാരി ചിന്താഗതികളെ എതിര്‍ത്തു തോല്‍പ്പിക്കാനും ഈ ഗ്രന്ഥം സഹായിക്കുന്നുവെന്നും അവതാരികയില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട്.

'ഭാരതീയ സാംസ്‌കാരിക പാരമ്പര്യം' വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 

സെല്ലുലോയ്ഡ് സ്വപ്നാടകന്‍

രാമചന്ദ്ര ബാബു
വില: 400 രൂപ

മലയാളത്തിലെ സമാന്തര സിനിമകളുടെയും കമേഴ്‌സ്യല്‍ സിനിമകളുടെയും ചരിത്ര പരിണാമങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ക്യാമറാമാന്‍ രാമചന്ദ്ര ബാബു എഴുതിയ ഓര്‍മകളുടെ പുസ്തകം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ത്തന്നെ ഏറെ ശ്രദ്ധ നേടിയ ഈ അനുഭവക്കുറിപ്പുകള്‍ മലയാളത്തിലെ നാഴികക്കല്ലുകളായ പല സിനിമകളോടൊപ്പം ആ കാലത്തിന്റെയും സര്‍ഗാത്മക ചരിത്ര രേഖയാണ്.

അഫ്ഗാനിസ്താന്‍ ഒരു അപകടകരമായ യാത്ര

ജോമോന്‍ ജോസഫ്
വില: 200 രൂപ

യുദ്ധങ്ങളും ഭീകരാക്രമണങ്ങളും വംശീയ പോരാട്ടങ്ങളും അഴിഞ്ഞാടുന്ന അഫ്ഗാനിസ്താനിലൂടെ അതി സാഹസികമായി നടത്തിയ യാത്രയുടെ അനുഭവക്കുറിപ്പുകള്‍. സത്യസന്ധവും മനസ്സിലാക്കാനാകുന്നതുമായ ആഖ്യാന രീതി പുലര്‍ത്തുമ്പോഴും അഫ്ഗാനിസ്താന്റെ നിഗൂഢവും സങ്കീര്‍ണവുമായ യാഥാര്‍ഥ്യങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ വിജയം വരിച്ചിരിക്കുന്നുവെന്ന് അവതാരികയില്‍ ശശി തരൂര്‍.

'അഫ്ഗാനിസ്താന്‍ ഒരു അപകടകരമായ യാത്ര' വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക