ലയാളത്തിലെ ഏറ്റവും സമ്പന്നവും ജനപ്രിയവുമായ സാഹിത്യശാഖയാണ് ബാലസാഹിത്യം. മലയാളത്തിലെ ബാലസാഹിത്യത്തിന് ഒരു നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ടെങ്കിലും ഏറ്റവും ജനപ്രിയമായത് 1970 കള്‍ക്ക് ശേഷമാണ്. നിരവധി ജനപ്രിയ കൃതികള്‍ അക്കാലഘട്ടത്തില്‍ മലയാളത്തിലുണ്ടായി. പുതിയ ബാലസാഹിത്യകാരന്മാര്‍ രംഗപ്രവേശനം ചെയ്തു. അക്കൂട്ടത്തില്‍ മലയാള ബാലസാഹിത്യത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരനാണ് കെ.വി രാമനാഥന്‍.

മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച നിരവധി പുസ്തകങ്ങള്‍ കെ.വി രാമനാഥന്‍ രചിച്ചു. അക്കൂട്ടത്തില്‍ ഏറ്റവും ജനപ്രിയമായ രണ്ട് പുസ്തകങ്ങളാണ് അത്ഭുതവാനരന്മാരും അത്ഭുതനീരാളിയും. 1986ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച അത്ഭുത വാനരന്മാര്‍ ഒരു വാരികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച കാലത്ത് തന്നെ കുട്ടികളുടെ ആവേശപൂര്‍ണമായ സ്വീകരണം ഏറ്റുവാങ്ങിയിരുന്നു. ബാലസാഹിത്യ കൃതികളുടെ ചരിത്രത്തില്‍ അത്ഭുതം സൃഷ്ടിച്ച പുസ്തകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുസ്തകത്തിന് ഇന്നും ഏറെ ആരാധകരുണ്ട്.

vanaran
പുസ്തകം വാങ്ങാം

അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമൊപ്പം സ്‌കൂളില്‍ നിന്ന് വിനോദയാത്രാ പോയ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും. രാത്രി കാടിന് നടുവില്‍ വെച്ച് വണ്ടി കേടായതിനെത്തുടര്‍ന്ന് ഇരുവരും പുറത്തിറങ്ങുന്നു. കൂട്ടം തെറ്റിപ്പോയ ഇരുവരും കാട്ടില്‍ അലയുന്നു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പ്രതാപന്റെ കൈയിലും തുടര്‍ന്ന് പഞ്ചവന്‍ കോട്ടയിലുമാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണത്തിന് ഇരുവരെയും വിധേയരാക്കുന്നു. 

എന്നാല്‍ മിടുമിടുക്കരായ അപ്പുക്കുട്ടനും ഗോപിയും അവിടെനിന്നും രക്ഷപ്പെട്ട് പല സ്ഥലങ്ങളിലൂടെ സ്വന്തം നാട്ടിലെത്തുകയും മനുഷ്യജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യുന്ന കഥയാണ് അത്ഭുതവാനരന്മാരില്‍ കെ.വി രാമനാഥന്‍ പറയുന്നത്. കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റിന്റെ അവാര്‍ഡുള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ ഈ പുസ്തകത്തെ തേടിയെത്തിയിരുന്നു. 

neerali
പുസ്തകം വാങ്ങാം

അത്ഭുതവാനരുടെ വിജയത്തെ തുടര്‍ന്ന് അതിന്റെ രണ്ടാം ഭാഗമായി കെ.വി രാമനാഥന്‍ രചിച്ച അത്ഭുത നീരാളിയും അക്കാലത്ത് വന്‍ ഹിറ്റായി മാറുകയുണ്ടായി. കരയില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യന്‍ജലജീവിയായി മാറിയാല്‍ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക. കുട്ടിവായനക്കാരെ വിസ്മയിപ്പിക്കുന്ന ഈ കഥയാണ് അത്ഭുത നീരാളി പറഞ്ഞത്. 

ഇവയ്ക്ക് പുറമെ അപ്പുക്കുട്ടനും ഗോപിയും, മാന്ത്രികപ്പൂച്ച, കുട്ടികളുടെ ശാകുന്തളം, അത്ഭുതനീരാളി, അദൃശ്യമനുഷ്യന്‍, കമാന്‍ഡര്‍ ഗോപി, ആമയും മുയലും തുടങ്ങി പല തലമുറകളിലെ കുട്ടികളേയും മുതിര്‍ന്നവരേയും വിസമയിപ്പിച്ച നിരവധി പുസ്തകങ്ങള്‍ കെ.വി രാമനാഥന്‍ രചിക്കുകയുണ്ടായി. കേന്ദ്ര കേരള അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

കെ.വി രാമനാഥന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: KV Ramanathan children's literature works Mathrubhumi Books