വന്റെ പ്രേമത്തിന്റെ ലഹരിയില്‍ വീഞ്ഞുണ്ടവരെപ്പോലെ അവര്‍ മദോന്മത്തരായി. ഉന്മാദിനികളെപ്പോലെ മുടി പിച്ചിവലിച്ചു. അവനായിരുന്നു അവര്‍ക്കെല്ലാം. സ്വര്‍ഗവും സ്‌നേഹവും നരകവും നാശവുമൊക്കെ. കാമുകിമാരെ തന്റെ നെഞ്ചിന്റെ ചൂടുള്ള മിടിപ്പില്‍ മാത്രം സൂക്ഷിക്കുന്ന ജനാഫ്രസ്സ്. ജനാഫ്രസ്സ് എന്ന ഭയങ്കരനായ കാമുകന്‍...

അതിതീവ്രമായ പ്രണയത്തിന്റെയും ഭയങ്കരമായ അതിന്റെ വഴികളുടെയും പ്രതികാരത്തിന്റെയും കഥയാണു ജനാഫ്രസ്. ജനാഫ്രസ് ഒരു ഭയങ്കര കാമുകനാണു. തനിക്ക് പ്രണയം തോന്നുന്ന ഉടലുകളെ തന്നിലേക്കാവാഹിക്കുന്നവന്‍, അവരെ പ്രണയത്തിന്റെയും രതിയുടെയും അനിര്‍വചനീയമായ മായാലോകം കാണിക്കുന്നവന്‍, മരിച്ചിട്ടും ഇരുന്നൂറ് വര്‍ഷങ്ങളിലേറെയായി അവിരാമം പ്രണയകേളികളാടുന്നവന്‍.

മൃത്യുവിന്റെ ദേശത്ത് 200 വര്‍ഷം ജീവിച്ച, ഏതു പെണ്ണിനെയും കാമിപ്പിക്കുന്ന അതീവസുന്ദരനും പ്രേമമാന്തികനുമായ, കൊടിയ പ്രേമത്തിന്റെ നേരങ്ങളില്‍ ഇളം യുവാവായി മറിമായം നടത്തുന്ന ജനാഫ്രസ്സിന്റെ കഥ. മൂര്‍ധന്യമുഹൂര്‍ത്തങ്ങളില്‍ രക്തമൂറ്റിക്കുടിച്ച് രതിയുടെ പരമാനന്ദത്തിലേറ്റുന്ന പ്രേതകാമുകസങ്കല്പമായും സ്വപ്നസംഗമങ്ങളിലൂടെ ഓജസ്സപ്പാടെ ചോര്‍ത്തിയെടുത്ത് പകരം സ്വര്‍ഗീയലഹരി നിറയ്ക്കുന്ന ഗന്ധര്‍വകാമുകനായും മറ്റും കൗമാരമനസ്സുകളിലേക്ക് വെളുവെളുത്ത കുഞ്ചിരോമക്കുതിരമേല്‍ പറന്നെത്തുന്ന ജനാഫ്രസ്സ്... മരണത്തോളമെത്തുന്ന നിത്യവിശുദ്ധമായ ഉടല്‍ പ്രേമത്തിന്റെ ആള്‍രൂപമായ ജനാഫ്രസ്സ് ...

ഇന്ദുമേനോന്റെ ഏറ്റവും പുതിയ നോവല്‍

ഇന്ദുമേനോന്‍ 

ഇതിവൃത്തിലെ പ്രത്യേകത കൊണ്ടും ശൈലിയിലെ പുതുമ കൊണ്ടും ശ്രദ്ധേയമാണ് ഇന്ദുമേനോന്റെ രചനകള്‍. 1980 ജൂണ്‍ 13 ന് കോഴിക്കോട് ജനിച്ചു. സംഗീതജ്ഞനായ ഉമയനല്ലൂര്‍ എസ്. ത്രിവിക്രമന്‍ നായരുടെയും വി. സത്യവതിയുടെയും മകള്‍.
 
ഉറൂബ് അവാര്‍ഡ്, മലയാള ശബ്ദം അവാര്‍ഡ്, ജനപ്രിയ പുരസ്‌കാരം, അങ്കണം ഇ. പി. സുഷമ എന്‍ഡോവ്മെന്റ്, കേരള സാഹിത്യ അക്കാദമി, ഗീതാഹിരണ്യന്‍ പുരസ്‌കാരം, കേന്ദ്രസാഹിത്യഅക്കാദമി-യുവ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍.

ഒരു ലെസ്ബിയന്‍ പശു, ഹിന്ദു ഛായയുള്ള മുസ്ലീം പുരുഷന്‍, സംഘ്പരിവാര്‍, ചുംബന ശബ്ദതാരാവലി, പ്രണയത്തെ കുറിച്ചൊരു വിചിത്ര പുസ്തകം തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Indu menon new Malayalam novel