ചില മനുഷ്യരെപ്പോലെ മറ്റൊരാളുണ്ടാവില്ല ഈ ഭൂമിയില്‍. കുഞ്ഞുണ്ണിമാഷ് അത്തരത്തിലൊരാളായിരുന്നു. ചെറിയ കവിതകളിലൂടെ ഗ്രാമീണമായ മൊഴികളിലൂടെ സംന്യാസത്തെ സ്പര്‍ശിച്ച നിര്‍മമതയിലൂടെ അദ്ദേഹം നമുക്ക് അപാരതയുടെയും വലിയ തത്ത്വങ്ങളുടെയും ആകാശം കാണിച്ചുതന്നു. ഫലിതത്തിലൂടെ പലപല പൊരുളുകളിലേക്കുള്ള ജാലകങ്ങള്‍ തുറന്നിട്ടു.

കുഞ്ഞുണ്ണിക്കവിതകള്‍ ഇങ്ങനെ ചെറുതാവാന്‍ കാരണം മാഷിന്റെ പൊക്കക്കുറവായിരിക്കണം. കുഞ്ഞുണ്ണിക്ക് കവിതയും ജീവിതവും രണ്ടല്ല. കവിതയില്‍നിന്നു വേര്‍പെട്ടാല്‍ കുഞ്ഞുണ്ണിക്കോ, കുഞ്ഞുണ്ണിയില്‍ നിന്നടര്‍ത്തിമാറ്റിയാല്‍ കുഞ്ഞുണ്ണിക്കവിതയ്‌ക്കോ നിലനില്പില്ല. പൊക്കമില്ലാത്തവനാണെന്നുവെച്ച് താനൊരു കുറഞ്ഞവനാണെന്ന ബോധം തെല്ലുമില്ലാ കുഞ്ഞുണ്ണിമാഷിന്...

ദാര്‍ശനിക ആശയങ്ങളിലുള്ള കവിതകള്‍ കൊണ്ടാണ് കുഞ്ഞുണ്ണി മാഷ് ആസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതിന്റെയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി 1927 മേയ് 10-ന് ആണ് കുഞ്ഞുണ്ണി ജനിയ്ക്കുന്നത്. തന്റെ വലപ്പാടുള്ള തറവാട്ടില്‍ 2006 മാര്‍ച്ച് 26-നു ലോകത്തോട് യാത്രയും പറഞ്ഞു.. കുഞ്ഞുണ്ണി മാഷിനെയും അദ്ദേഹത്തിന്റെ കുഞ്ഞു കവിതകളെയും മലയാളം ഉള്ള കാലത്തോളം ഒരാള്‍ക്കുമ മറക്കാന്‍ സാധിക്കില്ല. 

മലയാളത്തിലെ നിരവധി എഴുത്തുകാര്‍ക്കു മുന്നില്‍ അറിവുകൊണ്ടും പ്രതിഭകൊണ്ടും ഒരു നിലത്തെഴുത്തുകളരിയായി സ്വയം മാറിയ കുഞ്ഞുണ്ണിമാഷെന്ന നിസ്തുലവ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കാവ്യലോകത്തെക്കുറിച്ചും ഒരു കുഞ്ഞുണ്ണിക്കവിതപോലെ ലളിത സുന്ദരമായ ജീവിതത്തെക്കുറിച്ചും ഒരു ശിഷ്യന്റെ ഓര്‍മകളാണ് ഈ പുസ്തകം.

കുഞ്ഞുണ്ണി മാഷ്
പുസ്തകം വാങ്ങാം

മാഷിന്റെ എഴുത്തിലും ചിത്രരചനയിലും ഭക്ഷണത്തിലും യാത്രകളിലും സൗഹൃദത്തിലും വാത്സല്യത്തിലും ഇഷ്ടങ്ങളിലും അനിഷ്ടങ്ങളില്‍പ്പോലും ഉള്ള അസാധാരണത്വവും കൗതുകവും ഈ ഓര്‍മകളെ പ്രിയപ്പെട്ടതാക്കുന്നു. ഒപ്പം, അപൂര്‍വചിത്രങ്ങളും.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: In Memories Of kunjunni mash Malayalam Book Mathrubhumi Books