സൈലന്റ് വാലിയില്‍ പരിസ്ഥിതിക്കെതിരായി നടന്ന കടന്നുകയറ്റത്തില്‍ അതിജീവനത്തിന്റെ കഥയാണ് സൈലന്റ്വാലിക്ക് പറയാനുള്ളത്. ആ കഥയാണ് സജി ജെയിംസ് രചിച്ച സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം എന്ന പുസ്തകം പറയുന്നത്. 1985-ല്‍ ദേശീയപാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ട സൈലന്റ് വാലി എന്ന വിസ്മയത്തെ കൂടുതലറിയാനും ആ ജൈവവ്യവസ്ഥയുടെ സംരക്ഷണത്തിന് വേണ്ടി പോരാടിയവരെക്കുറിച്ചറിയാനും ഈ ഗ്രന്ഥം ഉപകരിക്കും. അനുബന്ധമായി ഒ.വി. വിജയന്‍, പ്രൊഫസര്‍ എം.കെ. പ്രസാദ്, ഇ. ബാലാനന്ദന്‍ എന്നിവരുടെ കുറിപ്പുകളും നല്‍കിയിട്ടുണ്ട്.. 

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ കേരളത്തില്‍ നടന്ന ഏറ്റവും വലിയ ജനകീയസമരത്തിന്റെ സമ്പൂര്‍ണചരിത്രമാണിത്‌. പരിസ്ഥിതിപ്രവര്‍ത്തകരും സാംസ്‌കാരിക നായകന്മാരും കലാസാഹിത്യസംഗീതമേഖലകളിലെ പ്രമുഖ വ്യക്തികളും സാധാരണക്കാരുമെല്ലാം പ്രകൃതിക്കും കേരളത്തിന്റെ ഭാവിക്കും വേണ്ടി സമരമുഖത്തേക്കിറങ്ങുകയും ആളിപ്പടര്‍ന്ന ജനരോഷത്തിനു മുന്നില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കുകയും സൈലന്റ് വാലി ദേശീയ പാര്‍ക്കായി പ്രഖ്യാപിക്കുകയും ചെയ്തു. കേരളചരിത്രത്തിലെ അത്യപൂര്‍വമായ ഈ പോരാട്ടത്തെക്കുറിച്ച് അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം.

silent valley
പുസ്തകം വാങ്ങാം

വര്‍ത്തമാനകാലജീവിതം എത്രമാത്രം ക്ലേശകരവും ദുര്‍ഘടപൂര്‍ണവുമാണെന്നു മാത്രമല്ല, അധികാരവും രാഷ്ട്രീയവും നുഷ്യനന്മയ്‌ക്കെതിരെയുള്ള പ്രതിരോധമായി എങ്ങനെ പരിവര്‍ത്തിക്കുന്നുവെന്നതിലേക്കും ഈ ഗ്രന്ഥം വിരല്‍ചൂണ്ടുന്നുവെന്ന് എസ്. ജയചന്ദ്രന്‍ നായര്‍ അവതാരികയില്‍ പറയുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: History of silent valley movement Malayalam Book Mathrubhumi Books