ഘാതകന്‍ എഴുതിത്തീര്‍ക്കാന്‍ എളുപ്പമായിരുന്നില്ല. എഴുതിത്തീര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചതുമില്ല.
മറ്റൊരു പുസ്തകവും എഴുതുമ്പോഴോ എഴുതിക്കഴിഞ്ഞോ എന്റെ ആത്മാവിനെ ഇത്രയേറെ നീറ്റിയിട്ടില്ല.
വൈകാരികതലത്തില്‍, ഇതിന്റെ എഴുത്ത്, പച്ചജീവനോടെ കീറിമുറിക്കപ്പെടുന്നതിനു തുല്യമായിരുന്നു. കാരണം, ഈ നോവലില്‍ എന്റെ ആത്മാംശം അത്രയധികം കലര്‍ന്നു കഴിഞ്ഞിരുന്നു. ഈ പുസ്തകം വായിക്കുന്നവര്‍ എന്റെ ആത്മാവിനെ വായിക്കുന്നു. എന്റെ കാലത്തെയും.

-ഘാതകനെ കുറിച്ച് കെ.ആര്‍ മീര

'നിങ്ങള്‍ എപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ?  ഇല്ലെങ്കില്‍ കഷ്ടം'
മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരി കെ.ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ഘാതകന്റെ ആരംഭവാചകമിതാണ്.  

സത്യപ്രിയ എന്ന ശക്തമായ സ്ത്രീ കഥാപാത്രം തന്റെ ഘാതകനെ കണ്ടെത്താന്‍ നടത്തുന്ന യാത്രയിലൂടെയാണ് നോവല്‍ മുന്നോട്ട് പോകുന്നത്. നോട്ട് നിരോധനം ഉള്‍പ്പടെയുള്ള ശക്തമായ രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും വളരെ ത്രസിപ്പിക്കുന്ന വായനാനുഭവമാണ് നോവല്‍ സമ്മാനിക്കുന്നത്. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തെ സമാനതകളില്ലാത്ത രീതിയിലാണ് നോവല്‍ അടയാളപ്പെടുത്തുന്നത്. അടയാളപ്പെടുത്തുന്ന

Meera
പുസ്തകം വാങ്ങാം

തന്റെ തന്നെ ജീവിതാംശം ഏറ്റവും കൂടുതലുള്ള പുസ്തകം എന്നാണ് എഴുത്തുകാരി പുസ്തകത്തെ കുറിച്ച് എഴുതിയത്. തന്റെ മറ്റ് നോവലുകളിലെന്നപോലെ അവസാനം വരെ വായനക്കാരനെ പിടിച്ചിരുത്തുന്ന മാന്ത്രികത മീര ഈ നോവലിലും നിറച്ചിട്ടുണ്ട്. വരികള്‍ക്കിടയിലൂടെയുള്ള ചില പ്രയോഗങ്ങള്‍ പുസ്തകം വായിച്ച് തീര്‍ന്നാലും വായനക്കാരനെ വിട്ടുപോകില്ല. 

കെ.ആര്‍ മീരയുടെ കയ്യൊപ്പോടുകൂടിയ ഘാതകന്‍ കോപ്പികള്‍ വാങ്ങാം

Content Highlioghts: Ghathakan New Malayalam Novel KR Meera