രു സാഹിത്യപ്രേമി എന്നതിലുപരി ഒരു മനുഷ്യന്‍ തന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഫയദോര്‍
ദൊസ്തൊയെവ്സ്‌കിയുടെ കുറ്റവും ശിക്ഷയും. ചൂതാട്ടക്കാരനും, കാരമസോവിലെ സഹോദരന്മാരുമൊക്കെ അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികള്‍ തന്നെയെന്നതില്‍ സംശയമില്ലെങ്കിലും അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച പുസ്തകം എന്നത് അര്‍ഹമായത് കുറ്റവും ശിക്ഷയും തന്നെയാണ്.  ദൊസ്തൊയെവ്സ്‌കിയെപ്പോലെ മനുഷ്യ മനസ്സുകളെ ഇത്രയും ആഴത്തിലറിഞ്ഞ മറ്റൊരെഴുത്തുകാരന്‍ ലോകസാഹിത്യത്തില്‍ തന്നെ വിരളമാണ്. അദ്ദേഹത്തിന്റെ അഞ്ച് പുസ്തകങ്ങള്‍ പരിചയപ്പെടാം. 

സത്യസന്ധനായ കള്ളനും മറ്റു കഥകളും

ദൊസ്തൊയെവ്സ്‌കിയുടെ ആറു കഥകളുടെ സമാഹാരമാണ് സത്യസന്ധനായ കള്ളനും മറ്റു കഥകളും. ആത്മീയവ്യഥകളും ആത്മസംഘര്‍ഷങ്ങളും നിറയുന്ന ആഴമേറിയ ആഖ്യാനങ്ങള്‍. ദൊസ്തൊയെവ്സ്‌കിയുടെ പ്രതിഭയാല്‍ ഓരോ കഥാപാത്രവും ഇന്നും നമ്മെ അവരുടെ ഉള്‍ക്കാഴ്ചകൊണ്ട് അമ്പരപ്പിക്കുന്നു. ചീങ്കണ്ണി, ബോബോക്ക് തുടങ്ങിയ കഥകളിലെ ആക്ഷേപഹാസ്യം ജീര്‍ണിച്ച ഭരണവ്യവസ്ഥകളെ കിടിലംകൊള്ളിക്കുന്നു. ഓരോ വരിയിലും ജീവിതത്തെ സത്യസന്ധമായി അനുഭവിപ്പിക്കുന്ന കഥകളുടെ സമാഹാരം. സാറ രവീന്ദ്രനാഥാണ് പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

books

വെളുത്ത രാത്രികള്‍

എഴുത്തിന്റെ മഹാമാന്ത്രികന്‍ ഫ്യോദൊര്‍ ദൊസ്തയേവ്സ്‌കിയുടെ മഹത്തായ നോവലിന്റെ മനോഹരമായ പരിഭാഷയാണ് വെളുത്ത രാത്രികള്‍ പ്രശസ്ത വിവര്‍ത്തകന്‍ കെ.ഗോപാലകൃഷ്ണന്റെ റഷ്യന്‍ ഭാഷയില്‍ നിന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നു. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

അപക്വ യുവാവ്

ദസ്തയവ്സ്‌കിയുടെ കൃതികള്‍ അഞ്ച് അങ്കങ്ങളുള്ള ഒരു ദുരന്തനാടകമായി കരുതാമെങ്കില്‍ അതിലെ നാലാമങ്കമാവുന്ന നോവലാണ് അപക്വയുവാവ്. ഭ്രാന്താലയത്തിലെ ഷേക്സ്പിയറെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദസ്തയവ്സ്‌കിയുടെ മറ്റൊരപൂര്‍വ്വരചന. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

booksജീവിതം ദര്‍ശനം കത്തുകള്‍

തുടര്‍ച്ച നഷ്ടപ്പെടാതെ മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഒരോ മനുഷ്യനെയും കുറ്റബോധത്തില്‍നിന്നും മോചിപ്പിക്കുകയും ലോകമനസ്സാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളില്‍വെച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവ്സ്‌കിയുടെ ജീവിതം. സംഘര്‍ഷങ്ങളും പ്രതീക്ഷകളും സ്നേഹവും നിറഞ്ഞ അത്യപൂര്‍വമായ കത്തുകള്‍. വെളിച്ചം നല്‍കുന്ന ദര്‍ശനങ്ങള്‍. പി.ജയലക്ഷ്മിയാണ് പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

കാരമസോവ് സഹോദരന്മാര്‍

സിഗ്മണ്ട് ഫ്രോയിഡ് തന്റെ 'ഈഡിപ്പസ് കോംപ്ലക്സ്' എന്ന സിദ്ധാന്തത്തിന്റെ തെളിവായി ഉയര്‍ത്തിക്കാണിച്ച നോവലാണ് കാരമസോവ് സഹോദരന്മാര്‍. ആധുനികതയിലേക്ക് ചുവടുവയ്ക്കുന്ന റഷ്യന്‍ സമൂഹത്തിന്റെ ആന്തരികതയിലേക്കുള്ള സഞ്ചാരമാണ് നോവല്‍. മിനി മേനോന്‍ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. 

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Fyodor Dostoevsky's five books