തിപ്രാചീനമായ അഥര്‍വ്വവേദത്തിലും പാശ്ചാത്യ വൈദ്യശാസ്ത്രത്തിലുമുള്ള സാദൃശ്യങ്ങളെ ആധുനിക ദൃഷ്ടിയിലൂടെ വിശദമാക്കുന്ന പഠനഗ്രന്ഥമാണ് ഡോ. സി.കെ. രാമചന്ദ്രന്‍ രചിച്ച് അഥര്‍വ്വ വേദ ഭൈഷജ്യം

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കുള്ള സ്‌നേഹവും ഉന്നതനിലവാരത്തിലുള്ള രചനാവൈഭവവും ഈ ഗ്രന്ഥത്തില്‍ സമ്മേളിച്ചിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിലെ ആശയങ്ങള്‍ ഇതിലെ പ്രാചീനസൂക്തങ്ങളില്‍ അനുരഞ്ജനം ചെയ്യുന്നു എന്നു മാത്രമല്ല വിസ്മയകരമായിട്ടുള്ളത്. വൈദ്യശാസ്ത്രജ്ഞന്‍ എന്ന നിലയിലും ആധുനിക പരിജ്ഞാനമുള്ള പണ്ഡിതന്‍ എന്ന നിലയിലും ഗ്രന്ഥകാരന്‍ അനായാസമായി നിര്‍വഹിക്കുന്ന പ്രതിപാദനവും അതിനു തുല്യം വിസ്മയകരമാണ്.
-ഡോ. എം.എസ്. വല്യത്താന്‍

വേദങ്ങളില്‍ വേദാന്തതത്ത്വങ്ങള്‍ മാത്രമാണുള്ളതെന്നാണ് സാധാരണക്കാരായ നമ്മുടെ ധാരണ. വേദാന്തതത്ത്വങ്ങള്‍ തീര്‍ച്ചയായും അഥര്‍വ്വവേദത്തിലുണ്ട്. അതോടൊപ്പം വൈദ്യശാസ്ത്ര വിജ്ഞാനവും അതിലടങ്ങിയിരിക്കുന്നുവെന്ന സത്യമാണ് ഈ വ്യാഖ്യാനത്തിലൂടെ വെളിപ്പെടുത്തുന്നത്.
-എം.കെ. സാനു

ഡോ. സി.കെ. രാമചന്ദ്രന്‍

ആധുനികആയുര്‍വേദ വൈദ്യശാഖകളില്‍ അവഗാഹം നേടിയ പ്രശസ്ത ഡോക്ടര്‍, സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍. 1926ല്‍ എറണാകുളത്ത് ജനിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മദിരാശി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ്, ഡന്‍ഡീ റോയല്‍ ഇന്‍ഫര്‍മറി സ്‌കോട്ട്ലന്റ്, യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റല്‍ ലണ്ടന്‍ എന്നിവിടങ്ങളില്‍ പഠനം. 1981വരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈദ്യശാസ്ത്ര സംബന്ധിയായ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക കമ്മിറ്റി അംഗം, കോഴിക്കോട് യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം, കോഴിക്കോട്‌കേരള സര്‍വകലാശാലകളുടെ ആയുര്‍വേദ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി ധാരാളം ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. A doctors mind scape, വൈദ്യ സംസ്‌കാരം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. വിലാസം: ചിങ്ങനേഴത്ത്, വി.ആര്‍. മേനോന്‍ റോഡ്, കൊച്ചി 16.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: DR CK Ramachandran New Malayalam Book Mathrubhumi Books