കുന്നുകള്‍ പോലെ പുരാതനത്വവും പുലര്‍കാലമഞ്ഞുപോലെ നൂതനത്വവുമുണ്ട് അര്‍ജുനന്‍ എന്ന മനുഷ്യന്. ഭൗമോപരിതലത്തില്‍ പുല്‍ക്കൊടിയെന്നപോലെ ഇന്ദ്രന്റെ ആത്മസത്തയില്‍നിന്നും അര്‍ജുനന്‍ ഉദ്ഭവിച്ചു. കാലാതീതനാണെങ്കിലും സര്‍വകാലപ്രസക്തനാണ് അര്‍ജുനന്‍;  നമ്മുടെ ഇന്നത്തെ കാലത്തും!

ഉത്തമനായ ശിഷ്യനും പ്രഗല്ഭനായ വില്ലാളിവീരനുമാണദ്ദേഹം; കാമുകനും യോദ്ധാവുമാണ്; ധനഞ്ജയനാണ്- എന്നുവെച്ചാല്‍ ധനം സമ്പാദിച്ച് കീഴക്കിയവന്‍; വിജയനാണ് അഥവാ വിജയത്തിന്റെ അവസാന വാക്കാണദ്ദേഹം. മനുഷ്യരൂപത്തില്‍ കുടികൊള്ളുന്ന ഈശ്വരാംശത്താലാണ് അര്‍ജുനന്റെ വിജയത്തിനു പിന്നിലെ രഹസ്യം രേഖപ്പെടുത്തിയിരിക്കുന്നത്. സകല പ്രതിബന്ധങ്ങളെയും എതിരിട്ടു തോല്‍പ്പിച്ച് വീരനായകായിത്തീര്‍ന്നതിന്റെ പറയപ്പെടാത്ത കഥയാണ് അജയ്യനായ അര്‍ജുനന്‍ എന്ന ഈ പുസ്തകം.

അര്‍ജുനന്റെ ഏറ്റവും ശക്തമായ ആയുധം ഗാണ്ഡീവമല്ല, മറിച്ച് ഏകാഗ്രതയാണ്; സുവ്യക്തതയുടെ വാള്‍കൊണ്ടും വിവേചനത്തിന്റെ പരിച കൊണ്ടുമാണ് ശത്രുക്കളെ അദ്ദേഹം കീഴടക്കിയത്. കാലാതിവര്‍ത്തിയും സര്‍വകാലപ്രസക്തനും വില്ലാളിവീരനുമായ അര്‍ജുനന്റെ വിജയത്തിനു പിന്നിലെ രഹസ്യങ്ങള്‍ അനാവരണം ചെയ്തുകൊണ്ട് പുരാണവും മാനേജ്‌മെന്റും സമന്വയിപ്പിച്ച് വിജയത്തിലേക്കുള്ള അമൂല്യമായ ഒന്‍പത് പാഠങ്ങള്‍ ഈ കൃതിയില്‍ അവതരിപ്പിക്കുന്നു.

സ്വന്തം ജീവിതത്തില്‍ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് വീരനായകനായിത്തീരാന്‍ ഏതൊരാളെയും പ്രാപ്തനാക്കുന്ന പുസ്തകം.

പുസ്തകത്തെ കുറിച്ച് പ്രമുഖര്‍

debeshish
 പുസ്തകം വാങ്ങാം

പുതുതലമുറയ്ക്ക് പ്രചോദനമേകുന്ന വിധത്തില്‍ അര്‍ജുനന്റെ കഥയെ വിസ്മയകരമായി പുനരാഖ്യാനം ചെയ്തിരിക്കുന്ന പുസ്തകമാണിത്... പുരാതന ഇന്ത്യയെയും നമ്മുടെ പൈതൃകത്തയും കുറിച്ചുള്ള ജ്ഞാനത്തെ പുതുലോകത്തില്‍ സമന്വയിപ്പിച്ചുകൊണ്ട് ഇന്ന് ജീവിതം എങ്ങനെ ജീവിക്കാമെന്ന് മനസ്സിലാക്കാന്‍ നിരവധി ആളുകളെ സഹായിക്കുന്ന ഫലപ്രദമായൊരു ഉദ്യമമാണിത്.

-അമീഷ് ത്രിപാഠി

മനുഷ്യര്‍ ഇന്നു നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദേശിക്കാനുള്ള ശ്രമങ്ങളില്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി പരമാവധി വിജയം വരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

-സുനില്‍ ഗാവസ്‌കര്‍

അജയ്യനായ അര്‍ജുനന്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Book details Ajayyanaya Arjunan by Debashis Chatterjee