ലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനനാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. കഥകള്‍ക്ക് പുറമേ കവിതകളും ലേഖനങ്ങളും തിരക്കഥയും രചിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലാണ് ഭാഗ്യരേഖ. 

ഉപേക്ഷിക്കുന്തോറും നിരന്തരം തിരിച്ചെത്തുകയും പുതിയപുതിയ കഥകളെയും മനുഷ്യരെയും സംഭവങ്ങളെയും ഒപ്പം കൊണ്ടുവരികയും ജീവിതത്തിന് ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ അതീന്ദ്രിയസ്പര്‍ശം നല്‍കുകയും ചെയ്യുന്ന ഒരു ലോട്ടറിയിലൂടെ മനുഷ്യജീവിതത്തിന്റെ നിഗൂഢതയും സങ്കീര്‍ണതയും ഇഴപിരിച്ചെടുക്കുന്ന രചനയാണ് ഭാഗ്യരേഖ.

അതിസാധാരണമായ ജീവിതസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും അസാധാരണമായ അനുഭവമാകുന്ന എഴുത്തിന്റെ വിസ്മയമാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഈ നോവല്‍. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഭാഗ്യരേഖ ഓണ്‍ലൈനില്‍ വാങ്ങാം 

Content Highlights: Bhagyarekha Novel by Shihabuddin Poythumkadavu