
അജിത്തും ഒന്‍പതു സുഹൃത്തുക്കളും രണ്ടു ഡ്രൈവര്‍മാരും കൂടി വൈകീട്ട് ഏഴുമണിയോടെ വിസ്പറിങ് വേവ്‌സ് എന്ന റിസോര്‍ട്ടില്‍ നിന്നും കോവളം കടപ്പുറത്തേക്കു പോകുന്നു. സീസണല്ലാത്തതു കൊണ്ട് തീരം വിജനമാണ്.
മണിക്കൂറുകളോളം അവര്‍ ആ കടപ്പുറത്ത് മദ്യപിച്ചും കടല്‍ത്തിരകളില്‍ കളിച്ചും നേരം പോക്കുന്നു. പിന്നീട് ബീച്ചിന്റെ മറ്റൊരു ദിക്കിലേക്ക് പോകാന്‍ തീരുമാനിക്കുകയും വഴിമധ്യേ അവരുടെ വണ്ടി അപകടത്തില്‍ പെടുകയും മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൂടെ അവര്‍ വണ്ടി ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
അതിനിടയ്ക്ക് മദ്യപിച്ച് അബോധാവസ്ഥയിലായ അജിത്തിനെ സുഹൃത്തുക്കള്‍ കാറിനുള്ളില്‍ കിടത്തിയെങ്കിലും ബോധം തിരികെ വന്നപ്പോള്‍ അവന്‍ സ്വയം എഴുന്നേറ്റു പുറത്തേക്കിറങ്ങുന്നു. ഒടുവില്‍, വണ്ടി പൊക്കിയെടുത്ത ശേഷം എല്ലാവരും റിസോര്‍ട്ടിലേക്കു മടങ്ങുകയും അവിടെ വെച്ച് അജിത് തങ്ങളുടെ കൂട്ടത്തില്‍ ഇല്ലെന്ന് മനസ്സിലാക്കിയ സുഹൃത്തുക്കള്‍, അതിവേഗം തിരികെ ബീച്ചിലേക്കു പുറപ്പെടുന്നു.
ബീച്ചില്‍, അവര്‍ അല്പം മുന്‍പുവരെ നിന്നിരുന്നതിനു സമീപത്തായി അജിത്തിന്റ മൃതദേഹം കണ്ടെത്തുന്നു. അന്വേഷണത്തിനായി ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാള്‍ എത്തുന്നു. അന്വേഷണത്തിന്റെ ചടുലത നിലനിര്‍ത്തിക്കൊണ്ട് മുന്നേറുന്ന കുറ്റാന്വേഷണ നോവല്‍.
അന്‍വര്‍ അബ്ദുള്ളയുടെ പുസ്തകങ്ങള്‍ വാങ്ങാം
Content Highlights: Anwar Abdulla new Novel Prime witness