ഷ്യന്‍ മഹാകവി അലക്‌സാണ്ടര്‍ പുഷ്‌കിന്റെ ഏറെ പ്രശസ്തമായ നോവലാണ് മേരി. സാമ്രാജ്യത്വ റഷ്യയെ പിടിച്ചുകുലുക്കിയ കര്‍ഷക കലാപത്തിന്റെ പശ്ചാത്തലത്തില്‍, ഒരേ സമയം ചരിത്രനോവലിന്റെ ഗംഭീര്യവും പ്രണയത്തിന്റെ സൗന്ദര്യവും അനുഭവിപ്പിക്കുന്ന കൃതി.

ലോകസാഹിത്യത്തിലെ തിളക്കമുള്ള നായികമാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന മേരിയുടെ പ്രണയജീവിതം. ശരത് മണ്ണൂരാണ് പുസ്തകം പരിഭാഷപ്പെടു്ത്തിയിരിക്കുന്നത്.

അലക്‌സാണ്ടര്‍ സെര്‍ഗിയേവിച്ച് പുഷ്‌കിന്‍

എക്കാലത്തെയും മികച്ച റഷ്യന്‍ കവിയായി കരുതപ്പെടുന്നു. റഷ്യന്‍ റൊമാന്റിക്ക് കവിയും. ആധുനിക റഷ്യന്‍ സാഹിത്യത്തിന്റെ സ്ഥാപകനുമായിരുന്നു പുഷ്‌കിന്‍. തന്റെ നാടകങ്ങളിലും കവിതകളിലും പുഷ്‌കിന്‍ സാധാരണ ജനങ്ങളുടെ സംസാരഭാഷ ഉപയോഗിച്ചു. നാടകം, റൊമാന്‍സ്, ആക്ഷേപഹാസ്യം എന്നിവ കലര്‍ത്തിയ ഒരു കഥാകഥന രീതി പുഷ്‌കിന്‍ ആവിഷ്‌കരിച്ചു. ഇത് പിന്നീടുള്ള റഷ്യന്‍ എഴുത്തുകാരെ വളരെ സ്വാധീനിച്ചു.

മോസ്‌കോയില്‍ ജനിച്ച പുഷ്‌കിന്‍ തന്റെ ആദ്യ കവിത 14-ആം വയസ്സില്‍ പ്രസിദ്ധീകരിച്ചു. ത്സര്‍സ്‌കോ സെലോ എന്ന സ്ഥലത്തെ ഇമ്പീരിയല്‍ ലൈസിയത്തില്‍നിന്ന് ബിരുദം നേടുമ്പൊഴേയ്ക്ക് പുഷ്‌കിന്‍ റഷ്യന്‍ സാഹിത്യരംഗത്ത് പരക്കെ അറിയപ്പെട്ടിരുന്നു. പുഷ്‌കിന്‍ ക്രമേണ സാമൂഹിക പരിഷ്‌കരണത്തിന്റെ വക്താവായി. പുഷ്‌കിന്‍ സാഹിത്യ തിരുത്തല്‍വാദികളുടെ വക്താവായി. 1820-കളില്‍ പുഷ്‌കിന്‍ ഭരണകൂടവുമായി ഇടഞ്ഞു. റഷ്യന്‍ ഭരണകൂടം പുഷ്‌കിനെ തെക്കേ റഷ്യയിലേക്ക് നാടുകടത്തി. സര്‍ക്കാര്‍ സെന്‍സര്‍മാരുടെ നിരന്തര നിരീക്ഷണത്തില്‍ സഞ്ചാരസ്വാതന്ത്ര്യവും ആഗ്രഹം അനുസരിച്ച് പ്രസിദ്ധീകരിക്കുവാനുള്ള അവകാശവും നിഷേധിക്കപ്പെട്ട് കഴിയവേ ആണ് പുഷ്‌കിന്‍ തന്റെ ഏറ്റവും പ്രശസ്തമായ നാടകമായ ബോറിസ് ഗൊഡുനോവ്. എഴുതിയത്. എങ്കിലും വര്‍ഷങ്ങള്‍ കഴിയുന്നതുവരെ പുഷ്‌കിന് ഈ കൃതി പ്രസിദ്ധീകരിക്കുവാനായില്ല. അദ്ദേഹത്തിന്റെ കാവ്യരൂപത്തിലുള്ള നോവലായ യെവ്‌ഗെനി ഒനേഗിന്‍ എന്ന കൃതി പരമ്പരയായി 1823 മുതല്‍ 1831 വരെ പ്രസിദ്ധീകരിച്ചു.

നതാല്യ ഗൊഞ്ചരോവ എന്ന സ്ത്രീയെ പുഷ്‌കിന്‍ 1831-ല്‍ വിവാഹം കഴിച്ചു. പുഷ്‌കിനും ഭാര്യയും പില്‍ക്കാലത്ത് രാജകൊട്ടാരത്തിലെ സ്ഥിരം സന്ദര്‍ശകരായി. 1837-ല്‍ കടക്കെണിയിലേക്ക് വഴുതിവീഴവേ, തന്റെ ഭാര്യയ്ക്ക് ഒരു രഹസ്യകാമുകന്‍ ഉണ്ടെന്നുള്ള ഊഹാപോഹങ്ങള്‍ക്കു നടുവില്‍, പുഷ്‌കിന്‍ ഭാര്യയുടെ രഹസ്യകാമുകന്‍ എന്ന് ആരോപിക്കപ്പെട്ട ജോര്‍ജ്ജ് ദാന്റെസിനെ ഒരു ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചു. ഈ ഡ്യുവലില്‍ പുഷ്‌കിന് മാരകമായി മുറിവേറ്റു. രണ്ടുദിവസത്തിനു ശേഷം പുഷ്‌കിന്‍ മരിച്ചു.

Pushkin
പുസ്തകം വാങ്ങാം

പുഷ്‌കിന്റെ സ്വതന്ത്ര രാഷ്ട്രീയ നിലപാടുകളും പിന്നീടുവന്ന റഷ്യന്‍ തലമുറകളിലെ വിപ്ലവകാരികളിലുള്ള സ്വാധീനവും കാരണം ബോള്‍ഷെവിക്കുകള്‍ പുഷ്‌കിനെ വരേണ്യവര്‍ഗ്ഗ സാഹിത്യത്തിന്റെ എതിരാളിയായും സോവിയറ്റ് സാഹിത്യത്തിന്റെയും കവിതയുടെയും മുന്‍ഗാമിയായും വിശേഷിപ്പിച്ചു. ത്സര്‍സ്‌കോ സെലോ എന്ന പട്ടണം പുഷ്‌കിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ടു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Alexander Pushkin novel Malayalam Translation