ത്യന്തിക നീതി എന്ന വാക്ക് ഏറ്റവും പുതിയ കാലത്തിന്റെ പ്രസക്തവും എന്നാല്‍ നിരാകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ യുക്തിയാണ്. നീതി ഇന്ന് പ്രാദേശികമല്ല;അത് ഉപഭോഗവസ്തുക്കളെപ്പോലെ ആഗോളീകരിക്കപ്പെട്ടുകഴിഞ്ഞു. അതോടെ അതിന്റെ മൂര്‍ത്തത മാഞ്ഞുപോവുകയും ചെയ്തു എന്നുവേണം കരുതാന്‍. ഇത്തരമൊരു ആശയത്തിന്റെ 'സമകാലീനമായ ഭാവി ജീവിത'ത്തെ മുന്‍നിര്‍ത്തി എഴുതപ്പെട്ട നോവലാണ് അജിത് ഗംഗാധരന്റെ ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ്.

പുതിയ നീതിയുടെ വികാസവും സങ്കോചവും നമ്മള്‍ എത്രകണ്ട് ശ്രദ്ധിക്കാറുണ്ട് എന്നറിയില്ല. എന്തിനാണ്World Health Organisation (WHO)ല്‍ ചൈന പിടിമുറുക്കുന്നത്?എന്തുകൊണ്ട് അമേരിക്കയുടെ പിടി അയഞ്ഞു?എന്തിനാണ് ചൈന പോലൊരു രാഷ്ട്രം ലോക ആരോഗ്യ നീതി ശബ്ദത്തിന്റെ വേദിയുടെ ആധിപത്യ രൂപമായി വന്നു? ഇതൊന്നും നമുക്കറിവുള്ളതല്ല; നമ്മുടെ ചിന്താവിഷയവുമല്ല. ഇടയ്‌ക്കെപ്പോഴോ ചെറുതായി നമ്മളെ ഞെട്ടിക്കുകയും പിന്നീട് അലസ വിചാരങ്ങളുടെ ''വേസ്റ്റ് കൊട്ട'യിലേക്ക് മടങ്ങാന്‍ നമ്മെ 'അനിവാര്യതപ്പെടുത്തുക'യും ചെയ്ത ഒരു വാര്‍ത്തയിലേക്ക് ഇതെഴുതുന്ന ആള്‍ ശ്രദ്ധ ക്ഷണിക്കട്ടെ: ചൈനീസ് കളിപ്പാട്ടങ്ങള്‍ കുഞ്ഞുങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നൊരു വാര്‍ത്ത ഇടയ്ക്കാലത്ത് നമ്മെ ചുറ്റിപ്പറ്റി നിന്നത് ഇന്ന് എത്ര പേര്‍ ഓര്‍ക്കുന്നുണ്ട് എന്നറിയില്ല. ആ വാര്‍ത്ത വലിയൊരു നടുക്കം നമ്മിലുണ്ടാക്കുകയും ഏത് വാര്‍ത്തയ്ക്കും സംഭവിക്കുന്നതുപോലെത്തന്നെ വന്ന വേഗത്തില്‍ അത് മടങ്ങിപ്പോവുകയും ചെയ്തു. നമ്മുടെ നടുക്കവും അതോടെ മാഞ്ഞുപോയി. വിപണി നിയന്തിക്കുന്നതില്‍ നമ്മുടെ കാലബോധവും കൂടിയുണ്ടെന്ന് കൂട്ടത്തില്‍ പറയട്ടെ.

ലോകം മുഴുവന്‍ തങ്ങള്‍ക്ക് സാധനങ്ങള്‍ വില്ക്കാനുള്ള ചന്തയാണ് എന്ന് വിചാരിക്കുന്ന രാജ്യമാണ് ചൈന. പല്ലില്‍ പറ്റിയ അവശിഷ്ടങ്ങള്‍ മാറ്റുന്ന ടൂത്ത് പിക്ക് മുതല്‍ ഭീമാകാര യന്ത്രങ്ങള്‍ വരെയായി ലോകം മുഴുവനുള്ള വിപണിയിലേക്ക് കൊണ്ടുപോയി ചെരിഞ്ഞുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് വളരെ എളുപ്പംWHOഒരു അത്യാവശ്യ ഓഫീസാണെന്ന് മനസ്സിലായി! യുദ്ധോപകരണങ്ങള്‍ വില്ക്കുന്ന അമേരിക്ക പോലുള്ള രാഷ്ട്രങ്ങള്‍ക്ക്WHOഅത്രകണ്ട് പ്രധാനമല്ല. ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യരുടെ ആരോഗ്യകാര്യങ്ങളുടെ മൊത്തം ആധികാരിക ശബ്ദമായWHOഇപ്പോള്‍ എന്തായിത്തീര്‍ന്നു എന്നതിന്റെ ആത്യന്തിക സത്യം അന്വേഷിച്ചുപോകുന്ന ഒരാള്‍ക്ക്,മാറിയ'ആത്യന്തിക സത്യം'എന്നത് 'മത്സരാധിഷ്ഠിത വിപണി'യുടെ നൈതികതയില്‍ നട്ട് മുളപ്പിച്ചതാണെന്ന് കാണാം. ഇത്തരമൊരു ആഗോള കാലാവസ്ഥയെയാണ് അജിത് ഗംഗാധരന്‍ തന്റെ നോവലില്‍ വരച്ചിടുന്നത്. മിഡില്‍ ഈസ്റ്റിലുള്ള മാനേജ്‌മെന്റ് പരിചയം ഇല്ലായിരുന്നെങ്കില്‍ അജിത്തിന് ഇത്തരമൊരു നോവല്‍ എഴുതുവാന്‍ കഴിയുമോ എന്നെനിക്ക് സംശയമുണ്ട്.

സത്യത്തിന്റെ ഗൂഢസഞ്ചാരങ്ങള്‍ക്ക് മുങ്ങിക്കപ്പലിനോളം പ്രതീകാത്മകതയുണ്ട്,ഇന്ന്. ഇതിനിടയില്‍'വിശ്വാസി'കളായ ബഹു ഭൂരിപക്ഷം സമൂഹത്തിനും ദൈവത്തെച്ചൊല്ലിയും വംശീയതയെച്ചൊല്ലിയും വര്‍ണത്തെച്ചൊല്ലിയും ആചാരങ്ങളെച്ചൊല്ലിയും അനുഷ്ഠാനങ്ങളെച്ചൊല്ലിയും പൊളിറ്റിക്കല്‍ അധോലോക ബുദ്ധി കേന്ദ്രം ഇട്ടുകൊടുക്കുന്ന'ചിക്കന്‍ വേസ്റ്റുകള്‍'സാധാരണക്കാര്‍ക്ക് കടിപിടി കൂടുവാന്‍ ധാരാളം! അതിലേക്ക് മാലിന്യ ഉദീരണങ്ങള്‍ കൊണ്ടിറക്കുന്ന വര്‍ഗീയ വിഷ വില്പനക്കാര്‍ മുതല്‍ കോര്‍പറേറ്റ് മീഡിയ ഹബ് വരെയായി നിലകൊള്ളുന്ന പുതു ലോകമണ്ണില്‍ അതിവിള കൊയ്യുന്ന'സിന്തറ്റിക് കാര്‍ഷിക വൃത്തി' മറ്റൊരു നിലയ്ക്ക് കോടാനുകോടി മനുഷ്യ ശരീരത്തിലേക്കും പടര്‍ന്നുകഴിഞ്ഞു. നമ്മുടെ അവശ്യങ്ങളും അനാവശ്യങ്ങളും നമ്മുടെ തിരഞ്ഞെടുപ്പല്ലാതായിത്തിര്‍ന്നിരിക്കുന്നു. മാര്‍ക്കറ്റിംഗ് എന്നതിനകത്ത് പ്രവര്‍ത്തിക്കുന്ന പുതിയ'ശൈലീസ്രവങ്ങള്‍'വിഷം കൊണ്ടു നിര്‍മ്മിച്ചതായിരിക്കുന്നു. മനുഷ്യന്‍ അവിടെ കേവലം'കണ്‍സ്യൂമിങ്ങ് ജീവി'യിലേക്ക് തരംതാഴ്ന്നിരിക്കുന്നു. അത് നാം അറിയുന്നില്ല എന്നു മാത്രം. നമ്മുടെ ഏകാഗ്രത പോലും വിപണിശക്തിയുടെ കൈയിലാണെന്ന് എത്രപേര്‍ക്കറിയാം. എബി അഗസ്റ്റിനും പശുപതിയ്ക്കും മാധവനും ഈ നോവലില്‍ എന്തുതരം നൈതികശൈലിയാണ് ഉല്പാദിപ്പിക്കാന്‍ കഴിയുന്നതെന്ന് ശ്രദ്ധിച്ചാല്‍ നമുക്കിത് മനസ്സിലാവും.

The Ultimate justice
പുസ്തകം വാങ്ങാം

ഈ നോവലിന്റെ ലാന്റ് സ്‌കേപ്പ് ശ്രദ്ധിച്ചാല്‍ നമുക്കൊരു കാര്യം ബോധ്യമാവും. ഈ ലോകം എന്നുപറയുന്നത് ഇന്ന് ചെറിയൊരു പ്രദേശമായി ചുരുങ്ങിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ ഈ ചുരുങ്ങല്‍ മലയാളിഭാവുകത്വം കണ്ണുതുറന്നു നോക്കുന്നതിന്റെ ഭ്രമകല്പനകള്‍ കൂടിയാണ്. ഇതാണ് ദി അള്‍ട്ടിമേറ്റ് ജസ്റ്റിസ് എന്ന 'ത്രില്ലര്‍ നോവല്‍ ' പങ്ക് വെക്കുന്നത്. എങ്ങനെയാണ് ലോകം ഒരു ക്രൈം മെഷീനായി തീര്‍ന്നിരിക്കുന്നതെന്നും,അതില്‍ വിപണിയ്ക്കുള്ള പങ്ക് എന്താണെന്നും,കഥാപാത്രങ്ങളാലും സംഭവങ്ങളാലും വരഞ്ഞുചേര്‍ത്തിരിക്കുന്നു അജിത് ഗംഗാധരന്‍.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: The Ultimate justice Book Review Mathrubhumi Books