ഹാമൗനത്തിന്റെ ഗിരിശൃംഗങ്ങള്‍ക്ക് മുകളില്‍ നിന്ന് ആ മഹര്‍ഷി ഇങ്ങനെ പാടി തമസോ മാ ജ്യോതിര്‍ ഗമയ- ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ചാലും. ഇരുട്ടില്‍ കഴിയുന്നവര്‍ക്ക് ഒരുതരി വെളിച്ചം പോലും ആശ്വാസമാണ്. വെളിച്ചത്തിലേക്കെത്താന്‍ അതിനെ മനസിലാക്കേണ്ടതുണ്ട്. അതിന് യാഥാര്‍ഥ്യത്തെ അംഗീകരിക്കാനുള്ള മനസുണ്ടാകേണ്ടത് അത്യാവശ്യമാണ്. സത്യത്തിന്റെ പാതയില്‍ വെളിച്ചത്തിന്റെ പാത തെളിച്ചവര്‍ അനേകമാണ് ഉലകത്തില്‍. 

ബുദ്ധന്‍ പറഞ്ഞു - ആയിരം തിരികള്‍ക്ക് വെളിച്ചം പകര്‍ന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല. പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്. ഉള്ളിലെ വെളിച്ചമാണ് ഒരാളെ ഉണര്‍ന്നിരിക്കാന്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദിപ്പിക്കുന്നത്. അങ്ങനെ വെളിച്ചത്തില്‍ നടന്നുനടന്ന് വെളിച്ചമായവര്‍ പുലര്‍ താരകങ്ങളെക്കാളും നക്ഷത്രങ്ങളേക്കാളും ലോകത്തെ പ്രകാശിപ്പിക്കുന്നു.

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നാളങ്ങള്‍ അണയാതെ സൂക്ഷിക്കുന്നവര്‍ക്കായുള്ള പുസ്തകമാണ് പി.എന്‍. ദാസിന്റെ 'ഒരു തുള്ളി വെളിച്ചം'. 

വെളിച്ചത്തിന്റെ ബോധമുദിച്ച് ബുദ്ധനായവര്‍ അജ്ഞതയുടെ ഇരുട്ടില്‍ ആണ്ടവര്‍ക്ക് വെളിച്ചത്തിന്റെ പാതയിലേക്കെത്താന്‍ നിരവധി പ്രകാശ നാളങ്ങള്‍ കൊളുത്തിവെച്ചിട്ടുണ്ട്. സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, സഹനത്തിന്റെ, കര്‍മത്തിന്റെ നാളങ്ങള്‍. അവ നമ്മെ ജീവിതമെന്തെന്ന് പഠിപ്പിക്കുന്നു. അവര്‍ മഹാമൗനത്തിന്റെ ഭാഷയില്‍ ലോകത്തോട് സംവദിച്ചുകൊണ്ടേയിരുന്നു.

ഒരു തുള്ളി വെളിച്ചം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രപഞ്ചമാണ് വിദ്യാലയം, ജീവിതമാണ് അവിടെ പഠിക്കാനുള്ള ഒരേയൊരു പാഠപുസ്തകം. ഈ ബോധത്തിലേക്കുണരുന്നവന്‍ യഥാര്‍ഥ ജീവിത വിദ്യാര്‍ഥിയായാകുന്നുവെന്ന് അവര്‍ പറയാതെ പറഞ്ഞു. ബോധമുണരുന്നവന്‍ നിസംഗമായ പരിത്യാഗിയാകുന്നു. പരിത്യാഗം ആതാമാവിനെ പാവനമാക്കുന്നു. അതയാളെ പരമസത്യത്തിലേക്ക് അടുപ്പിക്കുന്നു. സത്യമറിയുന്നവന്‍ അതിനെ സ്നേഹിക്കാന്‍ പഠിക്കുന്നു. സത്യത്തെ സ്നേഹിക്കുന്നവന്‍ അതില്‍ ജീവിക്കാനും. ജീവിതത്തിന്റെ നാളം ഇത്രയും കഠിനമാണ്. 

സ്നേഹത്താല്‍ ആന്തരിക മാറ്റംവന്നവര്‍ക്കെ വ്യക്തികളെ മാറ്റാനാകു. യുക്തിയും ജ്ഞാനവും ബുദ്ധിയെ മാറ്റുന്നു. സ്നേഹം, മൗനം, ധ്യാനം, അനുഭൂതി ഇവ ഒന്നിക്കുമ്പോള്‍ മാറ്റം ആരംഭിക്കുന്നു. സ്നേഹത്തിന്റെ നാളമാണത്. റൂമി പറഞ്ഞു- 

'സ്നേഹത്തിന്റെ രാജ്യം മറ്റെല്ലാ മതങ്ങളില്‍ നിന്നും വ്യത്യസ്തമാണ്
സ്നേഹിക്കുന്നവന്റെ മതവും രാജ്യവും സ്നേഹിക്കപ്പെടുന്നവന്‍ മാത്രം
സ്നേഹിക്കുന്നവന്റെ ലക്ഷ്യവും മറ്റെല്ലാ ലക്ഷ്യങ്ങളില്‍ നിന്നും വിഭിന്നം
സ്നേഹമാണ് ദൈവത്തിന്റെ നിഗൂഢതയിലേക്കുള്ള ദൂരദര്‍ശിനിയും'

വിശ്വം മുഴുവന്‍ നിറഞ്ഞുവ്യാപിച്ചിരിക്കുന്ന ദൈവത്തിന്റെ രഹസ്യഭാഷയത്രെ സ്നേഹം. സ്നേഹത്തിന്റെ ഭാഷയില്‍ ശബ്ദകോലാഹലങ്ങളില്ല. അത് നിറഞ്ഞ മൗനത്തിലും നിശ്ചതയിലും എത്തിയ മനസിന് എളുപ്പം വായിക്കാനാകുന്നു. അതിന് പാണ്ഡിതനോ, ധനികനോ ആകേണ്ടതില്ല. നിങ്ങള്‍ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് സ്വയമൊരു പുവുമാത്രമാവുകമാത്രമേ ചെയ്യേണ്ടതുള്ളു. അതിന് ഞാനെന്ന ഭാവം നിങ്ങള്‍ മുഴുവനായി കഴുകികളയേണ്ടതായി വരും. അഹംഭാവം പോകുമ്പോള്‍ നിങ്ങളുടെ മനസ് ലോകത്തിലേറ്റവും വെണ്മയാര്‍ന്നൊരു പൂവാണ്. വെണ്മയുടെ നാളം അത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു. ഭൂമിയിലെ ഓരോ മനുഷ്യനും ഇത്തരത്തിലുള്ള പൂവായിത്തീരാനാണ് ബുദ്ധന്‍ ആഗ്രഹിച്ചത്.

പി.എന്‍. ദാസിന്റെ പുസ്തകങ്ങള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

oru thullivelichamഇത്തരത്തില്‍ സാധനയുടെ വിവിധ നാളങ്ങള്‍ മുമ്പേ നടന്നവര്‍ ലോകത്തിനായി അവിടവിടെ കൊളുത്തിവെച്ചിട്ടുണ്ട്. നിങ്ങള്‍ ആ വഴിയെ നടക്കുക മാത്രമേ വേണ്ടു. ബോധമുധിക്കുമ്പോള്‍ എല്ലാവരും ബുദ്ധനാനായി തീരും. ക്രിസ്തുവും, കൃഷ്ണനും, നബിയും മറ്റനേകം ചിന്തകരും ആ വഴിയെ നടന്നുനീങ്ങിയവരാണ്. അവര്‍ തങ്ങളുടെ സമൂഹത്തിന് വേണ്ടി കടന്നുപോയ വഴിയില്‍ പ്രകാശത്തിന്റെ തിരികള്‍ കൊളുത്തിവെച്ചിട്ടുണ്ട്. അവ പൂര്‍ത്തിയാക്കാന്‍ ഇനിയും ബുദ്ധന്‍മാര്‍ വരും. അവര്‍ പുതിയ നാളങ്ങള്‍ കൊളുത്തിവെക്കും. കാരണം പരമാനന്ദത്തിന്റെ നാളം ഉണര്‍ന്നവര്‍ക്ക് അത്രയെ ചെയ്യാനുള്ളു. 

മാനം, അപമാനം, വിജയം പരാജയം ഇവയെല്ലാം ഒരേപോലെ സ്വീകരിക്കാന്‍ കഴിവുനേടിയവരാണ് അവരൊക്കെ. അതുതന്നെയാണ് വജ്രത്തേക്കാള്‍ വിലമതിക്കാനാവാത്ത സമ്മാനം. അത് ആത്മാവില്‍ നേടിയവന് വിജയം സുനിശ്ചിതമാണ്. പോകൂ പ്രകാശത്തിന്റെ പാതയില്‍. കാരണം അത് നിങ്ങളുടെ ഉള്ളില്‍ തന്നെയുണ്ട്. വഴിയും സത്യവും ഞാന്‍ തന്നെയെന്ന് ക്രിസ്തു പറഞ്ഞതും ആ ബോധത്തിന്റെ ഉറപ്പിലാണ്. എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ഗാന്ധിക്ക് പറയാനായതും, ബുദ്ധന്‍ നിശബ്ദനായതും, വൈരാഗികള്‍ ആനന്ദത്താല്‍ കണ്ണീര്‍ വാര്‍ത്തതും ആ പരമമായ സത്യത്തെ അറിഞ്ഞതിനാലാണത്രെ.

തത്ത്വചിന്താപരമായ ചെറു കഥകളിലൂടെ അവ പകര്‍ന്നു നല്‍കുന്ന വെളിച്ചത്തിലൂടെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നാളങ്ങള്‍ അണയാതെ സൂക്ഷിക്കാന്‍ വഴി തെളിക്കുകയാണ് 'ഒരു തുള്ളിവെളിച്ചം'.